ഈയടുത്താണ് ഭരതനാട്യം അവതരിപ്പിക്കുന്ന രണ്ട് യുവതികളുടെ റീൽ ഇൻസ്റ്റാഗ്രാമിൽ വൈറലായത്. ഭരതനാട്യത്തിനുപരി പിന്നിൽ താളത്തിൽ തല കുലുക്കുന്ന ആനയാണ് വീഡിയോയുടെ ഹൈലൈറ്റ്.
ആന പെൺകുട്ടികളോടൊപ്പം നൃത്തം ചെയ്യുകയാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലധികവും പറയുന്നത്. ആനയുടെ താളത്തെ പ്രശംസിച്ചും ധാരാളം കമന്റുകളുണ്ട്.
എന്നാൽ ആനയുടെ നൃത്തത്തിന് പിന്നിലെ സത്യാവസ്ഥ ഇതെല്ലെന്ന് വെളിപ്പെടുത്തുകയാണ് ദേശീയ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ. ആന അനുഭവിക്കുന്ന് മാനസികസംഘർത്തിന്റെ ലക്ഷണമാണിതെന്നും ഇത് അപകടകരമാണെന്നുമാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
https://x.com/sankii_memer/status/1861311678417154244
കൂട്ടിലടയ്ക്കപ്പെടുന്നതോ ചങ്ങലയ്ക്കിടുന്നതോ ആയ ആനകൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെയും വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണമാണ് തലകുലുക്കലെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ സ്റ്റിരിയോടിപിക്ക് ബിഹേവിയർ എന്ന് വിളിക്കുന്നു. ഓട്ടിസം, പാർക്കിൻസൺസ് എന്നീ അവസ്ഥകളുള്ള മനുഷ്യരും ഈ രീതി കാണിക്കാറുണ്ട്.
മൃഗശാലകളിൽ വന്യജീവികൾ കൂട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ഈ സ്വഭാവത്തിന്റെ ലക്ഷണമാണ്. ഇത് കൂടാതെ മടിപിടിച്ചിരിക്കുന്നതും തല വശങ്ങളിലേക്കാട്ടുന്നതും കൂടുതലായി അക്രമസ്വഭാവം കാണിക്കുന്നതും ഈ അവസ്ഥയുടെ ലക്ഷണമാണ്.
വന്യജീവികളിൽ ആതീവ വിഷാദരോഗം വരുന്ന അവസരങ്ങളിൽ ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന് കീഴിൽ ചങ്ങലയ്ക്കിടപ്പെട്ട ഭൂരിഭാഗം ആനകളും ഈ സ്വഭാവം കാണിക്കുന്നതായി പഠനങ്ങളുണ്ട്. ഈ സ്വഭാവമുള്ള ആനകൾ അക്രമകാരികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വൈറലായ വീഡിയോയ്ക്ക് താഴെ ഈ അവസ്ഥ ചൂണ്ടിക്കാട്ടി നിരവധി കമന്റുകളും വന്നിട്ടുണ്ട്.
ആന എഴുന്നെള്ളിപ്പിനെ സംസ്ഥാന ഹൈക്കോടതി നിരീക്ഷിക്കുന്ന വേളയിൽ ആനകളുടെ മാനസിക ബുദ്ധിമുട്ടുകളും ചർച്ചചെയ്യിപ്പിക്കുന്നതാണ് വീഡിയോ.
#An #elephant #playing #Bharatanatyam #sad #truth #behind #viral #video