(moviemax.in) ഇന്ന് തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശിവകാരത്തികേയൻ. അമരന്റെ വിജയം നടന്റെ താരമൂല്യം ഇരട്ടിപ്പിച്ചു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ താൻ കരിയറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ശിവകാർത്തികേയൻ സംസാരിക്കുകയുണ്ടായി.
ചില ഗ്രൂപ്പുകൾ തന്റെ വളർച്ചയിൽ അതൃപ്തരാണെന്നും സിനിമാ രംഗത്ത് പ്രബലരുടെ പിന്തുണയില്ലാതെ വളർന്ന തന്നോട് അവർക്ക് അമർഷമുണ്ടെന്നും ശിവ കാർത്തികേയൻ ആരോപിച്ചു.
സൂര്യയുടെ കുടുംബം, അരുൺ വിജയുടെ കുടുംബം തുടങ്ങിയ പ്രബല ശക്തികൾക്ക് ശിവകാർത്തികേയനോട് അസ്വാരസ്യമുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.
ടെലിവിഷൻ ആങ്കറിംഗിൽ നിന്നുമാണ് ശിവകാർത്തികേയൻ സിനിമാ താരമായി വളർന്നിരിക്കുന്നത്. താര കുടുംബങ്ങളോട് ശിവകാർത്തികേയന് ഇപ്പോഴും നീരസമുണ്ടെന്നും സൂര്യ പങ്കെടുത്ത അമരന്റെ സ്ക്രീനിംഗിന് ശിവകാർത്തികേയൻ വരാഞ്ഞത് ഇത് കാരണമാണെന്നും അടുത്തിടെ തമിഴകത്ത് സംസാരമുണ്ടായി.
ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ. ശിവകാർത്തികേയൻ മനപ്പൂർവം മാറി നിന്നതല്ലെന്ന് സുബൈർ പറയുന്നു. അവരുടെ സിനിമ കാണാൻ വരുമ്പോൾ പറയാതെ വരില്ല.
ശിവകാർത്തികേയൻ ഇമേജ് സംരക്ഷിക്കാൻ വേണ്ടി ഇന്ന് എല്ലാവരോടും നന്നായി ഇടപഴകുന്നു. അതിനാൽ സൂര്യയോടും കുടുംബത്തോടുമുള്ള പക കൊണ്ടാണ് സ്ക്രീനിംഗിന് വരാതിരുന്നതെന്ന് തോന്നുന്നില്ലെന്ന് സുബെെർ പറയുന്നു.
തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ശിവകാർത്തികേയൻ സിംപതി സൃഷ്ടിക്കുകയാണെന്നും സുബൈർ വിമർശിച്ചു.
പ്രബല സിനിമാ കുടുംബങ്ങളിൽ നിന്ന് വന്ന നടന്മാർക്ക് ഒന്നും നേടാനായിട്ടില്ല. പ്രഭുവിന്റെ മകൻ, കാർത്തിക്കിന്റെ മകൻ, ഭാരതിരാജയുടെ മകൻ എന്നിവർക്കൊന്നും കരിയറിൽ വളരാൻ കഴിഞ്ഞില്ല.
വിജയിക്കാൻ വേണ്ടത് സ്വന്തം പ്രയത്നമാണ്. കുടുംബ പശ്ചാത്തലം ഒരു എൻട്രി മാത്രമേ നൽകൂ. എന്നാൽ ശിവകാർത്തികേയൻ ഞാൻ ഒറ്റയ്ക്ക് വന്നയാളാണ് എന്ന് എപ്പോഴും പറയുന്നു.
വിജയ് സേതുപതിക്കും തുടക്കകാലത്ത് അവഗണനയുണ്ടായിട്ടുണ്ട്. അത് അദ്ദേഹം കാര്യമാക്കുന്നില്ല. എന്നാൽ ശിവകാർത്തികേയൻ ഇത് പുറത്ത് പറഞ്ഞ് സിംപതി സൃഷ്ടിക്കുന്നു.
ഒരു മേഖലയിൽ പ്രവർത്തിക്കുമ്പോൾ മത്സരമുണ്ടാകും. അത് താണ്ടി വരുന്നതാണ് ജീവിതമെന്നും സുബൈർ വ്യക്തമാക്കി.
ശിവകാർത്തികേയന്റെ വരാനിരിക്കുന്ന സിനിമയിൽ ജയം രവി വില്ലൻ വേഷം ചെയ്യുന്നതിനെക്കുറിച്ചും സുബൈർ സംസാരിച്ചു. ശിവകാർത്തികേയനും ജയം രവിക്കുമിടയിൽ ഒരു ഫ്ലാഷ് ബാക്കുണ്ട്.
ആങ്കറായിരുന്ന പയ്യൻ പെട്ടെന്ന് ഉയർച്ചയിലെത്തിയല്ലോ എന്ന് ജയം രവിക്ക് തോന്നി. ഇന്ന് ശിവകാർത്തികേയൻ ലൈം ലൈറ്റിലെ താരമാണ്. 2024 ൽ ഏറ്റവും വലിയ ഹിറ്റായ തമിഴ് പടത്തിലെ നായകൻ. വിജയം വരുമ്പോൾ ഒരാളെ ചുറ്റിപ്പറ്റി വലിയ കൂട്ടമുണ്ടാകും. ശിവകാർത്തികേയന്റെ വിജയം കൊണ്ടാണ് ജയം രവി ഇപ്പോൾ നടനൊപ്പം സിനിമ ചെയ്യാൻ തയ്യാറായതെന്ന് സുബൈർ പറയുന്നു.
#Angry #Surya #his #family #What #Sivakarthikeyan #does #save #his #image #Criticizing #Zubair