(moviemax.in ) ലോട്ടറിയടിക്കുക എന്നത് ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിട്ടാണ് നാം കണക്കാക്കുന്നത്. എന്നാൽ, ആ ഭാഗ്യം അങ്ങനെ എല്ലാവർക്കും കിട്ടണം എന്നില്ല. എന്തായാലും, ആ ഭാഗ്യം കിട്ടിയ ഒരാളാണ് മേരിലാൻഡിലെ പ്രിൻസ് ജോർജ്ജ് കൗണ്ടിയിൽ നിന്നുള്ള ഈ യുവതി. എന്നാൽ, സമ്മാനമടിച്ച നമ്പർ എങ്ങനെയാണ് യുവതി തെരഞ്ഞെടുത്തത് എന്ന കാര്യമാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്.
താൻ ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് കണ്ട സ്വപ്നത്തിലെ നമ്പറുള്ള ടിക്കറ്റാണ് തിരഞ്ഞെടുത്തത് എന്നും ആ ടിക്കറ്റിനാണ് തനിക്ക് സമ്മാനം അടിച്ചതെന്നും യുവതി പറയുന്നു. ഒക്‌സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. യുവതിയുടെയും ഭർത്താവിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
തങ്ങൾ അന്ന് ഒരുപാട് വൈകിയിരുന്നു, എങ്കിലും ലോട്ടറി എടുക്കണമെന്നും സ്വപ്നത്തിൽ താൻ കണ്ട അതേ നമ്പർ എടുക്കണമെന്നും തനിക്ക് നിർബന്ധമുണ്ടായിരുന്നു, അങ്ങനെയാണ് ആ നമ്പറിലുള്ള ടിക്കറ്റ് തെരഞ്ഞെടുത്തത് എന്നും യുവതി പറയുന്നു.
ആ നമ്പറുകൾ യുവതിയെ ചതിച്ചില്ല. അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനം നേടിക്കൊടുത്തു. എന്നാൽ, ഇവരുടെ ഭർത്താവിന് പോലും ഇക്കാര്യം വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവൾ പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. എന്നാൽ, ആ നമ്പറുകൾ തങ്ങൾക്ക് സമ്മാനം നേടിത്തന്നു എന്നാണ് ഭർത്താവ് പറയുന്നത്.
എന്നാൽ, ആ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണം എന്ന് ഇവർ തീരുമാനിച്ചിട്ടില്ല. അവൾക്കിഷ്ടപ്പെട്ട എന്തും എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. എന്നാൽ, കൊച്ചുമക്കൾക്ക് കുറച്ചധികം ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിട്ടുണ്ട് എന്നും ഇവർ പറയുന്നു.
#Lottery #ticket #with #number #seen #dream #luck #came #youngwoman