#kanguva | ഷോക്കിംഗ്, കങ്കുവയുടെ സര്‍പ്രൈസ് പൊളിഞ്ഞു, രംഗങ്ങള്‍ ചോര്‍ന്നു, ഞെട്ടിത്തരിച്ച് നിര്‍മാതാക്കളും സൂര്യയും

#kanguva | ഷോക്കിംഗ്, കങ്കുവയുടെ സര്‍പ്രൈസ് പൊളിഞ്ഞു, രംഗങ്ങള്‍ ചോര്‍ന്നു, ഞെട്ടിത്തരിച്ച് നിര്‍മാതാക്കളും സൂര്യയും
Nov 14, 2024 09:52 AM | By Athira V

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്. അതിനിടെ കങ്കുവയുടെ നിര്‍ണായക രംഗവും ഫോട്ടോയും ചോര്‍ന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

കങ്കുവ എന്ന സിനിമയുടെ ഒരു രംഗം പ്രചരിക്കുന്നതായിട്ടാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമയിലെ അതിഥി കഥാപാത്രത്തെ നേരത്തെ ട്രെയിലറില്‍ പൂര്‍ണമായും വ്യക്തമാക്കാതെ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായിരുന്നു.

ആരാണ് അതെന്ന് സിനിമയുടെ ആരാധകര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‍തു. ആ യുവ താരത്തിന്റെ ലുക്കും ചിത്രത്തിലേതായി പ്രചരിക്കുന്നുണ്ട്.

കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു.

ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു.

മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.

കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയിരുന്നു. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടായിരുന്നു.

എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പതിനാണ് ആദ്യ ഷോ നടക്കുക. അ‍ഞ്ച് മണിക്ക് സിനിമയുടെ ആദ്യ ഷോ നടത്താൻ ആവശ്യപ്പെട്ട് നിര്‍മാതാക്കളെ സമീപിച്ചിരുന്നു.

എന്നാല്‍ അതിന് അനുമതി കിട്ടിയില്ല. പകരം ഇന്ന് ഒമ്പത് മണിക്ക് ഷോ നടത്താമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയന്നായിരുന്നു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.



#kanguva #surprise #sprung #up #scenes #leaked #makers #Suriya #shocked

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories