#rashmikamandanna | സാമന്തയ്ക്ക് പിന്നാലെ രശ്മികയെയും അതുപോലൊരു അസുഖം ബാധിച്ചെന്ന് റിപ്പോർട്ട്? സത്യാവസ്ഥ

#rashmikamandanna | സാമന്തയ്ക്ക് പിന്നാലെ രശ്മികയെയും അതുപോലൊരു അസുഖം ബാധിച്ചെന്ന് റിപ്പോർട്ട്? സത്യാവസ്ഥ
Dec 28, 2024 02:51 PM | By Susmitha Surendran

(moviemax.in)  തെലുങ്ക് സിനിമയിലെ മുന്‍നിര നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ രശ്മികയ്ക്ക് ഒരു അസുഖമുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

നടി സാമന്ത രുത്പ്രഭുവിന് ത്വക്ക് രോഗം വന്നത് വലിയ വാര്‍ത്തയായിരുന്നു. മയോറ്റൈീസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു സാമന്തയ്ക്ക് വന്നത്. ഇതിന്റെ ചികിത്സയിലായിരുന്നു നടി. എന്നാല്‍ സമാനമായ രീതിയില്‍ രശ്മികയ്ക്കും ചില ത്വക്ക് രോഗങ്ങള്‍ വന്നുവെന്നാണ് പുതിയ വാര്‍ത്ത.

മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിരവധി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

സ്ഥിരമായി മേക്കപ്പ് ധരിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പതിവായി വീക്കം, തിണര്‍പ്പ്, ചുവപ്പ് നിറം എന്നിങ്ങനെ പലതും ഉണ്ടാകും. അതുപോലെ രശ്മികയ്ക്കും ചിലത് പ്രത്യക്ഷപ്പെട്ടതോടെ നടി ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയും സമാനമായ രോഗം ഉണ്ടെന്ന് കണ്ടെത്തിയെന്നുമാണ് വിവരം.

ഷൂട്ടിംഗിനിടെ മണിക്കൂറുകള്‍ മേക്കപ്പിടുന്നതും ലൈറ്റുകളുടെ ചൂട് കാരണം മേക്കപ്പ് ഉരുകുന്നതുമൊക്കെ പ്രശ്‌നമായി. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ കലര്‍ത്തിയ രാസവസ്തുക്കളുടെ ഉപയോഗം പിഗ്മെന്റേഷന്‍ വര്‍ദ്ധിപ്പിക്കുന്നു.

ഇതിനൊപ്പം മുടി കൊഴിയുകയും ചര്‍മ്മം വരണ്ടതായ തീരുകയും ചെയ്യുന്നു. സോറിയാസിസിന്റെ ഗണത്തില്‍പ്പെടുന്ന അസുഖങ്ങളാണ് പിന്നീട് സംഭവിക്കുന്നത്. ഈ ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ അസുഖത്തെ കുറിച്ച് രശ്മികയോ നടിയുമായി ബന്ധപ്പെട്ടവരോ ഇനിയും പ്രതികരിച്ചിട്ടില്ല. മാത്രമല്ല പ്രചരിക്കുന്നത് പോലെ ഭീകരമായ പ്രശ്‌നങ്ങള്‍ നടിയ്ക്ക് ഇല്ലെന്നാണ് സൂചന.

#Reportedly #after #Samantha #Rashmika #also #suffered #from #similar #illness

Next TV

Related Stories
#urmilakothare | നടി ഊര്‍മിള കൊട്ടാരെയുടെ കാര്‍ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി; ഒരു മരണം

Dec 28, 2024 08:31 PM

#urmilakothare | നടി ഊര്‍മിള കൊട്ടാരെയുടെ കാര്‍ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി; ഒരു മരണം

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റേയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം ചികിത്സയിൽ...

Read More >>
#alluarjun |  'പുഷ്‍പ 2' ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി

Dec 27, 2024 12:40 PM

#alluarjun | 'പുഷ്‍പ 2' ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി

നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശം...

Read More >>
#AlluArjun | പാട്ടിലെ വരികൾ പോലീസിനെ പരിഹസിക്കുന്നു? പുഷ്പ 2-ൽ അല്ലു അർജുൻ പാടിയ ​ഗാനം യൂട്യൂബിൽനിന്ന് നീക്കി

Dec 27, 2024 07:13 AM

#AlluArjun | പാട്ടിലെ വരികൾ പോലീസിനെ പരിഹസിക്കുന്നു? പുഷ്പ 2-ൽ അല്ലു അർജുൻ പാടിയ ​ഗാനം യൂട്യൂബിൽനിന്ന് നീക്കി

ഗാനത്തിലെ വരികൾ വിവാദമായതോടെയാണ് നിർമാതാക്കളുടെ നീക്കം. അല്ലു അർജുൻ ആലപിച്ച ഈ ​ഗാനം ഡിസംബർ 24-നാണ് യൂട്യൂബിൽ റിലീസ്...

Read More >>
#MTVasudevanNair |    സിനിമയോടുള്ള തന്റെ പ്രണയത്തെ പരുവപ്പെടുത്തിയതിൽ എം.ടി.യുടെ പങ്ക് വലുതാണ് - കമൽ ഹാസൻ

Dec 26, 2024 10:19 AM

#MTVasudevanNair | സിനിമയോടുള്ള തന്റെ പ്രണയത്തെ പരുവപ്പെടുത്തിയതിൽ എം.ടി.യുടെ പങ്ക് വലുതാണ് - കമൽ ഹാസൻ

ഇനിയുമേറെ വർഷങ്ങൾ എം.ടി. തന്റെ സാഹിത്യത്തിലൂടെ ജനമനസ്സിൽ ജീവിച്ചിരിക്കുമെന്നും കമൽ...

Read More >>
#Pushpa2 |  ആശ്വാസ വാർത്ത; 'വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു' , പുഷ്പ 2 ഷോയ്ക്കിടെ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി

Dec 25, 2024 09:24 PM

#Pushpa2 | ആശ്വാസ വാർത്ത; 'വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു' , പുഷ്പ 2 ഷോയ്ക്കിടെ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി

രണ്ട് ദിവസം മുൻപ് മുതൽ ഇടയ്ക്കിടെ കുട്ടിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി നോക്കിയിരുന്നു. ഇപ്പോൾ ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ കുട്ടി...

Read More >>
Top Stories

News Roundup