(moviemax.in) താര വിവാഹ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകാറുള്ള ഒന്നാണ് സെലിബ്രിറ്റികളുടെ വിവാഹങ്ങൾ.
ഏറ്റവും പുതിയതായി വിവാഹിതനായത് ജയറാം-പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസാണ്.
ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹം ഈ വർഷമാണ് നടന്നത്. ഇക്കഴിഞ്ഞ മെയ്യിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. അതിന്റെ ആഘോഷത്തിന്റെ ക്ഷീണം മാറും മുമ്പായിരുന്നു കാളിദാസിന്റെ വിവാഹം.
നീലഗിരി സ്വദേശിയായ മോഡൽ താരിണിയെയാണ് കാളിദാസ് വിവാഹം ചെയ്തത്. താലികെട്ട് ചടങ്ങുകൾ മാത്രമാണ് കേരളത്തിൽ നടന്നത്.
മറ്റ് ആഘോഷങ്ങളും റിസപ്ഷനുമെല്ലാം ചെന്നൈയിലാണ് നടക്കാൻ പോകുന്നത്. ജയറാമിന്റെ സിനിമാ സുഹൃത്തുക്കളെല്ലാം ഗുരുവായൂരിൽ നടന്ന കാളിദാസിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഗുരുവായൂരിലെ ചടങ്ങിൽ നിറഞ്ഞ് നിന്നത് സുരേഷ് ഗോപിയും കുടുംബവുമായിരുന്നു. ഭാര്യ രാധിക, മൂത്ത മകൻ ഗോകുൽ സുരേഷ്, മൂത്തമകൾ ഭാഗ്യ, ഭർത്താവ് ശ്രേയസ് തുടങ്ങിയവർക്കൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാനും വധൂവരന്മാരെ അനുഗ്രഹിക്കാനുമായി സുരേഷ് ഗോപി എത്തിയത്.
ജയറാമിനും പാർവതിക്കും മൂത്ത ജേഷ്ഠനെപ്പോലെയാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ സ്വന്തം കുടുംബത്തിൽ നടക്കുന്ന നടക്കുന്ന വിവാഹം പോലെയായിരുന്നു കാളിദാസിന്റെ വിവാഹം സുരേഷ് ഗോപിക്ക്. സ്വന്തം അനുജന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന പ്രതീതിയായിരുന്നു ഗോകുൽ സുരേഷിന്.
മലയാള സിനിമയിലെ യൂത്തന്മാരിൽ സിംഗിളായിട്ടുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ഗോകുൽ സുരേഷ്. ഇതിനോടകം നല്ല കഥാപാത്രങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച ഗോകുലിന്റെ വിവാഹം കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.
മൂത്തമകളുടെ വിവാഹം കഴിഞ്ഞതിനാൽ സുരേഷിന്റെ മറ്റ് മക്കളിൽ ഇനി വിവാഹിതനാകേണ്ടത് ഗോകുലാണ്. എന്നാൽ ഇന്നേവരെ പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടൊന്നും ഗോകുൽ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ആദ്യമായി വിവാഹവുമായി ബന്ധപ്പെട്ട മീഡിയയുടെ ചോദ്യത്തിന് യുവനടൻ മറുപടി നൽകിയിരിക്കുകയാണ്. കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കവെയാണ് ഗോകുലിന്റെ പ്രതികരണം.
വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ.
അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല... എന്നാണ് ഗോകുൽ പറഞ്ഞത്.
ഗോകുലിന്റെ സഹോദരി ഭാഗ്യയുടെ വിവാഹം അത്യാഢംബര പൂർവമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹ മാമാങ്കത്തിൽ പങ്കെടുക്കാൻ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു.
ഭാഗ്യയുടെ വിവാഹത്തിന്റെ വിശേഷങ്ങളും വൈറലായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ഗോകുൽ സുരേഷ് 2016 മുതൽ മലയാള സിനിമയുടെ ഭാഗമാണ്. മുദ്ദുഗൗ എന്ന സിനിമയിലൂടെയായിരുന്നു ഗോകുലിന്റെ അരങ്ങേറ്റം.
പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. ഗഗനചാരിയാണ് ഏറ്റവും അവസാനം ഗോകുൽ സുരേഷ് അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ.
ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സാണ് റിലീസിനൊരുങ്ങുന്ന സിനിമ. ഗോകുലിന് പുറമെ മമ്മൂട്ടിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്. ഗോകുലിന്റെ സഹോദരൻ മാധവും സിനിമയിൽ അരങ്ങേറി കഴിഞ്ഞു.
#want #marry her #none #of #know #will #low #profile #GokulSuresh