വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. 2018 ലാണ് തിരുവനന്തപുരത്ത് വച്ച് ഒരു കാര്‍ ആക്‌സിഡന്റില്‍ ബാലഭാസ്‌കര്‍ മരണപ്പെടുന്നത്.
അന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇരയായി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുണ്ടായ അപകടത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി ബാലഭാസ്‌കര്‍.
ഇതോടെ ഇനിയെങ്കിലും അവരെ ക്രൂശിക്കുന്നത് നിര്‍ത്തിക്കൂടെ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പും വൈറലാകുന്നു.
ലക്ഷ്മി ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. 'ഞങ്ങള്‍ തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ മകളുടെ നേര്‍ച്ചയ്ക്ക് പുറപ്പെട്ട ആ രാത്രി അധികം വൈകാതെ അവിടെനിന്ന് തിരിച്ചു തിരുവനന്തപുരത്ത് ബാലുവിന് വേറെ പ്രോഗ്രാം ഉള്ളതുകൊണ്ട് ആണ് നേരത്തെ പുറപ്പെട്ടത്.
ലക്ഷ്മിക്ക് ട്രാവല്‍ സിക്ക്‌നെസ്സ് ഉള്ളതുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാതിരിക്കുവാന്‍ കണ്ണടച്ചിരിക്കയാണ് പതിവ്. ഇടക്ക് കാറ് നിര്‍ത്തി അവര്‍ ഡ്രിങ്ക്‌സ് ഒക്കെ കുടിച്ചു.
കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണ്. അര്‍ജുന്‍ കടയില്‍ നിന്ന് ഡ്രിങ്ക്‌സ് വാങ്ങി കൊടുത്തിരുന്നു. ലക്ഷ്മിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്ന് പറയുകയും പിന്നീട് വണ്ടി മുന്നോട്ട് പോകുമ്പോള്‍ ബാലു, ഞാന്‍ ഒന്ന് കിടന്നോട്ടെ എന്ന് ചോദിച്ചു.
പിന്നീട് വണ്ടി അസാധാരണമായ രീതിയില്‍ പോകുന്നതായി തോന്നി. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന അര്‍ജുന്‍ പകച്ചു നില്‍ക്കുന്നു. ഞാന്‍ നിലവിളിക്കാന്‍ ശ്രമിക്കുന്നു. അവിടെ എന്റെ ബോധം പോയി. ഈ അപകടത്തെ കുറിച്ച് അതുമാത്രമാണ് ലക്ഷ്മിക്ക് ആകെ അറിയാവുന്നത്.
പിന്നീട് ലക്ഷ്മി ആശുപത്രിയില്‍ ആയിരുന്നു. ബാലഭാസ്‌കര്‍ പറയുന്നുണ്ടായിരുന്നു അപ്പു (അര്‍ജുന്‍) ഉറങ്ങിയതാണെന്ന്. ഈ വണ്ടി ഇടിക്കുന്നതിന് തൊട്ടു മുന്‍പു വരെയുള്ള കാര്യങ്ങള്‍ കണ്ട ഒരാളാണ് ലക്ഷ്മി.
എനിക്ക് ആരെയും പേടിക്കേണ്ടിയ കാര്യമല്ല. എന്റെ മുന്‍ഗണന വേറൊന്നിനും അല്ലായിരുന്നു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയും എന്റെ ഭര്‍ത്താവിനെയുമാണ്.
ആരെങ്കിലും കൊലപ്പെടുത്തിയതായിരുന്നെങ്കില്‍ ഞാനായിരിക്കും ആദ്യം അവരെ പിടിക്കുവാന്‍ പരാതി കൊടുക്കുന്ന ആള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭര്‍ത്താവിനെയും കുട്ടിയെയും ആണ്. അതുകൊണ്ടാണ് ഞാന്‍ തുടര്‍ച്ചയായി മൊഴി കൊടുത്തു കൊണ്ടിരിക്കുന്നത്.
ഞാന്‍ സാധാരണക്കാരിയായ ഒരു സ്ത്രീ ആണ്. എനിക്ക് നഷ്ടപെട്ട എന്റെ ലോകത്തെയാണ്. ബാലു സംഗീതത്തിന് വേണ്ടി ജീവിച്ച ഒരാളാണ്.
ബാലുവിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്. ഞാന്‍ ഈ പറയുന്നതിന് വേറെ ഒരു അര്‍ത്ഥം ഇല്ല. എന്റെ ഭര്‍ത്താവിന്റെ അച്ഛനോടും അമ്മയോടും പിന്നെ എന്തുകൊണ്ട് അകന്നു.
തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിച്ചതുകൊണ്ടാണ് എന്റെ പേര് എടുത്തു ഉപദ്രവിച്ചതുകൊണ്ടാണ് ഈ അകല്‍ച്ച. ബാലുവിന്റെ അമ്മയ്ക്ക് ഈ വിവാഹം ഇഷ്ടമല്ലായിരുന്നു. ലക്ഷ്മിയെ ബാലുവിന്റെ അമ്മ അംഗീകരിച്ചിട്ടില്ല.
കല്യാണം കഴിഞ്ഞ് ഒറ്റ പ്രാവിശ്യമാണ് ആ വീട്ടില്‍ പോയിട്ടുള്ളത്. ഞാന്‍ സംസാരശേഷിയോടെ ഇരിക്കുമ്പോള്‍ എന്റെ മൊഴി എടുക്കാതെ ഏതെങ്കിലും അന്വേഷണ ഏജന്‍സി മുന്നോട്ട് പോകുമോ? എന്റെ ഭര്‍ത്താവിനും കുഞ്ഞിനും കൊടുക്കുവാനുള്ള അവസാന കാര്യം അവര്‍ക്ക് വേണ്ടി മൊഴി കൊടുക്കുക എന്നുളളതാണ്.
എന്തുകൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല? എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭര്‍ത്താവിനെയും മകളെയും, എനിക്ക് അതിനപ്പുറം ഒന്നും വലുതായി തോന്നിയില്ല.
പ്രിയപ്പെട്ടവരെ ഇനിയെങ്കിലും ആ സ്ത്രീയെ വെറുതെ വിടുക. അവര്‍ അനുഭവിക്കുന്ന വേദന, അവര്‍ കണ്ണീര്‍ താഴ്‌വരയിലായിരുന്നു കഴിഞ്ഞ ആറു വര്‍ഷങ്ങള്‍. അവര്‍ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
ഇനിയും അവരെ വിധിക്കാന്‍ ആര്‍ക്കും ഒരു അവകാശവും ഇല്ല എന്ന അഭിപ്രായമാണ് എനിക്ക്. അവര്‍ക്ക് ആ അപകടത്തില്‍ ഒരു സംശയവും ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഇത്ര സംശയം? ഇനിയും ഈ പാവം സ്ത്രീയെ ക്രൂശിക്കല്ലേ...!
ഇവരെ കുറ്റപ്പെടുത്തിയ ആരെങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ സാമ്പത്തിക സ്ഥിതിയെ കുറിച്ചോ അന്വേഷിച്ചോ? പിന്നെ ലക്ഷ്മി, ഈ തുറന്നു പറച്ചില്‍ അത്യാവിശ്യമായിരുന്നു. അത് ആയിരക്കണക്കിനാളുകളുടെ സംശയത്തിന് ഒരു മറുപടി ആയിരുന്നു.
ന ിങ്ങളെ ആരൊക്കെ ഒറ്റപ്പെടുത്തുവാന്‍ ശ്രമിച്ചാലും തളരരുത്. മുന്നോട്ട് തന്നെ പോകണം. അതിജീവിക്കണം. മുന്‍വിധികളുടെയും കുറ്റപ്പെടുത്തിയവരുടെയും മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കണം.
ഈ കാലവും കടന്നു പോകും. സകലബുദ്ധിയെയും കവിയുന്ന സമാധാനം ദൈവം നിങ്ങള്‍ക്കു നല്‍കട്ടെ... എന്നും പറഞ്ഞാണ് ജെറി പൂവക്കാല എഴുത്ത് അവസാനിപ്പിക്കുന്നത്.
#If #they #had #no #doubt #about #accident #The #facebook #post #goes #viral