#SuriyaAmalNeerad | സൂര്യ-അമല്‍ നീരദ് ഒരുമിക്കുന്ന സിനിമ ഉടന്‍; ഒരുങ്ങുന്നത് മമ്മൂട്ടിയുടെ ഹിറ്റ് സിനിമയുടെ റീമേക്ക്?

#SuriyaAmalNeerad | സൂര്യ-അമല്‍ നീരദ് ഒരുമിക്കുന്ന സിനിമ ഉടന്‍; ഒരുങ്ങുന്നത് മമ്മൂട്ടിയുടെ ഹിറ്റ് സിനിമയുടെ റീമേക്ക്?
Dec 12, 2024 03:47 PM | By Jain Rosviya

(moviemax.in)സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നൊരു കൂട്ടുകെട്ടാണ് സുര്യയുടേയും അമല്‍ നീരദിന്റേയും. ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.

2021 മുതല്‍ക്കു തന്നെ സൂര്യ-അമല്‍ നീരദ് സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സൂര്യയും അമല്‍ നീരദും ഒരുമിക്കുന്നുവെന്നത് ഏതാണ്ട് ഉറപ്പായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്നാണ് ലെറ്റ് ഒടിടി ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

അതേസമയം അമല്‍ നീരദും സൂര്യയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നും അതൊരു മമ്മൂട്ടി സിനിമയുടെ റീമേക്ക് ആയിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

മുമ്പൊരിക്കല്‍ ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി കേരളത്തില്‍ വന്നപ്പോള്‍ സൂര്യ തന്നെ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. കാതലിന്റെ പ്രൊമോഷനിടെ തന്റെ സിനിമ മൃഗയ സൂര്യയ്ക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നു.

അമല്‍ നീരദ്-സൂര്യ സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നതായി സൗബിന്‍ ഷാഹിറും നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. എല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ച സോഷ്യല്‍ മീഡിയ സൂര്യയും അമല്‍ നീരദും ചേര്‍ന്ന് മൃഗയ റീമേക്ക് ചെയ്യാന്‍ ആലോചിക്കുന്നു എന്ന അനുമാനത്തിലേക്ക് എത്തുകയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഐവി ശശി ഒരുക്കിയ സിനിമയാണ് മൃഗയ. മമ്മൂട്ടിയുടെ ഐക്കോണിക് സിനിമകളിലൊന്നാണ് മൃഗയ. എന്നാല്‍ ചിത്രത്തിന്റെ റീമേക്ക് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

മൃഗയയുടെ റീമേക്ക് ആണെങ്കിലും അല്ലെങ്കിലും സൂര്യയുംഅമല്‍ നീരദും ഒരുമിക്കുക എന്നാല്‍ ആരാധകര്‍ക്ക് അത് വലിയ ആവേശം നല്‍കുന്ന വാര്‍ത്തയായിരിക്കും എന്നുറപ്പാണ്.

സൂര്യയുടെ മലയാളത്തിലേക്കുള്ള എന്‍ട്രി കൂടിയായി ഈ ചിത്രം മാറുമെന്നതും ആരാധകരുടെ ആകാംഷ വളര്‍ത്തുന്നുണ്ട്. റിപ്പോര്‍ട്ടുകളോട് സൂര്യയോ അമല്‍ നീരദോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

അതേസമയം കങ്കുവയാണ് സൂര്യയുടേതായി ഒടുവില്‍ തീയേറ്ററിലേക്ക് എത്തിയ സിനിമ. ശിവ സംവിധാനം ചെയ്ത സിനിമ നാളിതുവരെ സൂര്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും വലിയ സിനിമയാണ്.

വലിയ ബജറ്റിലൊരുക്കിയ സിനിമയിലെ സൂര്യയുടെ ലുക്കും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ വലിയ ഹൈപ്പോടെ തീയേറ്ററിലെത്തിയ സിനിമയ്ക്ക് കടുത്ത പരാജയം നേരിടേണ്ടി വന്നു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമ്പോ ആണ് കാര്‍ത്തിക് സുബ്ബരാജ്-സൂര്യ.

പിന്നാലെ ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയിലും സൂര്യ അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ ലോകേഷ് കനകരാജിന്റെ എല്‍സിയുവിലെ സിനിമയും അണിയറയിലുണ്ട്.

Read more at: https://malayalam.filmibeat.com/news/suriya-and-amal-neerad-to-come-together-for-a-tamil-and-malayalam-bilingual-movie-123153.html

#Suriya #AmalNeerad #movie #soon #remake #Mammootty #hit #movie #getting #ready

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall