#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
Nov 27, 2024 12:53 PM | By Athira V

കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 25) രാത്രി ഹൈദ്രാബാദിലെ ജീഡിമെത്ല വ്യവസായിക മേഖലയ്ക്ക് സമീപത്തെ വെങ്കിടാദ്രി നഗറിലെ തെരുവുകളില്‍ രാത്രി ഇറങ്ങിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തെരുവിലെ ഓടയില്‍ നിന്നും റോഡിലേക്ക് പരന്നൊഴുകിയ വെള്ളത്തിന് രക്തത്തിന്‍റെ നിറം.

ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്തത്തോട് സാമ്യമുള്ള ചുവന്ന നിറത്തിലുള്ള ദ്രാവക കണ്ട് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. അതിരൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസതടസം നേരിട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://x.com/lateefbabla/status/1861235313714123091

മലിന ജലത്തിന്‍റെ നിറം രക്തത്തിന്‍റെതിന് സമാനമായിരുന്നെങ്കിലും അതിൽ നിന്നും പുറത്ത് വന്ന രൂക്ഷഗന്ധത്തിന് രക്തത്തിന്‍റെ മണമുണ്ടായിരുന്നില്ല. ഇത് സമീപത്തെ വ്യാവസായിക മേഖലയില്‍ നിന്നും ഉപയോഗശൂന്യമായ പെയിന്‍റ് അഴുക്കുചാലിലേക്ക് ഒഴുക്കിക്കളഞ്ഞതാകാമെന്നുള്ള അനുമാനത്തിലേക്ക് പ്രദേശവാസികളെത്തി.

"ഈ പ്രദേശത്ത് വ്യാവസായിക മാലിന്യങ്ങൾ സംസ്കരിക്കുന്നത് ഏങ്ങനെയെന്നതിന് തെളിവാണ് ഈ സംഭവം. മലിനീകരണ നിയന്ത്രണ ബോർഡ് അല്ലെങ്കിൽ ജിഎച്ച്എംസി ഇത്തരത്തില്‍ തെരുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടികൾ ആരംഭിക്കേണ്ടതുണ്ട്. സമീപത്തെ മാലിന്യ സംസ്കരണത്തിന് ശരിയായ മേൽനോട്ടം ഉണ്ടായിരിക്കണം," ജീഡിമെട്‍ല സ്വദേശിയായ കെ ലക്ഷ്മൺ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

എന്നാല്‍, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാട്ടർ സപ്ലൈ ആന്‍റ് സീവേജ് ബോർഡ് അധികൃതർ ഈ അവകാശവാദങ്ങള് നിഷേധിച്ചു. "പ്രാദേശികമായ അഴുക്കുചാലുകളില്‍ നിന്ന് ഇത്തരം നിറമുള്ള വെള്ളം ഒഴുകുന്നതായി മുമ്പ് റിപ്പോർട്ടുകളൊന്നുമുണ്ടായിട്ടില്ല. അത് വ്യാവസായിക രാസവസ്തുക്കള്‍ നേരിട്ട് തെരുവുകളില്‍ ഉപേക്ഷിച്ചതാകാനാണ് സൂചന.

"വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം വ്യാവസായിക മേഖലയില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നദി ഉപയോഗശൂന്യമായെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിന്നേറ്റ് നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തെരുവുകള്‍ വൃത്തിയാക്കി. അതേസമയം എവിടെ നിന്ന് ആരാണ് ഈ വ്യാവസായിക മാലിന്യം തെരുവുകളിലേക്ക് ഒഴിക്കിയതെന്ന് വ്യക്തമല്ല.

#An #overwhelming #stench #blood #flowed #streets #night #The #video #has #gone #viral #socialmedia

Next TV

Related Stories
#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി  പെരുമ്പാമ്പ്,  വീഡിയോ വൈറൽ

Dec 6, 2024 02:22 PM

#viral | അമ്പമ്പോ ! വെള്ളപ്പൊക്കത്തിൽ ഒഴുകി പെരുമ്പാമ്പ്, വീഡിയോ വൈറൽ

പെരുമ്പാമ്പ് ഒഴുക്കിന് എതിരെ നീന്തുകയാണ്...

Read More >>
#viral | അച്ഛമ്മേം കൊള്ളാം പേരക്കുട്ടിം കൊള്ളാം, ഡാൻസ് കളിച്ച് കൊച്ചുമകൾക്ക് ഭക്ഷണം വാരിനൽകി അച്ഛമ്മ

Dec 4, 2024 02:50 PM

#viral | അച്ഛമ്മേം കൊള്ളാം പേരക്കുട്ടിം കൊള്ളാം, ഡാൻസ് കളിച്ച് കൊച്ചുമകൾക്ക് ഭക്ഷണം വാരിനൽകി അച്ഛമ്മ

ഇപ്പോൾ ഇത്തരത്തിൽ കൊച്ചുമകളെ ഭക്ഷണം കഴിപ്പിക്കാൻ ഡാൻസ് കളിക്കുന്ന ഒരു അച്ഛമ്മയാണ് സാമൂഹികമാധ്യമങ്ങളിൽ കയ്യടി...

Read More >>
#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

Dec 2, 2024 03:19 PM

#viral | ചാകരയോ? വില്‍ക്കാന്‍ വെച്ചതല്ല, ഫാഷനാണ്; മീന്‍ ഫാഷന്‍ ഉടുപ്പ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു ഡിസൈനാണ് ഇത്തവണ തരുൺ ചെയ്തിരിക്കുന്നത്. ഇതിനെ വിചിത്രമാക്കി മാറ്റുന്നത് വസ്ത്രമായി തരുൺ ധരിച്ചിരിക്കുന്നത്...

Read More >>
#viral | 'നൃത്തത്തില്‍ അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്'; രണ്ടാം ക്ലാസുകാരിയുടെ വൈറൽ വീഡിയോ പങ്കുവച്ച് മന്ത്രി

Dec 2, 2024 10:15 AM

#viral | 'നൃത്തത്തില്‍ അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്'; രണ്ടാം ക്ലാസുകാരിയുടെ വൈറൽ വീഡിയോ പങ്കുവച്ച് മന്ത്രി

തൃപ്പൂണിത്തുറ എരൂര്‍ ജി.കെ.എം.യു.പി.എസ് സ്‌കൂളിലെ അനയയാണ് കോളേജുകളിൽ ഹരമായിരുന്ന വൈറൽ പാട്ടിന് ചുവടുവെച്ച്...

Read More >>
#viral | 'എൻ്റെ കാമുകി എന്നെ ഇവിടെ വച്ച്...., പ്രോട്ടീൻ ഷേക്ക് പോലും പങ്കുവച്ചിട്ടും അവൻ ചെയ്തത്!'; വൈറലായി യുവാവിന്റെ വൺ സ്റ്റാർ റിവ്യൂ

Dec 1, 2024 02:50 PM

#viral | 'എൻ്റെ കാമുകി എന്നെ ഇവിടെ വച്ച്...., പ്രോട്ടീൻ ഷേക്ക് പോലും പങ്കുവച്ചിട്ടും അവൻ ചെയ്തത്!'; വൈറലായി യുവാവിന്റെ വൺ സ്റ്റാർ റിവ്യൂ

ഒരു ജിമ്മിന് ഒരാൾ നൽകിയ റിവ്യൂവിന്റെ സ്ക്രീൻഷോട്ടാണ് ഇത്. വൺ സ്റ്റാറാണ് ഇയാൾ ജിമ്മിന് നൽകിയിരിക്കുന്നത്. അതിനുള്ള കാരണമാണ് ആളുകളെ...

Read More >>
#viral | 'ഏതോ തെങ്ങിൽ തളച്ച യക്ഷി ആണെന്നാ തോന്നുന്നേ....!'; നീരജ് മാധവിന്റെ റാപ്പ് പാടി തേങ്ങാ ചിരകി കുറുമ്പി -വീഡിയോ

Dec 1, 2024 12:17 PM

#viral | 'ഏതോ തെങ്ങിൽ തളച്ച യക്ഷി ആണെന്നാ തോന്നുന്നേ....!'; നീരജ് മാധവിന്റെ റാപ്പ് പാടി തേങ്ങാ ചിരകി കുറുമ്പി -വീഡിയോ

അടുക്കള ഒന്ന് സജീവമാക്കാൻ ഒപ്പം വൈറൽ പാട്ടും. അറിയാവുന്ന പോലെ വരികൾ ഒപ്പിച്ചാണ്...

Read More >>
Top Stories