(moviemax.in) കന്നഡ ചിത്രങ്ങളിലെ സമാനതകളില്ലാത്ത പ്രകടന മികവിലൂടെ വിസ്മയിപ്പിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രുധിരം' നാളെ മുതൽ തിയറ്ററുകളിൽ.
ജിഷോ ലോണ്‍ ആന്‍റണിയാണ് ചിത്രത്തിന്റെ കഥ എഴുതിയതും സംവിധാനം നിർവഹിച്ചിരിക്കുന്നതും.
'മഴു മറന്നാലും മരം മറക്കില്ല' എന്ന ടാഗ് ലൈനോടെ തിയറ്ററുകളിലെത്തുന്ന ചിത്രം മേക്കിംഗില്‍ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട്.
സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ ടീസറും ട്രെയിലറും. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
സൈക്കോളജിക്കൽ സർവൈവൽ റിവഞ്ച് ത്രില്ലറായെത്തുന്ന ചിത്രം മലയാളത്തിൽ പുതുമയുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ വഴിത്തിരിവുകളുമൊക്കെ ചിത്രം കാത്തുവെച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.
#RajBShetty #AparnaBalamurali #starrer #Rudhiram #theaters #tomorrow