#GauthamMenon | പല നടന്മാരുടെ പേരുകൾ അവർ നിർദ്ദേശിച്ചു; ഇതിനു മമ്മൂട്ടിയായിരിക്കും കൂടുതൽ ചേരുക എന്നാണ് തനിക്ക് തോന്നിയത് -ഗൗതം മേനോൻ

#GauthamMenon | പല നടന്മാരുടെ പേരുകൾ അവർ നിർദ്ദേശിച്ചു; ഇതിനു മമ്മൂട്ടിയായിരിക്കും കൂടുതൽ ചേരുക എന്നാണ് തനിക്ക് തോന്നിയത് -ഗൗതം മേനോൻ
Jan 12, 2025 10:31 PM | By akhilap

(moviemax.in) പല നടന്മാരുടെ പേരുകൾ അവർ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനു മമ്മൂട്ടിയായിരിക്കും കൂടുതൽ ചേരുക എന്നാണ് തനിക്ക് തോന്നിയത് എന്ന് ഗൗതം മേനോൻ .

മമ്മൂട്ടിയുമൊത്തുള്ള മലയാളത്തിലെ ആദ്യ സംവിധാന സിനിമയായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് റിലീസിനൊരുങ്ങുന്നതിനെ കുറിച്ച് സംസാരിച്ച്

സംവിധായകൻ ഗൗതം മേനോൻ.

മമ്മൂട്ടിയെ നായകനാക്കി മുൻപ് മലയാളത്തിൽ വേട്ടയാട് വിളയാട് പോലൊരു പോലീസ് ചിത്രം ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും ഗൗതം മേനോൻ.

2005 ൽ മമ്മൂട്ടിയെ കാണാനും ഒരു തിരക്കഥ പറഞ്ഞു കേൾപ്പിക്കാനും അവസരം ലഭിച്ചിരുന്നു, എന്നാൽ ആ ചിത്രം നടന്നില്ല എന്ന് ഗൗതം മേനോൻ പറഞ്ഞു.

അദ്ദേഹത്തിന്റെ, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ, കാഖ കാഖ, വേട്ടയാട് വിളയാട്,എന്നൈ അറിന്താൽ,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.

സംവിധാനം കൂടാതെ അഭിനയത്തിലും കൈവെച്ച ഗൗതം മേനോൻ ഡീനോ ഡെന്നീസിന്റെ സംവിധാനത്തിൽ മമ്മൂട്ടിക്കൊപ്പം, റിലീസിനൊരുങ്ങുന്ന ബസൂക്കയിൽ ഒരു പ്രധാന വേഷത്തിലഭിനയിച്ചിരുന്നു.

എന്നാൽ ബസൂക്കയുടെ സെറ്റിൽ വെച്ച് ഒരുമിച്ചൊരു ചിത്രത്തെ കുറിച്ച് മമ്മൂട്ടിയുമായി ഒരു സംഭാഷണമേ ഉണ്ടായില്ല. ചിത്രീകരണം പൂർത്തിയായ സമയത്ത് ഒരു തിരക്കഥാകൃത്ത് ഗൗതം മേനോനോട് ഒരു സ്ക്രിപ്റ്റ് വിവരിച്ചു.

തുടർന്ന് മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കഥ പറയണം എന്ന് അറിയിച്ചപ്പോൾ, അടുത്ത ദിവസം തന്നെ വരാൻ പറഞ്ഞു.

2 മണിക്കൂർ കഥയെ പറ്റി ചർച്ച ചെയ്തപ്പോൾ, ആരാണ് പ്രൊഡ്യൂസർ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇൻവെസ്റ്റേഴ്സിനെ താൻ കൊണ്ടുവരാം എന്ന് പറഞ്ഞ് തിരികെ പൊന്നു. എന്നാൽ വൈകുന്നേരം മമ്മൂട്ടിയുടെ വിളി വന്നു. ചിത്രം താൻ പ്രൊഡ്യൂസ് ചെയ്‌തോളാം , 10 ദിവസത്തിനുള്ളിൽ ഷൂട്ടിങ്ങും തുടങ്ങാം എന്നും മമ്മൂട്ടി അറിയിക്കുകയായിരുന്നു.

ജനുവരി 23 ന് റിലീസിനൊരുങ്ങുന്ന ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പഴ്സിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്,ലെന,സുഷ്മിത ഭട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

























#She #suggested #names #several #actors #He #felt #Mammootty #would #more #suitable #GauthamMenon

Next TV

Related Stories
മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

Feb 4, 2025 07:20 PM

മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിച്ചത് ചെയ്തത് അത്ര വലിയ സംഭവമായിരുന്നില്ല -ഹേമമാലിനി

തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു....

Read More >>
നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

Feb 4, 2025 12:43 PM

നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്

തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ...

Read More >>
സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

Feb 3, 2025 11:40 AM

സില്‍ക്ക് സ്മിതയെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

സില്‍ക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ ആളുകളൊക്കെ ലൊക്കേഷനിലേക്ക് വന്നു തുടങ്ങി. കൂട്ടത്തില്‍ കുറച്ചു കര്‍ഷകന്‍ സംവിധായകനെ കാണാനായി വന്നു....

Read More >>
സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

Feb 2, 2025 05:16 PM

സാമന്ത വീണ്ടും പ്രണയത്തില്‍? രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് താരം; ചിത്രങ്ങള്‍ പുറത്ത്

കൂടുതല്‍ കൂടുതല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചതും പ്രചോദനമായതും രാജും ഡികെയുമാണെന്നും...

Read More >>
മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന പ്രകാശ് രാജിന്റെ എ ഐ ഫോട്ടോ,  കേസെടുത്ത് പൊലീസ്

Feb 1, 2025 08:43 PM

മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന പ്രകാശ് രാജിന്റെ എ ഐ ഫോട്ടോ, കേസെടുത്ത് പൊലീസ്

പ്രകാശ് രാജ് കുംഭ മേള സംഗമത്തിൽ മുങ്ങി കുളിക്കുന്ന വ്യാജ ചിത്രം എക്സ് ഹാൻഡിൽ വഴി ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചത്...

Read More >>
Top Stories










News Roundup