---
title: "#Siddharth | പ്രൊഡ്യൂസേർസ് കരുതുന്നത് വിജയം നേടിയെന്നാണ്, പക്ഷെ ഇവിടെ ആരും ആ സിനിമ കാണാൻ പോകുന്നില്ല -സിദ്ധാർത്ഥ്"
english_title: "#Producers #think #it #hit #no #one #here #going #watch #film #Siddharth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/260358/producers-think-it-hit-no-one-here-going-watch-film-siddharth"
published_at: "2025-01-01T12:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774ea42ee964_siddarth.jpg"
keywords: []
---

# #Siddharth | പ്രൊഡ്യൂസേർസ് കരുതുന്നത് വിജയം നേടിയെന്നാണ്, പക്ഷെ ഇവിടെ ആരും ആ സിനിമ കാണാൻ പോകുന്നില്ല -സിദ്ധാർത്ഥ്

> **Lead Summary:** ** **2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് പായൽ കപാഡിയ ആണ്.

## Article Content

** **2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് പായൽ കപാഡിയ ആണ്.

കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ​ഗോൾഡൻ ​ഗ്ലോബ് നോമിനേഷൻ തു‌ടങ്ങിയ നേട്ടങ്ങൾ കൈവരിച്ച ഓൾ വി ഇമാജിൻ വിദേശത്ത് ഏറെ ചർച്ചയായി.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട സിനിമകളിലൊന്നാണിത്. ഇപ്പോഴിതാ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെക്കുറിച്ച് നടൻ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു. അവരുടെ പ്രൊഡ്യൂസേർസ് കരുതുന്നത് ഒരു സിനിമയുടെ ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കു.

പക്ഷെ അവരുടെ സിനിമ നല്ലതാണെന്ന് പറഞ്ഞ പ്രേക്ഷകർ ആരും ഒരിക്കലും ആ സിനിമ കാണാൻ പോകുന്നില്ല.

ഓൾ വി ഇമാജിൻ തിയറ്ററിൽ റിലീസ് ചെയ്ത സമയത്ത് ആരും കണ്ടില്ലെന്ന് പായൽ കപാഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

താൻ നിർമിച്ച് അഭിനയിച്ച ചിത്ത എന്ന സിനിമയ്ക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ സക്സസും അവാർഡുകളും നേടുന്ന സിനിമകൾ സിനിമാ വ്യവസായത്തിന്റെ രീതി മാറ്റണമെന്നില്ലെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.

ഒടിടി റിലീസിന് ഒരുങ്ങുകയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/260358/producers-think-it-hit-no-one-here-going-watch-film-siddharth)