#Arya | 'വിവാഹക്ഷണക്കത്ത്' വരെ പുറത്ത്, അവസാന സിനിമയാണിതെന്ന് പറഞ്ഞു; നയൻതാര-ആര്യ സൗഹൃദത്തിൽ സംഭവിച്ചത്

#Arya | 'വിവാഹക്ഷണക്കത്ത്' വരെ പുറത്ത്, അവസാന സിനിമയാണിതെന്ന് പറഞ്ഞു; നയൻതാര-ആര്യ സൗഹൃദത്തിൽ സംഭവിച്ചത്
Dec 12, 2024 01:39 PM | By Jain Rosviya

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയെ ​ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലഘട്ടമുണ്ടായിരുന്നു. നടി മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച് തുടങ്ങിയത് ഇത്തരം അനുഭവങ്ങൾ കാരണമാണ്.

തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തകളെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിൽ നയൻതാര സംസാരിക്കുന്നുണ്ട്. തന്നെയും കുടുംബത്തെയും ഈ വാർത്തകൾ ഒരുപാട് വിഷമിപ്പിച്ചിരുന്നെന്ന് നയൻ‌താര ഓർത്തു.

ഇത്തരം പ്രചരണങ്ങൾ കണ്ട് താൻ ആദ്യമൊക്കെ കരയാറുണ്ടായിരുന്നെന്നും നയൻതാര പറഞ്ഞു.

സിനിമാ മേഖലയെ മനസിലാക്കിയതോടെ ​ഗോസിപ്പുകൾ നയൻതാര കാര്യമാക്കാതായി. പ്രഭു​ദേവയുമായുള്ള പ്രണയകാലത്ത് നയൻതാരയ്ക്ക് നേരെ കടുത്ത ആക്ഷേപങ്ങൾ വന്നിരുന്നു.

ഈ ബന്ധം തകർന്ന് സിനിമാ ലോകത്ത് നിന്നും കുറച്ച് കാലം മാറി നിന്ന നയൻതാര പിന്നീട് രാജ റാണി എന്ന സിനിമയിലൂടെയാണ് പഴയ താരമൂല്യം തിരിച്ചെടുക്കുന്നത്. ആര്യയായിരുന്നു ചിത്രത്തിലെ നായകൻ. ഇരുവരും നേരത്തെ ബോസ് എങ്കിര ഭാസ്കർ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

രാജാ റാണി വൻ ഹിറ്റായി. താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും പ്രശംസിക്കപ്പെട്ടു. അന്ന് ഇരുവരെയും കുറിച്ച് ​ഗോസിപ്പുകൾ വന്നിരുന്നു. ആര്യയും നയൻതാരയും പ്രണയത്തിലാണെന്ന് സംസാരമുണ്ടായി.

പൊതുവെ സഹ അഭിനേതാക്കളുമായി വലിയ സൗഹൃദം നയൻതാരയ്ക്കുണ്ടാകാറില്ല. എന്നാൽ ആര്യ നയൻതാരയുടെ അടുത്ത സുഹൃത്താണ്. അക്കാലത്ത് ആര്യയുടെ ​ഗൃഹപ്രവേശ ചടങ്ങിന് നയൻതാരയെത്തിയെന്നും കേക്ക് മുറിച്ചെന്നും വാർത്ത വന്നു.

ആര്യയുടെ അനുജൻ സത്യയുടെ ആദ്യ സിനിമയുടെ ഇവന്റിന് ആര്യയുടെ ക്ഷണ പ്രകാരം നയൻതാരയെത്തി. ഇതെല്ലാം ​ഗോസിപ്പുകൾക്ക് കാരണമായി.

രാജ റാണിയുടെ റിലീസ് സമയത്ത് താരങ്ങളുടെ വിവാഹമെന്ന പേരിൽ വിവാഹക്ഷണക്കത്ത് പ്രചരിച്ചു. ഇത് വലിയ ചർച്ചയായതോടെ നയൻതാരയുടെ മാനേജർ വിശദീകരണം നൽകി.

രാജ റാണിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുണ്ടാക്കിയതാണിതെന്നും യഥാർത്ഥത്തിലുള്ള വിവാഹ ക്ഷണക്കത്തല്ലെന്നും മാനേജർ വ്യക്തമാക്കി. നയൻതാരയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരിക്കൽ ആര്യ സംസാരിച്ചിട്ടുണ്ട്.

തമിഴിൽ അവസാന സിനിമയാണിതെന്ന് പറഞ്ഞ് ചെയ്തത് എന്നോടൊപ്പമുള്ള ബോസ് എങ്കിര ഭാസ്കർ എന്ന സിനിമയാണ്.

അതിന് ശേഷം മറ്റ് പ്ലാനുകളായിരുന്നു നയൻതാരയ്ക്ക്. പിന്നീട് എല്ലാവരും നയൻതാരയെ മറന്നു. എന്നാൽ പിന്നീട് തിരിച്ച് വരാൻ തീരുമാനിച്ചു. രാജ റാണി എന്ന സിനിമ വന്നു.

തിരിച്ച് വരവിലെ സിനിമയായതിനാൽ നയൻതാരയ്ക്ക് അത് ഇമോഷണലായ സിനിമയാണ്. നായകൻമാർക്ക് വേണമെങ്കിൽ ബ്രേക്ക് എടുക്കാം. പക്ഷെ നായികമാർക്ക് പ്രയാസമാണ്. എന്നാൽ നയൻതാര തിരിച്ച് വന്ന് ഇപ്പോഴും നമ്പർ വൺ നായികയായി തുടരുന്നു.

ഇതുവരെ കേൾക്കാത്ത കാര്യങ്ങളാണിതെല്ലാമെന്ന് പറഞ്ഞ ആര്യ നയൻതാരയുടെ ആത്മവിശ്വാസത്തെ അന്ന് പ്രശംസിക്കുകയും ചെയ്തു.

വർഷങ്ങളായി നയൻതാരയും ആര്യയും ഒരുമിച്ച് അഭിനയിച്ചിട്ട്. ഇവരെ വീണ്ടും ബി​ഗ് സ്ക്രീനിൽ ഒരുമിച്ച് കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ലേഡി സൂപ്പർതാരമായി മാറിയ ശേഷം തനിക്ക് പ്രാധാന്യമുള്ള സിനിമകളാണ് നയൻതാര കരിയറിൽ കൂടുതലും ചെയ്തത്.



#nayanthara #arya #friendship #rumours #about #them

Next TV

Related Stories
'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

Oct 16, 2025 12:19 PM

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ...

Read More >>
പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

Oct 15, 2025 04:28 PM

പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ പങ്കജ് ധീര്‍...

Read More >>
ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി,  ഭീഷണി അയച്ചത് ഇമെയിൽ വഴി

Oct 15, 2025 03:09 PM

ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി, ഭീഷണി അയച്ചത് ഇമെയിൽ വഴി

സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി....

Read More >>
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall