സിനിമകള്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും പതിവാണ്. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമയായിരുന്നിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സിനിമള്‍ നിരവധിയുണ്ട്. എത്ര ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ ആണെങ്കിലും,ഒന്നാം നമ്പര്‍ നായകന്‍ ആണെങ്കിലും സിനിമ പരാജയപ്പെട്ടേക്കാം. സിനിമ പരാജയപ്പെടുമ്പോള്‍ അതിന്റെ പഴി പരസ്പരം ചാര്‍ത്തുന്ന നായകന്മാരേയും സംവിധായകരേയും നിര്‍മ്മാതാക്കളേയുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ സംവിധായകന്റെ സ്ഥാനത്ത് തന്റെ പേര് ഉണ്ടായിട്ടും സ്വന്തം സിനിമ ചെയ്തിട്ടില്ലെന്ന് പറയുന്നത് പതിവ് കാഴ്ചയല്ല. അത്തരത്തില്‍ അമ്പരപ്പിക്കുന്നൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് സംവിധാകന്‍ ഗൗതം വാസുദേവ് മേനോന്‍. 2019 ല്‍ പുറത്തിറങ്ങിയ എന്നെ നോക്കി പായും തോട്ട എന്ന സിനിമയുടെ പിതൃത്വത്തില്‍ നിന്നുമാണ് ഗൗതം വാസുദേവ് മേനോന്‍ അപ്രതീക്ഷിതമായി പിന്മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗലാട്ട പ്ലസില്‍ ജിവിഎം അതിഥിയായി എത്തിയിരുന്നു. സംസാരിക്കുന്നതിനിടെ അവതാരകന്‍ എന്നെ നോക്കി പായും തോട്ടയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഗൗതം വാസുദേവ് മേനോന്‍ ഇടപെട്ടു. ഏത് സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് അദ്ദേഹം അവതാരകനോട് ചോദിച്ചു. സിനിമയുടെ പേര് പറഞ്ഞപ്പോള്‍ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമാണ് ഓര്‍മ്മയുള്ളതെന്നുമായിരുന്നു ഗൗതം വാസുദേവ് മേനോന്റെ മറുപടി.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. താന്‍ സംവിധാനം ചെയ്ത സിനിമ എന്തുകൊണ്ടാണ് അദ്ദേഹം തള്ളിപ്പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്തുന്നുണ്ട്. പ്രധാനമായും രണ്ട് തിയറികളാണ് സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്നത്.
ആദ്യത്തെ തിയറി പ്രകാരം പേരുകൊണ്ട് ഗൗതം വാസുദേവ് മേനോന്‍ സിനിമയാണെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്‍ ധനുഷിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരുക്കിയ സിനിമയാണ് എന്നെ നോക്കി പായും തോട്ട.
ജിവിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന സ്‌ക്രിപ്റ്റില്‍ ധനുഷ് അനാവശ്യമായ മറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത ചുംബന രംഗങ്ങള്‍ കുത്തിക്കേറ്റുകയും ചെയ്തു. സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോന്‍ എന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ധനുഷ് നിയന്ത്രണം ഏറ്റെടുക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയുകയുമായിരുന്നു.
മറ്റ് ചിലര്‍ പറയുന്നത് തന്റെ പരാജയം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഗൗതം വാസുദേവ് മേനോന്‍ സിനിമയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഓടിയൊളിക്കുകയായിരുന്നു എന്നാണ്. തന്റെ സിനിമകള്‍ സമയത്ത് പൂര്‍ത്തിയാക്കുന്നതിലും റിലീസ് ആക്കുന്നതിലും ഗൗതം മേനോന്‍ പതിവായി അണ്‍പ്രൊഫഷണല്‍ ആകുന്നത് കാണാം.
അതുപോലെ അണ്‍പ്രൊഫഷണലും ഉത്തരവാദിത്തമില്ലാത്തതുമായ പ്രതികരണമാണ് സംവിധായകന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനമായി തന്റെ സിനിമയാണെന്നും അതിന്റെ ജയപരാജയങ്ങളുടെ ഉത്തരവാദിത്തം തനിക്കാണെന്നും സംവിധായകന്‍ തിരിച്ചറിയണമെന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധായകന്റെ കുപ്പായത്തിലേക്ക് തിരികെ വരികയാണ്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജിവിഎം മലയാളത്തിലേക്ക് എത്തുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ മലയാളം സിനിമയാണിത്. ജനുവരി 23-ാം തിയ്യതിയാണ് സിനിമയുടെ റിലീസ്.
#Dhanush #forced #kissing #scenes #GauthamMenon #denies #that #film #not #mine