ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഷോ യില്‍ സിനിമ, ടെലിവിഷന്‍ താരങ്ങളാണ് പങ്കെടുത്തിരുന്നത്.
സെലിബ്രിറ്റികളുടെ തമാശകളും സ്‌കിറ്റുകളും ഗെയിമും ഒക്കെയായി നടത്തിയിരുന്ന ഷോ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സ്റ്റാര്‍ മാജിക്കിനെ പറ്റിയുള്ള വാര്‍ത്ത പുറത്തുവരുന്നത്. പിന്നാലെ കേട്ടതൊക്കെ സത്യമാണെന്നും ഏഴു വര്‍ഷത്തിനുശേഷം ഷോ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കിരിക്കുകയാണ് അവതാരക ലക്ഷ്മി.
സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലക്ഷ്മി വ്യക്തത വരുത്തിയത്.
'ഒടുവില്‍ അവസാനത്തിലേക്ക് എത്തി. പ്രണയവും തമാശകളും നിറഞ്ഞ ഏഴ് വര്‍ഷത്തെ ഒത്തൊരുമയ്ക്ക് ശേഷം ഞങ്ങള്‍ ക്ലൈമാക്‌സിലേക്ക് വരികയാണ്.
ഫ്‌ളവേഴ്‌സ് ടിവി, ഞങ്ങളുടെ ക്യാപ്റ്റന്‍ അനൂപ് ജോണ്‍, സ്റ്റാര്‍ മാജിക്കിലെ എല്ലാ താരങ്ങള്‍ക്കും നന്ദി. വളരെയധികം പിന്തുണകള്‍ നല്‍കിയതിന് നിങ്ങളെല്ലാവര്‍ക്കും പ്രത്യേകമായി വലിയൊരു നന്ദി...' എന്നുമാണ് ലക്ഷ്മി കുറിച്ചത്.
എന്നാല്‍ ലക്ഷ്മിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നൂറുക്കണക്കിന് കമന്റുകളാണ് വന്നത്.
സന്തോഷം.. ഇന്നു കേട്ട ഏറ്റവും നല്ല വാര്‍ത്ത ഇതാണ്, ഇനി ഈ വഴി വരരുത്, ഷോ നിര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. കാലെടുത്തു വെച്ചത് അതുപോലെ ഉള്ള ആള്‍ക്കാര്‍ അല്ലേ.
പിന്നെ നിര്‍ത്താതിരിക്കുമോ. പഴയ ആള്‍ക്കാര്‍ ആണ് നല്ലതെന്ന് ഒരാള്‍ പറയുന്നു. എങ്കില്‍ പിന്നെ പഴയ ആളുകളെ മാത്രം വെച്ച് ചെയ്താല്‍ പോരായിരുന്നോ? അവരെ മാറ്റാനുള്ള കാരണം ചിന്തിച്ച് നോക്കെന്ന് ഒരു ആരാധകന്‍ പറയുന്നു. എന്നാല്‍ സ്റ്റാര്‍ മാജിക്കിനെ പിന്തുണച്ചാണ് ആരാധകര്‍ എത്തുന്നത്.
ഷോ നിര്‍ത്തരുതെന്നാണ് ഭൂരിഭാഗം പേരും ലക്ഷ്മിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ 2022-23 വര്‍ഷം സ്റ്റാര്‍ മാജിക് ഒരു കിടിലം പ്രോഗ്രാം ആയിരുന്നു.
സ്‌കിറ്റ്, കണ്ടെന്റ് എല്ലാം നല്ല മനസ് തുറന്നു ചിരിക്കുന്ന രീതി ആയിരുന്നു. ആ സമയത്ത് ഓരോ എപ്പിസോഡും കാണാന്‍ കാത്തിരിക്കും. എന്നാല്‍ പിന്നീടങ്ങോട് മൊത്തത്തില്‍ ഡൗണ്‍ ആയി.
പുതിയ ഭാവത്തില്‍ വരുമെന്ന പ്രതീക്ഷയോടെ.... ഒരുപാട് പേര്‍ വെറുക്കുന്ന പ്രോഗ്രാമാണിത്. എന്നാല്‍ യൂടൂബില്‍ വന്ന ഒരു എപ്പിസോഡ് പോലും ഇതുവരെ കാണാതിരുന്നിട്ടില്ല. പ്രവാസത്തിലെ കൂട്ടായിരുന്നു. ഇങ്ങനല്ല ഇത് നിര്‍ത്തേണ്ടിയിരുന്നത്.
ഒരു ഫൈനല്‍ എപ്പിസോഡ് വെക്കാമായിരുന്നു. കാരണം ഇത്രയും നാള്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകര്‍ക്ക് അങ്ങനെ ഒരു എപ്പിസോഡ് കൊടുക്കാമായിരുന്നു. അതായിരുന്നു ഉചിതം. പോട്ടെ, ഞങ്ങളെ ചിരിപ്പിച്ചതിന് സ്റ്റാര്‍ മാജിക് ടീമിന് എല്ലാവിധ ആശംസകളും നേരുകയാണെന്നും ആരാധകര്‍ പറയുന്നു.
#LakshmiNakshatra #clarified #show #ended #after #seven #years