Gauthammenon | 'ആരും സഹായിച്ചില്ല; എനിക്ക് അങ്ങനെ ആരും ഇല്ല'; ധ്രുവനച്ചത്തിരം' റിലീസ് വൈകുന്നതിൽ ​ഗൗതം മേനോൻ

 Gauthammenon | 'ആരും സഹായിച്ചില്ല; എനിക്ക് അങ്ങനെ ആരും ഇല്ല'; ധ്രുവനച്ചത്തിരം' റിലീസ് വൈകുന്നതിൽ ​ഗൗതം മേനോൻ
Jan 13, 2025 10:17 AM | By Jain Rosviya

തമിഴ് സിനിമാസ്വാദകർ കഴിഞ്ഞ കുറേ വർഷമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ​ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം'.

സാമ്പത്തിക പ്രശ്നമാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ 2023 നവംബര്‍ 24ന് ധ്രുവനച്ചത്തിരം റിലീസ് തീരുമാനിച്ചുവെങ്കിലും അവസാന നിമിഷം ഇത് മാറ്റുകയും ചെയ്തു.

നിലവിൽ മമ്മൂട്ടി നായകനായി എത്തുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' എന്ന ​ഗൗതം മേനോന്റെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ധ്രുവനച്ചത്തിരത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ധ്രുവനച്ചത്തിരം വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഇൻഡസ്ട്രിയിലെ ആരും തന്നെ വന്നില്ലെന്നും ആരും സഹായം ആവശ്യമുണ്ടോന്ന് പോലും ചോ​ദിച്ചില്ലെന്നും ​ഗൗതം മേനോൻ പറയുന്നു.

ഹെൽപ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോന്ന തരത്തിലായിരുന്നു ചോദ്യം. ഇതിന് "എനിക്ക് അങ്ങനെ ആരും ഇല്ല. അത് ശരിയായിട്ടുള്ളൊരു കാര്യമാണ്.

ധ്രുവനച്ചത്തിരം റിലീസ് നടക്കാതിരുന്ന സമയത്ത് എന്നെ ആരും വിളിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ പോലും ആരും മെനക്കെട്ടില്ല. ആരും സഹായിച്ചില്ല.

ഒരു സിനിമ നന്നായാൽ അവർ ആശ്ചര്യപ്പെടും. അല്ലാതെ സന്തോഷിക്കില്ല. അതാണ് യാഥാർത്ഥ്യം. പ്രൊഡ്യൂസർ താനു സാറും സുഹൃത്തും സംവിധായകനുമായ ലിങ്കുസാമിയും മാത്രമാണ് എന്താണ് പറ്റിയതെന്ന് വിളിച്ച് ചോദിച്ചത്.

എല്ലാ സിനിമകൾക്കും ഉണ്ടാകുന്ന പ്രശ്നമെ ധ്രുവനച്ചത്തിരത്തിനും ഉള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. പ്രേക്ഷകർക്ക് ഇടയിലുള്ള ഹൈപ്പ് കൊണ്ട് മാത്രമാണ് എന്റെ പടം അതിജീവിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് ചെറിയ എന്തെങ്കിലും അപ്ഡേറ്റ് വന്നാൽ തന്നെ അവർ ആവേശത്തോടെയാണ് എടുക്കുന്നത്. അതുകൊണ്ട് മാത്രമാണ് ധ്രുവനച്ചത്തിരം നിലനിൽക്കുന്നത്", എന്നാണ് ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്. 

2013ൽ ആണ് വിക്രമിനെ നായകനാക്കി ​​ഗൗതം മേനോൻ സിനിമ എടുക്കുന്നുവെന്ന വാർത്തകൾ വരുന്നത്. 2016ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

പിന്നാലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുമ്പോഴെല്ലാം സാമ്പത്തികമോ അല്ലാതയോ ഉള്ള പ്രശ്നങ്ങൾ കാരണം നീണ്ടു പോകുകയായിരുന്നു. ഗൗതം വാസുദേവ് മേനോൻ തന്നെ രചനയും ചെയ്തിരിക്കുന്ന ചിത്രത്തിൽ വില്ലനായെത്തുന്ന വിനായകൻ ആണ്.



#No #one #helped #GauthamMenon #Dhruvanachatthiram #release #delay

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

Apr 15, 2025 10:39 PM

'മാര്‍ക്കോ'യുമായി താരതമ്യപ്പെടുത്താനാവില്ല'; 'ഹിറ്റ് 3' നെക്കുറിച്ച് പ്രതികരണവുമായി നാനി

സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക....

Read More >>
Top Stories