#RajeshMadhavan | നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

#RajeshMadhavan | നടൻ രാജേഷ് മാധവൻ വിവാഹിതനായി, വധു ദീപ്തി കാരാട്ട്
Dec 12, 2024 09:41 AM | By VIPIN P V

ടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു.

ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.

ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു.

#Actor #RajeshMadhavan #got #married #bride #DeeptiKarat

Next TV

Related Stories
#Arya | ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായി? 'സിം​ഗിൾ മദറായുള്ള തന്റെ അവസാന യാത്ര'; 2024 നെകുറിച്ച് താരം

Dec 11, 2024 05:34 PM

#Arya | ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായി? 'സിം​ഗിൾ മദറായുള്ള തന്റെ അവസാന യാത്ര'; 2024 നെകുറിച്ച് താരം

ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് അതിനെ നേരെയാണ് വെളുത്ത അടയാളം...

Read More >>
#Meenakshi | 'പ്രേക്ഷകരുടെ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്, ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രം' -മീനാക്ഷിയുടെ കുടുംബം

Dec 11, 2024 04:28 PM

#Meenakshi | 'പ്രേക്ഷകരുടെ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്, ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രം' -മീനാക്ഷിയുടെ കുടുംബം

കൗശികിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ഇങ്ങനെയൊരു ചർച്ചയ്ക്ക്...

Read More >>
#Ranjith | രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; വ്യാജ ആരോപണത്തിന്റെ ക്ലാസിക് ഉദാഹരണമെന്ന് കോടതി; നടപടിക്ക് ഇടക്കാല സ്റ്റേ

Dec 10, 2024 09:07 PM

#Ranjith | രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; വ്യാജ ആരോപണത്തിന്റെ ക്ലാസിക് ഉദാഹരണമെന്ന് കോടതി; നടപടിക്ക് ഇടക്കാല സ്റ്റേ

പരാതി ഉന്നയിച്ചത് 12 വർഷത്തിനുശേഷം 2024ലാണ്. ഇത്രയും കാലതാമസമുണ്ടായതും പൂർണമായി വിശദീകരിക്കാൻ...

Read More >>
#GokulSuresh | അയാളെ തന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം, നിങ്ങളാരും അറിയില്ല.....ലോ പ്രൊഫൈലിൽ ആയിരിക്കും -ഗോകുൽ സുരേഷ്

Dec 10, 2024 05:45 PM

#GokulSuresh | അയാളെ തന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം, നിങ്ങളാരും അറിയില്ല.....ലോ പ്രൊഫൈലിൽ ആയിരിക്കും -ഗോകുൽ സുരേഷ്

സ്വന്തം അനുജന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന പ്രതീതിയായിരുന്നു ​ഗോകുൽ...

Read More >>
#Ishandev | 'ആ നെഞ്ചിലെ തീക്കനൽ കാണാൻ എല്ലാവർക്കും സാധിച്ചേക്കില്ല' ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വിമർശിക്കുന്നവരോട്  തുറന്നടിച്ച് ഇഷാൻ ദേവ്

Dec 10, 2024 04:40 PM

#Ishandev | 'ആ നെഞ്ചിലെ തീക്കനൽ കാണാൻ എല്ലാവർക്കും സാധിച്ചേക്കില്ല' ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വിമർശിക്കുന്നവരോട് തുറന്നടിച്ച് ഇഷാൻ ദേവ്

അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും സ്നേഹവും ബഹുമാനവുമാണെന്ന് ഇഷാൻ സമൂഹ മാധ്യമത്തിൽ...

Read More >>
Top Stories