#Abhiramisuresh | 'ഞാൻ ഡിവോഴ്സായെന്ന് കേട്ടാൽ നിങ്ങൾ മനസിലാക്കണം; അസഹ്യമായാൽ എന്തായാലും വേണ്ടെന്ന് വെക്കും' -അഭിരാമി

#Abhiramisuresh | 'ഞാൻ ഡിവോഴ്സായെന്ന് കേട്ടാൽ നിങ്ങൾ മനസിലാക്കണം; അസഹ്യമായാൽ എന്തായാലും വേണ്ടെന്ന് വെക്കും' -അഭിരാമി
Dec 8, 2024 08:19 PM | By Jain Rosviya

(moviemax.in) വിവാദങ്ങളെല്ലാം കെട്ടടങ്ങി സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോകുകയാണ് അഭിരാമി സുരേഷും അമൃത സുരേഷും.അമൃത ജീവിതത്തിൽ നേരിട്ട എല്ലാ പ്രശ്നങ്ങളിലും താങ്ങായി ഒപ്പം അഭിരാമിയുണ്ടായിട്ടുണ്ട്.

ആദ്യ വിവാഹ ബന്ധത്തിൽ അമൃത നേരിട്ട പ്രശ്നങ്ങൾ നേരിട്ട് കണ്ടയാളാണ് അഭിരാമി. തന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്ക് തക്കതായ മറുപടി അഭിരാമി നൽകാറുണ്ട്.

ഇന്ന് അമൃത നേരിട്ട പ്രശ്നങ്ങൾ ഒരു പരിധി വരെ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിരാമിയാണ്.

ചേച്ചിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ അഭിരാമിയെയും മാനസികമായി ബാധിച്ചിട്ടുണ്ട്. താൻ വിവാഹം കഴിക്കാത്തതിന് കാരണങ്ങളിലൊന്ന് ഈ മാനസിക ആഘാതമാണെന്ന് അഭിരാമി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരിക്കുകയാണ് അഭിരാമി സുരേഷ്. വിവാഹ ജീവിതത്തോട് തനിക്ക് താൽപര്യമുണ്ടെന്നും എന്നാൽ ചില ഭയങ്ങൾ ഉള്ളിലുണ്ടെന്നും അഭിരാമി സുരേഷ് വ്യക്തമാക്കി.

എന്നെ പൊന്നുപോലെ നോക്കുന്ന ആളായിരിക്കണം. എനിക്കും എന്റെ വീട്ടുകാർക്കും ഒരുപാട് വിഷമങ്ങളുണ്ടായിട്ടുണ്ട്. ഇനിയും വിഷമിപ്പിക്കാൻ ഒരാളെ വേണ്ട.

തന്നെ നന്നായി നോക്കാൻ പറ്റുന്ന ഒരാൾ വരും. വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് അഭിരാമി വ്യക്തമാക്കി. ഞാൻ കല്യാണം കഴിച്ചിട്ട് ഡിവോഴ്സായെന്ന് കേട്ടാൽ എനിക്ക് തീരെ പറ്റാത്തത് കൊണ്ടാണെന്ന് നിങ്ങൾ മനസിലാക്കണം.

അത്യാവശ്യം നല്ല രീതിക്ക് സഹിക്കുന്ന ആളാണ് ഞാൻ. നിങ്ങൾ ഈ കാണുന്ന ആളല്ല യഥാർത്ഥത്തിൽ. എല്ലാം സഹിക്കുന്ന ആളാണ്. അത്രയും സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെ കട‌ന്ന് പോയാലേ ഞാനത് വേണ്ടെന്ന് വെക്കൂ.

അത്രയും പോലും സഹിക്കരുത്. വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നയാൾക്കൊപ്പം കല്യാണത്തിലേക്ക് ക‌ടക്കരുത്.

ആണുങ്ങളോടും അത് തന്നെയാണ് പറയാനുള്ളത്. കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാൽ ഞാനെന്തായാലും ഡിവോഴ്സും ചെയ്യും.

ട്രോമയുള്ളതിനാൽ കല്യാണ മാർക്കറ്റിലേക്ക് പോലും ഞാൻ ഇറങ്ങിയിട്ടില്ല. കുഞ്ഞുങ്ങൾ വേണമെന്ന് വലിയ ആ​ഗ്രഹമുണ്ട്. പാപ്പുവിനെ മകളെ പോലെ നോക്കുന്നു.

അമൃത ചേച്ചിയും അമ്മയും എന്റെ പത്തിരട്ടി അവളെ സ്നേഹിക്കുന്നുണ്ട്. വിവാഹവും കുടുംബ ജീവിതവും അനുയോജ്യമായ സമയത്ത് നടക്കും. ഞാനത് വേണ്ടെന്ന് വെച്ച ആളല്ല.

തനിക്ക് ജീവിതത്തിൽ വന്ന തിരിച്ചറിവുകളെക്കുറിച്ചും അഭിരാമി സംസാരിച്ചു. 18-25 വയസ് വരെ ചില ബന്ധങ്ങൾക്ക് അനാവശ്യമായ പ്രാധാന്യം കൊടുത്തിരുന്നു.

റിബലാകുന്ന ആ പ്രായത്തിൽ എന്റെ സുഹൃത്തുക്കൾക്ക് വലിയ പ്രാധാന്യം കൊടുത്തു. അങ്ങനെ പല പ്രശ്നങ്ങളിലും പോയി ചാടി. തെറ്റായ ആളുകളെ വിശ്വസിച്ചു. അവരെന്ന മാനിപ്പുലേറ്റ് ചെയ്തു.

അന്ധമായി ആരെയും ഒന്നിനെയും വിശ്വസിക്കരുതെന്നാണ് താൻ പഠിച്ച പാഠമെന്നും അഭിരാമി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്.

നേരത്തെ കടുത്ത സെെബർ ആക്രമണങ്ങൾ നേരിട്ടപ്പോഴും അഭിരാമി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അമ്മയും ചേച്ചി അമൃതയും അമൃതയുടെ മകളുമാണ് അഭിരാമിയുടെ ലോകം.



#abhiramisuresh #If #hear #divorced #you #must #understand #uncomfortable

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall