(moviemax.in) ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ മലയാളത്തില്‍ ഏറ്റവും സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ച താരമാണ് പേളി മാണി. ടെലിവിഷന്‍ അവതാരകയില്‍ നിന്ന് നടിയായും പിന്നീട് ഇന്‍ഫ്‌ളുവന്‍സറായിട്ടും മാറിയ പേളി നല്ലൊരു കുടുംബിനി കൂടിയാണ്. നടന്‍ ശ്രീനിഷ് അരവിന്ദുമായിട്ടുള്ള വിവാഹത്തിന് ശേഷം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.
ഇതിനിടെ പേളിയുടെ രണ്ടാമത്തെ മകളുടെ ജന്മദിനം കഴിഞ്ഞദിവസം വിപുലമായി ആഘോഷിച്ചിരുന്നു. അതില്‍ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഇച്ചാപ്പി മുന്‍പ് പേളിക്ക് പിന്തുണയുമായി എത്തിയിരുന്നു. നാലുവര്‍ഷത്തോളം നീണ്ട സൗഹൃദത്തിനിടയില്‍ അവരെ കാണാന്‍ സാധിച്ചതിന്റെയും പേളി തനിക്ക് ആരാണെന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ എഴുതിയ കുറിപ്പില്‍ ഇച്ചാപ്പി സൂചിപ്പിച്ചിരിക്കുന്നത്.
'അവസാനം ഞങ്ങള്‍ കണ്ടുമുട്ടി! നാലു വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഞാന്‍ ഇത്രയും നാള്‍ കാണാന്‍ കൊതിച്ചിരുന്ന ഒരാളായിരുന്നു പേളി ചേച്ചി. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ എന്നെ ചേര്‍ത്തുപിടിച്ച് സന്തോഷിപ്പിച്ച വ്യക്തിയായിരുന്നു അവര്‍. എന്റെ കാവല്‍ മാലാഖ.
എനിക്ക് പേളി ചേച്ചി ഒരു സുഹൃത്ത് മാത്രമല്ല. ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ എനിക്ക് ഒരു സഹോദരിയുടെ സ്‌നേഹവും അമ്മയുടെ വാത്സല്യവുമായിരുന്നു. അവരെന്റെ ജീവിതത്തില്‍ ഉണ്ടായതില്‍ ഞാന്‍ ശരിക്കും നന്ദിയുള്ളവളാണ്. പ്രയാസകരമായ സമയങ്ങളില്‍, ഞാന്‍ തനിച്ചല്ലെന്ന് എനിക്ക് തോന്നുകയും എന്റെ കാവല്‍ മാലാഖയെ പോലെ എന്നോടൊപ്പം ഉണ്ടായിരുന്നു.
പേളി ചേച്ചിയെ എന്റെ ജീവിതത്തില്‍ കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതയാണ്, അവരുടെ കുടുംബത്തിനോടും ഞാന്‍ നന്ദിയുള്ളവളാണ്. വിസ്മയിപ്പിക്കുന്ന ആളുകളുടെ മനോഹരമായ ഒത്തുചേരലായിരുന്നു അത്. ശ്രീനിഷ് ചേട്ടന്‍, പപ്പ, മമ്മി, റേച്ചല്‍ ചേച്ചി, അമ്മായിമാര്‍, അമ്മാവന്‍മാര്‍, കസിന്‍സ്, ശ്രീനിഷ് ചേട്ടന്റെ മാതാപിതാക്കള്‍, അമ്മമ്മ, ചേച്ചിമാര്‍, റിതിക, ശ്രുതിക. ഒടുവില്‍ എനിക്ക് അവരെയെല്ലാം കണ്ടുമുട്ടാന്‍ സാധിച്ചു. ഞാന്‍ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവരോടൊപ്പം കളിച്ചും ചിരിച്ചും അതിശയകരമായ സമയം ആസ്വദിച്ചു.
അന്ന്, ഞാനും അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നി. കാരണം അവര്‍ എന്നെ അവരില്‍ ഒരാളെപ്പോലെ സ്‌നേഹിച്ചു. അവരുടെ സ്നേഹവും കരുതലും ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു, ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.
പേളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും രണ്ട് കൊച്ചു മാലാഖമാരായ നിലയെയും നിറ്റാരയെയും കണ്ടുമുട്ടിയതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ജനുവരി 13 നിറ്റാരയുടെ ജന്മദിനമാണ്, എനിക്കും ഇതൊരു സ്‌പെഷ്യല്‍ ദിവസമാണ്. ഒടുവില്‍ അവരെയെല്ലാം കണ്ടുമുട്ടിയതും അവരുടെ സ്‌നേഹം നേരിട്ട് അനുഭവിച്ചറിയുന്നതും അന്നാണ്.
അവരുടെ സ്നേഹവും കരുതലും ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, എന്നെ ഈ ദിവസത്തേക്ക് ക്ഷണിച്ചതിന് പേളി ചേച്ചിക്ക് നന്ദി. നിങ്ങളുടെ അത്ഭുതകരമായ കുടുംബത്തില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെല്ലാവരെയും വളരെയധികം സ്‌നേഹിക്കുന്നു!' എന്ന് പറഞ്ഞാണ് ഇച്ചാപ്പി കുറിപ്പ് അവസാനിപ്പിക്കുന്നത്.
#ichappee #aka #sreelekshmi #wrote #her #relationship #with #pearlemaaney #and #her #family