(moviemax.in) മലയാളികളുടെ പ്രിയ അവതരികയാണ് ലക്ഷ്മി നക്ഷത്ര.സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷമാണ് ലക്ഷ്മിക്ക് കുടുംബപ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്.
റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ലക്ഷ്മിക്ക് സ്റ്റാർ മാജിക്കിലേക്ക് ക്ഷണം വരുന്നത്. ഏഴ് വർഷമായി ഷോയുടെ അവതാരക ലക്ഷ്മിയായിരുന്നു.
സ്റ്റാർ മാജിക്കിന്റെ മാത്രമല്ല സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ് ലക്ഷ്മി. വിദേശത്തും കേരളത്തിലും നിരവധി സ്ഥാപനങ്ങളുടെയും ചടങ്ങുകളുടെയും ഉദ്ഘാടകയായും ലക്ഷ്മി എത്താറുണ്ട്.
അഭിനേത്രി കൂടിയായി ലക്ഷ്മി യുട്യൂബ് ചാനലുമായും സജീവമാണ്. മുപ്പത് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സ് ലക്ഷ്മിയുടെ യുട്യൂബ് ചാനലിനുണ്ട്. ഇപ്പോഴിതാ അടുത്തിടെ താരം യുട്യൂബിൽ പങ്കിട്ട ഒരു വ്ലോഗിൽ പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
ഏത് ഫങ്ഷന് വേണ്ടി ഒരുങ്ങി ഇറങ്ങിയാലും താൻ കണ്ണ് കിട്ടാതിരിക്കാനായി കഴുത്തിന് പിറകിലായി ഒളിപ്പിച്ചുകൊണ്ട് ഒരു കാക്കപുള്ളിയിടാറുണ്ടെന്നാണ് വൈറലാകുന്ന വീഡിയോയിൽ ലക്ഷ്മി പറഞ്ഞത്.
ഞങ്ങൾക്ക് ഒരു ടോപ്പ് സീക്രട്ടുണ്ട്. അതിപ്പോൾ പറയാൻ പോവുകയാണ്. ഞാൻ എന്ത് ഫങ്ഷന് വേണ്ടി ഒരുങ്ങിയാലും എന്ത് ചെയ്ത് കഴിഞ്ഞാലും ദൃഷ്ടി പെടാതിരിക്കാനുള്ള കാക്കപുള്ളിയിടും. കണ്ണ് കിട്ടാതിരിക്കാനും മറ്റും വേണ്ടിയാണ് അത്. ഞാൻ ഭയങ്കര സുന്ദരിയാണെന്ന് ഞാൻ ഒരിക്കലും പറയില്ല.
ആളുകൾ എന്നെ കണ്ടാൽ അയ്യേ എന്ന് പറയില്ല. അത്രയേയുള്ളു. വയ്യായ്ക വരാതിരിക്കാനും ദൃഷ്ടി പെടാതിരിക്കാനും വേണ്ടി കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് മുഖത്ത് കാക്കപുള്ളിയുണ്ടെങ്കിലും ഒരുങ്ങി കഴിയുമ്പോൾ കഴുത്തിന് പിറകിലായി ആരും കാണാതെ കാക്കപുള്ളിയിടാറുണ്ട് എന്നാണ് ലക്ഷ്മി പറഞ്ഞത്. താരത്തിന്റെ വീഡിയോ വൈറലായതോടെ ലക്ഷ്മിയെ വിമർശിച്ചാണ് ഏറെയും കമന്റുകൾ.
മേക്കപ്പ് ഇല്ലാതെ വരൂ എന്നാൽ മാത്രമെ ലക്ഷ്മി സുന്ദരിയാണോ അല്ലയോയെന്ന് പറയാൻ കഴിയുവെന്നാണ് കമന്റുകൾ. അന്ധവിശ്വസം പ്രചരിപ്പിക്കുന്നുവെന്നും കമന്റുകളുണ്ട്. ഈ ലോകത്ത് എല്ലാവരും സുന്ദരന്മാരും സുന്ദരികളുമാണ്. അവരെ സ്നേഹിക്കുന്നവരുടെ കണ്ണിൽ. ആരെ കണ്ടാലും അയ്യേ എന്ന് പറയണ്ട കാര്യം ഇല്ല. എല്ലാവർക്കും അവരുടേതായ സൗന്ദര്യമുണ്ട്.
#LakshmiNakshatras #vlog #viral #ready #wears #crowbar #back #her #neck #avoid #hereyes.