(moviemax.in) ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വിമർശിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്.
ലക്ഷ്മി പറയുന്നത് അവരുടെ ജീവിതമാണെന്നും ആ നെഞ്ചിലെ തീക്കനൽ കാണാൻ എല്ലാവർക്കും സാധിച്ചേക്കില്ലെന്നും ലക്ഷ്മിയെ വിമർശിക്കുന്നവരോട് ഇഷാൻ ദേവ്.
കല്ലെന്നറിഞ്ഞവർ എന്നെയും ചേർത്തുതന്നെ എറിയുന്നുണ്ട്. അതൊക്കെ ഏറ്റുവാങ്ങുമ്പോഴും എന്റെ സ്വന്തം സഹോദരന്റെ ഭാര്യയ്ക്ക് കൊടുക്കേണ്ട ബഹുമാനവും സ്നേഹവും പേടിച്ചു മാറ്റിവയ്ക്കാൻ ഞാനും എന്റെ ഭാര്യയും തയ്യാറായില്ല.
അത് ബാലു അണ്ണൻ അത്രത്തോളം സ്നേഹിച്ച ഭാര്യയോട് ഞങ്ങൾക്കുള്ള കടപ്പാടും സ്നേഹവും ബഹുമാനവുമാണെന്ന് ഇഷാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
കേസും പോലീസും സിബിഐയും ഒക്കെ അതിന്റെ നിമയപരമായുള്ള എല്ലാ സാധ്യതകളിലും അന്വേഷിക്കുമ്പോഴും കുറെ ഹൃദയങ്ങൾ വെന്തുരുകുന്നത് കാണുന്നവർ അതിലും പക്ഷപാതം കാണിച്ചു, ചെളിവാരി തേച്ചു രസിച്ചു.
മെനഞ്ഞ കഥകൾകൊണ്ട് ഒരു സിനിമകഥപോലെ വില്ലനും നായകനും ഒക്കെ ആക്കി. ഇപ്പുറത്തുള്ളവർക്കും ജീവിതം ഉണ്ട് അത്രയും ബഹുമാനം പോലും കാണിച്ചില്ല. കുറ്റമല്ല, ആത്മഗതം പറഞ്ഞതാണ്.
ബാലഭാസ്കർ പറഞ്ഞുതന്ന അറിവ് മാത്രമേ ഞങ്ങൾക്കും അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും ബന്ധങ്ങളെ കുറിച്ചുമുള്ളു. ബാക്കി ഒക്കെ ഒരു പരിധിവരെ കണ്ട് അറിഞ്ഞത്, ജീവിച്ചറിഞ്ഞതും.
ബാലഭാസ്കർ എന്ന കലാകാരനുപരി അദ്ദേഹം തന്ന സ്നേഹത്തിനും സൗഹൃദത്തിനും പൂർണ ബഹുമാനം ഹൃദയത്തിൽ നിന്നുതന്നെ അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
നിങ്ങൾക്ക് ചിലപ്പോൾ ഇതൊക്കെ ഇതൊരു രസകരമായ കഥയാകാം, ഞങ്ങൾക്ക് ജീവിതവും. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’, ഇഷാൻ കുറിച്ചു.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി.
#embers #chest #IshaanDev #opens #critics #Balabhaskars #wife #Lakshmi