#varada | 'എന്തൊക്കെ കാണണം കേള്‍ക്കണം', എന്തായാലും കൊള്ളാമെന്ന് വരദ; ആ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?

#varada | 'എന്തൊക്കെ കാണണം കേള്‍ക്കണം', എന്തായാലും കൊള്ളാമെന്ന് വരദ; ആ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?
Dec 4, 2024 04:40 PM | By Athira V

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ദീര്‍ഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും ഈ വര്‍ഷം ജനുവരിയിലാണ് തങ്ങള്‍ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

എന്നാല്‍ സമീപകാലത്ത് നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിനു പിന്നാലെ വിവാഹമോചനത്തിനു പിന്നാലെയുള്ള തന്റെ ജീവിതത്തെ കുറിച്ചും അമേയയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജിഷിന്‍ പ്രതികരിച്ചിരുന്നു. ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.


ഇതിനു പിന്നാലെ ഇപ്പോഴിതാ അഭിമുഖത്തില്‍ ജിഷിന്‍ പറഞ്ഞ കാര്യങ്ങളോടുള്ള പരോക്ഷ മറുപടിയെന്ന തരത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് വരദ.

ചൊവ്വാഴ്ചയാണ് ജിഷിന്റെ അഭിമുഖം യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത്. അധികം കഴിയുംമുമ്പേ തന്നെ വരദയുടെ മറുപടിയുമെത്തി. 'എന്തൊക്കെ കാണണം?? എന്തൊക്കെ കേള്‍ക്കണം?? എന്തായാലും കൊള്ളാം!!' എന്നായിരുന്നു വരദയുടെ പ്രതികരണം.

അഭിമുഖത്തില്‍ ജിഷിന്‍ ഒരിക്കല്‍ പോലും വരദയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും വീഡിയോക്ക് താഴെയുള്ള കമന്റുകളിലും വരദയുടെ പേര് പോസിറ്റീവായ തരത്തിലും നെഗറ്റീവായ തരത്തിലും പരാമര്‍ശിക്കപ്പെട്ടിരുന്നു.


ജിഷിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ വര്‍ധിച്ചതോടെ ഇതിനുള്ള മറുപടിയെന്നോണമാണ് വരദ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചതെന്നാണ് സൂചന.

മൂന്നു വര്‍ഷം മുമ്പുതന്നെ തങ്ങള്‍ വിവാഹമോചിതരായിരുന്നുവെന്ന് ജിഷിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ആദ്യ നാളുകളിലൊന്നും തന്നെ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിക്കാനോ പരസ്പരം കുറ്റപ്പെടുത്താനോ ശ്രമിച്ചിരുന്നില്ല.

വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചപ്പോഴും ഇരുവരും മൗനം തുടരുകയായിരുന്നു. ഒടുവില്‍ ഈ ജനുവരിയിലാണ് തങ്ങള്‍ വിവാഹമോചിതരായെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയിരുന്നത്.

ഇതിനു ശേഷം കഴിഞ്ഞ കുറച്ചുമാസങ്ങളായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായതും ഇരുവരുടെയും പേരുകളായിരുന്നു. ഇരുവരുടെയും സൗഹൃദം പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങളും റീലുകളും പങ്കിടാറുണ്ട്.

വിവാഹമോചനത്തിനു ശേഷം താന്‍ ഡിപ്രഷനിലേക്കുപോയി ലഹരിക്ക് അടിപ്പെട്ടിരുന്നുവെന്ന് ജിഷിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

''ഡിവോഴ്സിന് ശേഷമുള്ള രണ്ടു വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. പുറത്തുപോലുമിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ചുറ്റും നെഗറ്റീവ്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലായിരുന്നു.

കള്ളുകുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനു ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സംഭവിച്ചുപോകുന്നതാണിത്.'' - താരം പറഞ്ഞു.

അമേയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ജിഷിന്റെ പ്രതികരണം ഇതായിരുന്നു; ''ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്നേഹബന്ധമുണ്ട്.

പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്. കമന്റിടുന്ന പലര്‍ക്കും ചൊറിച്ചിലാണ്.''



#What #to #see #and #hear #Varada #that #it's #fine #anyway #reply #to #that #Instagram #story #jish

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-