#vishal | മദ്യപാനിയും കടക്കാരനും പരാജിതനുമായി വരെ മുദ്രകുത്തി; എല്ലാ കോണുകളിൽ നിന്നും കോളുകൾ, സത്യം അതല്ലെന്ന് വിശാൽ

#vishal | മദ്യപാനിയും കടക്കാരനും പരാജിതനുമായി വരെ മുദ്രകുത്തി; എല്ലാ കോണുകളിൽ നിന്നും കോളുകൾ, സത്യം അതല്ലെന്ന് വിശാൽ
Jan 13, 2025 11:42 AM | By Athira V

ഒരാഴ്ച മുമ്പ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായത് തമിഴ് നടൻ വിശാലിന്റെ ഒരു വീഡിയോയായിരുന്നു. വിറയ്ക്കുന്ന ശരീരവും കുഴയുന്ന നാക്കും കാഴ്ച കുറഞ്ഞ പോലുള്ള പെരുമാറ്റവും എല്ലാമുള്ള വിശാലായിരുന്നു അന്ന് വൈറലായ വീഡിയോയിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ റിലീസ് മധ ഗജ രാജയുടെ ലോഞ്ചിന് എത്തിയപ്പോൾ വളരെ അവശനായിരുന്നു നടൻ. അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് സ്റ്റേജിലേക്ക് കയറിയത് പോലും. അന്ന് വീഡിയോ കണ്ടവരെല്ലാം ഇത് വിശാൽ തന്നെയാണോയെന്ന് പോലും സംശയിച്ചു.

വൃദ്ധരുടേതിന് സമാനമായിരുന്നു വിശാലിന്റെ ശാരീരികാവസ്ഥ. എപ്പോഴും ആരോ​ഗ്യവാനായ വിശാലിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. ആക്ഷൻ ഹീറോയായാണ് നടൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത് തന്നെ. അതിനാൽ വിശാലിന്റെ അവശത നിറഞ്ഞ അവസ്ഥ ആരാധകരെയും സങ്കടപ്പെടുത്തി. വിശാലിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടനുമായി ബന്ധപ്പെട്ടും ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടും നിരവധി കഥകൾ പ്രചരിച്ചു.


വിശാൽ അമിത മദ്യപാനിയും ലഹരി മരുന്നിന് അടിമയാണെന്നും വരെ പ്രചരിച്ചിരുന്നു. തമിഴ് സിനിമയുമായി ചേർന്ന് നിൽക്കുന്നവർ തന്നെയാണ് നടനെ കുറിച്ച് കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പരത്തിയവരിൽ ഏറെയും. ഇപ്പോഴിതാ ഒരാഴ്ചയ്ക്കുശേഷം വീണ്ടും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിശാൽ. വിറയലും അവശതകളും എല്ലാം മാറി ആരോ​ഗ്യവാനായ നടനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മധ ഗജ രാജയുടെ പ്രീമിയറിന് എത്തിയതായിരുന്നു താരം. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്റെ പേരിൽ പ്രചരിക്കുന്ന കഥകളൊന്നും സത്യമല്ലെന്നും താൻ ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണെന്നും വിശാൽ പറഞ്ഞു. വൈറൽ വീഡിയോ ചർച്ചയായശേഷം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കോളുകളും മെസേജുകളും കുമിഞ്ഞ് കൂടുകയാണെന്നും വിശാൽ പറയുന്നു.

പന്ത്രണ്ട് വർഷം കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാൻ പോകുന്നു. പന്ത്രണ്ട് വർഷം മുമ്പുള്ള സിനിമയാണെന്ന് തോന്നുകയേയില്ല. പൊങ്കൽ എല്ലാവരും സന്തോഷത്തോടെ വീട്ടിൽ ആഘോഷിക്കുമെന്ന് ഞാൻ കരുതുന്നു.

ഈ സിനിമയെ പറ്റിയല്ലാതെ മറ്റൊരു വിഷയം പ്രധാനമായും ഇന്ന് ഇവിടെ പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രമല്ല കാനഡയിൽ നിന്ന് വരെ എനിക്ക് ഫോൺ കോളുകൾ വരുന്നു. എന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് എല്ലാവരും തെറ്റായ ചില കാര്യങ്ങൾ പ്രചരിപ്പിച്ചു.

ഞാൻ അപ്പോളോ ആശുപത്രിയിൽ അഡ്മിറ്റായതുമായി ബന്ധപ്പെട്ടല്ലാം വാർത്തകൾ വന്നു. യഥാർത്ഥത്തിൽ അങ്ങനെയൊന്നും തന്നെയില്ല. എനിക്ക് അന്ന് കടുത്ത പനിയായിരുന്നു. ശാരീരികമായി ഒട്ടും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത്ര വർഷം കഴിഞ്ഞ് സിനിമ റിലീസാവുകയാണെന്ന് ചിന്തിച്ചപ്പോഴും സുന്ദർ സാറിന്റെ മുഖം കണ്ടപ്പോഴും ആ ഫങ്ഷൻ മിസ് ചെയ്യാതെ പങ്കെടുക്കണമെന്ന് എനിക്ക് തോന്നി.

അതുകൊണ്ടാണ് എന്നാൽ കഴിയും വിധം ചടങ്ങിന് പങ്കെടുത്തതും സംസാരിച്ചതും. അല്ലാതെ മറ്റൊരു പ്രശ്നങ്ങളുമില്ല. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു, ക്ഷേത്രത്തിൽ നേർച്ച കഴിപ്പിച്ചുവെന്നെല്ലാം അറിയാൻ കഴിഞ്ഞു. അതിന് ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും. ഇനിയും റിപ്ലെ കൊടുക്കാനുള്ള മെസേജുകൾ നിരവധി കുമിഞ്ഞ് കിടക്കുന്നുണ്ട്.

വേ​ഗം സുഖം പ്രാപിക്കൂവെന്ന് ആശംസിച്ച് വന്ന മെസേജുകളാണ് എന്നെ ഇന്ന് ഇവിടെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നത് എന്നാണ് വിശാൽ പറഞ്ഞത്. 1989ൽ ഒരു തെലുങ്ക് ചിത്രത്തിൽ ബാലതാരമായിട്ടാണ് വിശാല്‍ കരിയർ ആരംഭിച്ചത്. 2004ൽ ഗാന്ധി കൃഷ്ണ സംവിധാനം ചെയ്ത ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഇദ്ദേഹം അരങ്ങേറിയത്. അതിനുശേഷം സണ്ടക്കോഴി, തിമിര്, ശിലപ്പതികാരം, താമിരഭരണി, മലൈക്കോട്ടൈ, സത്യം തുടങ്ങിയ തുടര്‍ച്ചയായ വിജയങ്ങള്‍ വിശാല്‍ നേടി.

ആക്ഷന്‍ റോളുകളില്‍ തന്‍റെ കഴിവ് തെളിയിച്ച വിശാല്‍ തമിഴ് നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റായും നിര്‍മ്മാതാക്കളുടെ സംഘടന നേതാവായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നു.

#vishal #finally #reacted #to #his #health #issues #related #controversy

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories