#Meenakshi | 'പ്രേക്ഷകരുടെ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്, ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രം' -മീനാക്ഷിയുടെ കുടുംബം

#Meenakshi | 'പ്രേക്ഷകരുടെ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്, ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രം' -മീനാക്ഷിയുടെ കുടുംബം
Dec 11, 2024 04:28 PM | By akhilap

(moviemax.in) സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ് നടിയും അവതാരകയുമായ മീനാക്ഷിയും ഗായകൻ കൗശികും തമ്മിലുള്ള ബന്ധം.

ഇക്കഴിഞ്ഞ ദിവസം കൗശികിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ഇങ്ങനെയൊരു ചർച്ചയ്ക്ക് ഇടയാക്കിയത്.

എന്നാൽ ഇതിനെതിരെ പ്രതികരിച്ച് മീനാക്ഷിയുടെ കുടുംബം മുന്നോട്ട് വന്നു.

സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ അനൂപ് പറഞ്ഞു. "കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്.

പ്രേക്ഷകരുടെ ഈ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കൗശികും ഏട്ടനുമൊക്കെ വീട്ടിൽ വരുമ്പോൾ വളരെ സ്നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ്," അനൂപ് വ്യക്തമാക്കി.

ചൊവ്വാഴ്ചയായിരുന്നു കൗശികിന്റെ ജന്മദിനം. അന്ന് ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പ് കൂടി പങ്കുവച്ചാണ് മീനാക്ഷി കൗശിക്കിന് ജന്മദിനാശംസകൾ നേർന്നത്. "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകൾ.എന്റെ ജീവിതത്തിൽ ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു ‘പ്രശ്നം’ നീയാണ്.

ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതിൽ ഞാൻ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം ഇച്ചുടൂ," മീനാക്ഷി കുറിച്ചു.

ഈ വർഷത്തിലെ മീനാക്ഷിയുടെ പിറന്നാളിന് കൗശികും ആശംസ പങ്കുവച്ചിരുന്നു. കൗശിക്കിന്റെ വാക്കുകൾ: ''പാപ്പുമാ, ഞാൻ എത്രയൊക്കെ വഴക്കടിച്ചാലും അവസാനം വരെ കൂടെ നിൽക്കുന്ന ഒരേയൊരാൾ നീയാണ്. എത്ര തവണ നിന്നോട് അടികൂടിയെന്നു എനിക്കു തന്നെ നിശ്ചയമില്ല.

ഒരിക്കലും ഉലയാത്ത സ്നേഹമാണ് എനിക്ക് നിന്നോട്. മരണത്തിനുപോലും എന്റെയും നിന്റെയും ആത്മാക്കളെ പിരിക്കാനാവില്ല."






















#makes #laugh #hear #assumptions #audience, #just #good #friends #Meenakshis #family

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup