#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്

#kirstendunst | 'ചുംബന രം​ഗം റാെമാന്റിക്കല്ല, ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ട്'; സ്പെെഡർ മാൻ നായിക പറഞ്ഞത്
Dec 11, 2024 04:32 PM | By Jain Rosviya

(moviemax.in) ഹോളിവുഡ് പ്രേക്ഷകർക്ക് മറക്കാനാകാത്ത ആക്ഷൻ, റൊമാന്റിക് രം​ഗങ്ങൾ സ്പെെഡർമാൻ ഫ്രാഞ്ചെെസുകൾ എന്നും നൽകിയിട്ടുണ്ട്.

സ്പെെഡർമാന് ഒന്നിലേറെ ഭാ​ഗങ്ങൾ പിന്നീട് വന്നെങ്കിലും പ്രേക്ഷക മനസിൽ ഏറ്റവും വലിയ സ്ഥാനം നേടിയത് ഒന്നാം ഭാ​ഗം തന്നെയാണ്.

2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് സാം റെയ്മിയാണ്. ടോബി മ​ഗെയ്ർ പീറ്റർ പാർക്കറായെത്തി. നായികയായ മേരി ജെയ്ൻ വാട്സണെ അവതരിപ്പിച്ചത് പ്രശസ്ത നടി കിർസ്റ്റൺ ഡൺസ്റ്റ് ആണ്. 

പീറ്റർ പാർക്കർ-മേരി പ്രണയം സ്പെെ‍ഡ‍ർമാനിലെ പ്രധാന ഹെെലെറ്റുകളിലൊന്നായിരുന്നു. അനശ്വരമായി മാറിയ ഒരുപിടി റൊമാന്റിക് രം​ഗങ്ങൾ ചിത്രത്തിലുണ്ട്. ഇതിലൊന്നാണ് ഇവർ തമ്മിലുള്ള ചുംബന രം​ഗം.

തലകീഴായി തൂങ്ങി നിൽക്കുന്ന സ്പെെഡർമാനെ മേരി ചുംബിക്കുന്ന രം​ഗം ഐക്കോണിക്കായി മാറി. ഇന്നും ഈ പ്രണയ രം​ഗം സ്പെെഡർമാർ ആരാധകരുടെ മനസിലുണ്ട്.

എന്നാൽ ബി​ഗ് സ്ക്രീനിൽ കണ്ടത് പോലെ അത്ര മനോഹരമായിരുന്നില്ല ഈ സീൻ ഷൂട്ട് ചെയ്യുമ്പോഴുള്ള സാഹചര്യം. ഇതേക്കുറിച്ച് നടി കിർസ്റ്റൺ ഡൺസ്റ്റ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

പ്രശസ്തമായ ചുംബനങ്ങളുടെ പുസ്തകം എനിക്ക് സംവിധായകൻ തന്നു. ഈ സീൻ പ്രത്യേകയുള്ളതായിരിക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. പക്ഷെ ഷൂട്ടിം​ഗ് ദയനീയമായിരുന്നെന്ന് കിർസ്റ്റൺ ഓർത്തു.

ഷൂട്ടിം​ഗിനിടെ ടോബിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് കിർസ്റ്റൺ ഡൺസ്റ്റ് ഓർത്തു. മഴ പെയ്യുന്നുണ്ട്. ടോബി തണുത്ത് മരവിച്ചു. ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

ടോബിയുടെ ജീവൻ നിലനിർത്തുന്നത് പോലെയാണ് തനിക്ക് ആ സീൻ ചെയ്യുമ്പോൾ തോന്നിയതെന്ന് കിർസ്റ്റൺ പറഞ്ഞു. അതേസമയം ഐക്കോണിക് നിമിഷമായിരുന്നു അതെന്നും കരിയറിൽ ഇങ്ങനെയാെരു സീനിന്റെ ഭാ​ഗമായതിൽ സന്തോഷമുണ്ടെന്നും അന്ന് നടി പറഞ്ഞു.

ഈ ചുംബന രം​ഗത്തിന് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എംടിവി മൂവി ആന്റ് ടിവി അവാർഡ്സ് 2003 ൽ പുരസ്കാരം മികച്ച ചുംബന രം​ഗത്തിനുള്ള പുരസ്കാരം നേടിയത് ഈ രം​ഗമാണ്.

ഷൂ‌ട്ടിം​ഗിനിടെ ടോബിയും കിർസ്റ്റണും പ്രണയത്തിലായിരുന്നു. ഒരു വർഷത്തിന് ശേഷം ഇവർ പിരിഞ്ഞു. എറ്റേർണൽ സൺഷെെൻ, സ്പോട്ലെസ് മൈൻഡ്, ഓൾ ​ഗുഡ് തിങ്ക്സ് തുടങ്ങിയവയാണ് സ്പെെഡർമാന് പുറമെയുള്ള കിർസ്റ്റൺ ഡൺസ്റ്റ്ണിന്റെ ശ്രദ്ധേയ സിനിമകൾ.

പവർ ഓഫ് ദ ഡോക് എന്ന സിനിമയിലെ പ്രകടനത്തിന് ഓസ്കാർ നോമിനേഷനും കിർസ്റ്റണിന് ലഭിച്ചിരുന്നു. സിവിൽ വാർ ആണ് ഈ വർഷം പുറത്തിറങ്ങിയ കിർസ്റ്റണിന്റെ സിനിമ.

'#kiss #scene #not #romantic #difficult #shoot #Said #heroine #SpiderMan

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall