#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി

#Shivamani | ശംഖ് വിളിയോടെ തുടക്കം; ശബരിമലയിൽ സംഗീത വിരുന്ന് ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി
Dec 12, 2024 12:29 PM | By akhilap

ശബരിമല: (truevisionnews.com) തുടർച്ചയായ ഒൻപതാം വർഷവും ശബരിമലയിൽ സംഗീത വിസ്മയം ഒരുക്കി ശിവമണി.

പുലർച്ചെ മലകയറി എത്തിയ ശിവമണിയും സംഘവും ദർശനത്തിനുശേഷം സന്നിധാനം ഓഡിറ്റോറിയത്തിൽ തീർഥാടകർക്കായി സംഗീത വിരുന്ന് ഒരുക്കി.

ശംഖ് വിളിയോടെയായിരുന്നു തുടക്കം. കീബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.

ദേവദാസാണ് അയ്യപ്പ കീർത്തനങ്ങൾ ആലപിച്ചത്. വിരലുകൾക്കിടയിലൂടെ വടി കറക്കിയും ഉയർത്തിയും താഴ്ത്തിയും ശിവമണി നാദവിസ്മയം തീർത്തപ്പോൾ കാഴ്ചക്കാരായി നിന്ന നൂറുകണക്കിനു ഭക്തർ ഹർഷാരവത്തോടെ പ്രോത്സാഹനം നൽകി.

‘‘മധ്യപ്രദേശിലെ ജഗൽപ്പുരിൽനിന്നാണ് ശബരിമലയ്ക്കു വരുന്നത്. എനിക്ക് എല്ലാമെല്ലാം അയ്യപ്പനാണ്. മണ്ഡലകാലത്തെ അയ്യപ്പ ദർശനം ജീവിതത്തിന്റെ ഭാഗമാണ്. ഒരു വർഷത്തേക്കുള്ള ഊർജമാണ് ശബരിമലയിൽനിന്നു ലഭിച്ചത്’’ – അദ്ദേഹം പറഞ്ഞു.

#Beginning #conch #call #Drum #magician #Sivamani #prepared #musical #feast #Sabarimala

Next TV

Related Stories
 പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത് മരിച്ചനിലയിൽ

Jan 23, 2026 11:08 PM

പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത് മരിച്ചനിലയിൽ

പാറക്കടവിലെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായ യുവാവ് വീടിന് സമീപത്ത്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

Jan 23, 2026 10:00 PM

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു ജാമ്യത്തിലിറങ്ങി

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു...

Read More >>
പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jan 23, 2026 08:31 PM

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup