#urvashirautela | എന്റെ ബാത്ത് റൂം വീഡിയോ ലീക്കാക്കിയത് മനപ്പൂര്‍വ്വം; നിര്‍മ്മാതാക്കള്‍ മുന്നില്‍ വന്ന് കരഞ്ഞു -ഉര്‍വ്വശി

#urvashirautela | എന്റെ ബാത്ത് റൂം വീഡിയോ ലീക്കാക്കിയത് മനപ്പൂര്‍വ്വം; നിര്‍മ്മാതാക്കള്‍ മുന്നില്‍ വന്ന് കരഞ്ഞു -ഉര്‍വ്വശി
Jan 20, 2025 08:51 PM | By Athira V

( moviemax.in ) സൗന്ദര്യമത്സരങ്ങളിലൂടെ ശ്രദ്ധ നേടിയ ശേഷം സിനിമയിലെത്തിയ നിരവധി പേരുണ്ട്. ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും സുസ്മിത സെന്നും ദിയ മിര്‍സയും ജൂഹി ചൗളയുമെല്ലാം അങ്ങനെ കടന്നു വന്നവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ഉര്‍വ്വശി റൗട്ടേല. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ് ഉര്‍വ്വശി. ബോളിവുഡിനേക്കാള്‍ ഹിറ്റുകള്‍ ഉര്‍വ്വശിയ്ക്ക് നല്‍കിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമാ ലോകമാണ്.

ഇപ്പോഴിതാ തെലുങ്ക് ചിത്രം ഡാക്കു മഹാരാജിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ഉര്‍വ്വശി. ചിത്രത്തിലെ നായകന്‍ ബാലയ്യ എന്ന് വിളിക്കപ്പെടുന്ന നന്ദമുരി ബാലകൃഷ്ണയാണ്. ഇതിനിടെ ഇപ്പോഴിതാ താരം ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ തുറന്നു പറച്ചില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

നേരത്തെ ഉര്‍വ്വശി അഭിനയിച്ച ഗുസ്‌പൈത്തിയ എന്ന സിനിമയില്‍ നിന്നുള്ള ബാത്ത്‌റൂം സീന്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. അതേക്കുറിച്ച് ഉര്‍വ്വശി നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാവുന്നത്. ബോധപൂര്‍വ്വം തന്നെയാണ് ആ രംഗങ്ങള്‍ പുറത്താക്കിയതെന്നാണ് ഉര്‍വ്വശി പറയുന്നത്.

''ഗുസ്‌പൈത്തിയയുമായി ബന്ധപ്പെട്ട ഒരു ക്ലിപ് പുറത്തായിരുന്നു. നല്ല സിനിമയായിരുന്നു, നല്ല സംവിധായകനായിരുന്നു, എല്ലാം നല്ലതായിരുന്നു. സിനിമ കണ്ടാല്‍ നന്നായി പെര്‍ഫോം ചെയ്തുവെന്നേ പറയുകയുള്ളൂ.

അതില്‍ എനിക്കൊപ്പം വിനീത് സിംഗ്, അക്ഷയ് ഒബ്‌റോയ് എന്നിവരും അഭിനയിച്ചിരുന്നു. ഒരു ദിവസം അതിന്റെ നിര്‍മ്മാതാക്കള്‍ കരഞ്ഞു കൊണ്ട് എന്റെ അരികില്‍ വന്നു. ഞങ്ങളുടെ സിനിമ ഇങ്ങനെയായി അങ്ങനെയായി, വീടും സ്ഥലവും വില്‍ക്കേണ്ടി വരും എന്ന് പറഞ്ഞു'' താരം പറയുന്നു.

''അവര്‍ക്ക് കുറച്ച് കടം ഉണ്ടായിരുന്നു. സ്ഥലം വില്‍ക്കേണ്ടി വരെ വന്നു. എല്ലാവരും റോഡിലിറങ്ങേണ്ട അവസ്ഥയായി. അങ്ങനെ അവര്‍ എന്ന് എന്റെ ബിസിനസ് മാനേജരുമായി ചര്‍ച്ച ചെയ്തു. അങ്ങനെയാണ് ആ സീന്‍ ലീക്ക് ആക്കാനുള്ള അനുവാദം വാങ്ങുന്നത്. അതില്‍ പ്രത്യേകിച്ച് വേറൊന്നും ചെയ്തിട്ടില്ല. സിനിമയുടെ സീന്‍ തന്നെയായിരുന്നു. ആദ്യം ഈ രംഗം ലീക്ക് ആക്കാമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നെ അത് പെണ്‍കുട്ടികള്‍ക്ക് ജാഗരൂകരാകാനുള്ള മുന്നറിയിപ്പുമായിരുന്നു'' എന്നാണ് ഉര്‍വ്വശി പറയുന്നത്.

പുറത്ത് വന്നത് സിനിമയിലെ രംഗം തന്നെയായിരുന്നു. അല്ലാതെ മറ്റൊന്നും കൂട്ടിച്ചേര്‍ത്തിരുന്നില്ലെന്നും താരം പറയുന്നു. അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ഡാക്കു മഹാരാജ് നേടിയിരിക്കുന്നത്.

ചിത്രം ഇതിനോടം തന്നെ 100 കോടി കടന്നിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ ഡബിഡി ഡിബിഡി പാട്ട് വിവാദമായി മാറിയിരുന്നു. പാട്ടിന്റെ ഹുക്ക് സ്‌റ്റൈപ്പ് ഉര്‍വ്വശിയുടെ പിന്‍ഭാഗത്ത് ബാലയ്യ ഇടിക്കുന്നതായിരുന്നു. അതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

2013 ല്‍ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശിയുടെ അരങ്ങേറ്റം. പിന്നീട് മിസ്റ്റര്‍ ഐരാവതയിലൂടെ കന്നഡയിലെത്തി. തുടര്‍ന്ന് ഗ്രേറ്റ് ഗ്രാന്റ് മസ്തി, കാബില്‍, ഹേറ്റ് സ്റ്റോറി 4, പാഗല്‍പന്‍തി, ദ ലെജന്റ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഡാക്കു മഹാരാജാണ് ഏറ്റവും പുതിയ സിനിമ. വെല്‍ക്കം ടു ജംഗിള്‍, കസൂര്‍ 2 എന്നിവയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമകള്‍. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.


#urvashirautela #reveals #her #bathroom #scene #leaked #intentionally

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories