(moviemax.in) ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം എന്ന ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ദുരുഹതകളും ആക്ഷനും നർമ്മവും പ്രണയവുമൊക്കെ ഇടകലർന്ന് വരുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ആക്ഷൻ ജോണറിൽ ഒരുങ്ങുന്നു. നരേൻ, ബാബു ആൻ്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻ സലിം, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ, സംഭാഷണം ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ, ഗാനങ്ങൾ വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, സംഗീതം ബിബിൻ ജോസഫ്, ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം സുനിൽ കുമാരൻ, മേക്കപ്പ് സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, നിശ്ചല ഛായാഗ്രഹണം ഷൈൻ ചെട്ടികുളങ്ങര, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, അസോസിയേറ്റ് ഡയറക്ടർ നിധീഷ് നമ്പ്യാർ, ഡിസൈൻ യെല്ലോ ടൂത്ത്, ആക്ഷൻ ഫീനിക്സ് പ്രഭു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്കരന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ജിതേഷ് അഞ്ചുമന, ആൻ്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല. ഓഗസ്റ്റ് 8 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂർ ജോസ്.
The trailer of the new film 'Sahasam' is out