---
title: "'ബാർ' ബോർഡ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഹരിദ്വാറിൽ ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധം"
english_title: "Massive protest during the shooting of Emraan Hashmi's movie in Haridwar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365553/massive-protest-during-the-shooting-of-emraan-hashmis-movie-in-haridwar"
published_at: "2026-06-12T14:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bcf49d1409_Emraan_Hashmi.jpg"
keywords: ["Emraan Hashmi", "Awarapan 2", "Haridwar Controversy", "Bollywood"]
---

# 'ബാർ' ബോർഡ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ഹരിദ്വാറിൽ ഇമ്രാൻ ഹാഷ്മി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധം

> **Lead Summary:** ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ സൈൻബോർഡിനെച്ചൊല്ലി വൻ പ്രതിഷേധം. ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിലെ ഒരു സൈൻബോർഡിൽ 'കഫെ ആൻഡ് ബാർ' എന്ന് രേഖപ്പെടുത്തിയതിനെതിരെയാണ് ഹിന്ദു സംഘടനകളും പ്രദേശവാസികളും രംഗത്തെത്തിയത്. തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിന്റെ പവിത്രതയെ ബാധിക്കുന്നതാണ് ഇതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹരിദ്വാറിൽ പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവിധ ഹിന്ദു സംഘടനകളിലെ അംഗങ്ങൾ സെറ്റിലേക്ക് ഇരച്ചെത്തിയത്.

## Article Content

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ സൈൻബോർഡിനെച്ചൊല്ലി വൻ പ്രതിഷേധം. ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റിലെ ഒരു സൈൻബോർഡിൽ 'കഫെ ആൻഡ് ബാർ' എന്ന് രേഖപ്പെടുത്തിയതിനെതിരെയാണ് ഹിന്ദു സംഘടനകളും പ്രദേശവാസികളും രംഗത്തെത്തിയത്. തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിന്റെ പവിത്രതയെ ബാധിക്കുന്നതാണ് ഇതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹരിദ്വാറിൽ പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവിധ ഹിന്ദു സംഘടനകളിലെ അംഗങ്ങൾ സെറ്റിലേക്ക് ഇരച്ചെത്തിയത്.

ആത്മീയമായി പ്രാധാന്യമുള്ള നഗരമായ ഹരിദ്വാര്‍ മദ്യത്തിന് സമ്പൂര്‍ണ്ണ നിരോധനമുള്ള ഇടമാണെന്നും അവിടെ ഇത്തരത്തില്‍ ഒരു ബോര്‍ഡ് വച്ചതിലൂടെ ചിത്രത്തിന്‍റെ അണിയറക്കാര്‍ മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള നിര്‍മ്മിതി ആണെങ്കിലും അത് അനുതിചമാണെന്നും ബോര്‍ഡ് ഉടന്‍ നീക്കണമെന്നും പ്രതിഷേധവുമായെത്തിയവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ബാര്‍ എന്ന് എഴുതിയ ബോര്‍ഡ് നീക്കാന്‍ അണിയറക്കാര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധത്തിന് അവസാനമായത്. വൈകാതെ ചിത്രീകരണം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തു.

അതേസമയം ആവാരാപന്‍ 2 ആണ് ഇമ്രാന്‍ ഹാഷ്മിയുടെ അടുത്ത ചിത്രം. ഈ വര്‍ഷം ഓഗസ്റ്റ് 14 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2007 ല്‍ പുറത്തിറങ്ങിയ ആവാരാപന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. അതേസമയം സോളോ റിലീസ് അല്ല മറിച്ച് വലിയൊരു ബോക്സ് ഓഫീസ് യുദ്ധത്തിന് നടുവിലേക്കാണ് ആവാരാപന്‍ 2 എത്തുക. സണ്ണി ഡിയോള്‍ നായകനാവുന്ന ബത്‍വാര 1947 എന്ന ചിത്രവും അതേദിവസമാണ് എത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/365553/massive-protest-during-the-shooting-of-emraan-hashmis-movie-in-haridwar)