'ടൂർ പോകാൻ അനുവാദം ചോദിച്ച് കാല് പിടിച്ചിട്ടുണ്ട്'; സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കാൻ സമ്മതിക്കാറില്ല; മഞ്ജു പിള്ള

'ടൂർ പോകാൻ അനുവാദം ചോദിച്ച് കാല് പിടിച്ചിട്ടുണ്ട്'; സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കാൻ സമ്മതിക്കാറില്ല; മഞ്ജു പിള്ള
Jul 27, 2025 04:28 PM | By Anjali M T

(moviemax.in) കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്. ഇറ്റലിയിൽ നിന്നും ഫാഷൻ ‍ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

തന്റെ മാതാപിതാക്കളിൽ നിന്നും കിട്ടാതെ പോയ എല്ലാ സ്വാതന്ത്ര്യവും മകൾക്ക് നൽകാറുണ്ടെന്നും എന്നുവെച്ച് തന്റെ കലാജീവിതത്തിന് ഒരു തരത്തിലുമുള്ള നിയന്ത്രണവും മാതാപിതാക്കൾ വെച്ചിട്ടില്ലെന്നും മഞ്ജു പിള്ള പറയുന്നു.

''ടൂർ പോകാൻ അനുവാദം ചോദിച്ച് അച്ഛന്റെ കാല് പിടിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തവണ മാത്രമെ വിട്ടിട്ടുള്ളു. വസ്ത്രധാരണത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ചുരിദാറോ ഇറക്കമുള്ള പാവാടയോ ഒക്കെയേ ഇടാൻ സമ്മതിക്കുമായിരുന്നുള്ളൂ. മുടി മുറിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ പോയിട്ടൊന്നുമില്ല. കോളേജിൽ വന്നശേഷമാണ് ബോയ്സ് ഫ്രണ്ട്സൊക്കെ ഉണ്ടായി തുടങ്ങിയത്. ഇപ്പോഴാണ് സ്റ്റൈലിഷായി വസ്ത്രം ധരിച്ച് തുടങ്ങിയത്. ഇപ്പോഴും ഞാൻ വീട്ടിൽ തിരിച്ചെത്താൻ വൈകിയാൽ അച്ഛൻ വിളിച്ചു ചോദിക്കും. എന്റെ അനിയൻ ചോദിക്കും, അവൾക്ക് ഇത്രയും പ്രായമായില്ലേ എന്ന്. വല്ലാത്ത കാലമല്ലേ എന്നൊക്കെ അച്ഛൻ പറയും. വീട്ടിൽ ആരെങ്കിലും വന്നാലും അച്ഛൻ‌ പത്ത് ചോദ്യം ചോദിക്കും.

എനിക്കു കിട്ടാതിരുന്ന സ്വാതന്ത്ര്യമൊക്കെ ഞാൻ മകൾക്ക് കൊടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്. ദയ ഒരു നല്ല കുട്ടിയാണ്. അവളെ എവിടെയെങ്കിലും ലോഞ്ച് ചെയ്യുകയാണെങ്കിൽ നന്നായിട്ട് ലോഞ്ച് ചെയ്യണം, നല്ല ബ്രാന്റ്സിനൊപ്പം ലോഞ്ച് ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മോഡലിങ്, അഭിനയം എന്ത് തന്നെയായാലും ആദ്യം പഠനം പൂർത്തിയാക്കിയിട്ട് അതിലേക്ക് തിരിഞ്ഞാൽ മതിയെന്നും മോളോട് പറഞ്ഞിരുന്നു'', മഞ്ജു പിള്ള അഭിമുഖത്തിൽ പറഞ്ഞു.





Actress Manju Pillai's new interview

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories