നിത്യ മേനോന്റെ പുതിയ ചിത്രം കാതലിക്ക നേരമില്ലെയ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. നിത്യയുടെ പ്രകടനത്തിന് ഏറെ പ്രശംസകൾ ലഭിക്കുന്നുണ്ട്യ കഴിഞ്ഞ കുറേ ദിവസങ്ങളായി കാതലിക്ക നേരമില്ലെയുടെ പ്രാെമോഷൻ തിരക്കുകളിലാണ് നിത്യ.
ഓൺസ്ക്രീനിൽ പ്രശംസകൾ ലഭിക്കുമ്പോഴും ഓഫ് സ്ക്രീനിൽ നടിക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. ഒരു ഇവന്റിൽ വെച്ച് അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. നിത്യയുടെ മനസിലെ വേർതിരിവാണ് വേദിയിൽ പ്രകടമായതെന്ന വാദം ശക്തമാണ്.
അഭിമുഖങ്ങളിൽ നടി നടത്തുന്ന പരാമർശങ്ങൾക്കും വിമർശനമുണ്ട്. അസിസ്റ്റന്റിനോട് വിവേചനം കാണിച്ച നിത്യ തന്നെ സിനിമാ സെറ്റിലെ ഹൈറാർക്കിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. നായകന് താഴെയാണ് എല്ലാവരുമെന്നും ആരതിയുഴിയുന്നതിലും കാരവാൻ പാർക്ക് ചെയ്യുന്നതിലും പോലും ഈ വേർതിരിവുണ്ടെന്ന് നിത്യ പറയുന്നു. പല അഭിമുഖങ്ങളിലും പരസ്പര വിരുദ്ധമായ കാര്യങ്ങളും നടി സംസാരിക്കുന്നുണ്ട്.
ഒരു അഭിമുഖത്തിൽ ഫെമിനിസത്തെ അനുകൂലിച്ച് സംസാരിക്കുന്ന നടി മറ്റ് ചില അഭിമുഖങ്ങളിൽ ഫെമിനിസത്തിനെതിരെയും സംസാരിക്കുന്നുണ്ട്. സിനിമാ രംഗത്തോട് തനിക്ക് യാതൊരു താൽപര്യവുമില്ലെന്നാണ് നിത്യ പറയുന്നത്. മലയാള സിനിമാ രംഗവുമായി നിത്യക്ക് അന്നും ഇന്നും വലിയ അടുപ്പമില്ല. തുടക്ക കാലത്ത് വിലക്ക് വന്നതിന് ശേഷം മലയാളത്തിൽ നടി അധികം സിനിമ ചെയ്തിട്ടുമില്ല.
അന്നുണ്ടായ വിവാദങ്ങൾ കാരണമാണ് നിത്യ മലയാള സിനിമളിൽ നിന്നും അകന്നതെന്ന് സംവിധായകൻ സിബി മലയിൽ ഒരിക്കൽ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ചിത്രം മിഷൻ മംഗളിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിത്യ മേനോൻ. അക്ഷയ് കുമാറും വിദ്യ ബാലനും വളരെ സ്വീറ്റാണ്.
മനസിലാക്കുന്നവരും കൂടെ കൂട്ടുന്നവരുമാണ്. സൗത്ത് ഇന്ത്യൻ ആക്ടർമാരെ ഒരുപാട് പേർക്ക് മുംബൈയിൽ അറിയില്ല. പക്ഷെ അക്ഷയ് കുമാർ സർ എപ്പോഴും എന്നെക്കുറിച്ച് പരാമർശിക്കും. നിത്യക്ക് മൂന്ന് നാഷണൽ അവാർഡുകൾ കിട്ടിയെന്ന് അഭിമുഖങ്ങളിൽ പറയും. എനിക്ക് ദേശീയ അവാർഡ് കിട്ടിയിട്ടില്ലെന്ന് അന്ന് ഞാൻ പറയും. തന്നെ അദ്ദേഹം ഒരുപാട് പ്രശംസിച്ചിരുന്നെന്നും നിത്യ ഓർത്തു.
വിദ്യ മാം വളരെ പാവമാണ്. ആ സിനിമ സെറ്റ് എനിക്ക് വളരെ കംഫർട്ടബിൾ ആയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് റൂൾ ഉണ്ടായിരുന്നു. ആരും കാരവാനിൽ പോയിരുന്ന് ഒറ്റയ്ക്ക് കഴിക്കരുത്.
ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കാരവാനിൽ പോയി ഇരുന്നാൽ അക്ഷയ് സാറും വിദ്യ മാമും വന്ന് കതകിന് ഉറക്കെ തട്ടും. പുറത്തേക്ക് വാ എന്ന് പറയും. എല്ലാ ദിവസവും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചതെന്നും നിത്യ മേനോൻ ഓർത്തു. ഹിന്ദിയിൽ ബ്രീത്ത് എന്ന സീരീസാണ് മിഷൻ മംഗളിന് ശേഷം നിത്യ ചെയ്തത്. നല്ല അവസരങ്ങൾ വന്നാലേ ഹിന്ദിയിൽ തുടർന്നും അഭിനയിക്കൂ എന്നാണ് നിത്യ പറയുന്നത്.
#nithyamenen #shares #her #experience #akshaykumar #vidyabalan #words #goes #viral