#AishwaryaRai | ഐശ്വര്യ റായിയെ ചൊല്ലി ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അടിയുണ്ടാക്കി! നടന്മാരുടെ പിണക്കത്തിന് വഴിയൊരുക്കിയ സംഭവം

#AishwaryaRai | ഐശ്വര്യ റായിയെ ചൊല്ലി ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അടിയുണ്ടാക്കി! നടന്മാരുടെ പിണക്കത്തിന് വഴിയൊരുക്കിയ സംഭവം
Nov 10, 2024 01:21 PM | By Jain Rosviya

ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് നിരന്തരം പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അഭിഷേക് ബച്ചനുമായി സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നെങ്കിലും ദമ്പതിമാര്‍ക്ക് ഇടയില്‍ എന്തോ ഒരു പ്രശ്‌നം നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇനിയും ഈ വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.

ഇതിനോടനുബന്ധിച്ച് ഐശ്വര്യ റായി കുറിച്ചുള്ള നിരവധി കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയം സല്‍മാന്‍ ഖാനും ഐശ്വര്യ റായും തമ്മിലുണ്ടായിരുന്ന പ്രണയകഥയാണ്.

90കളുടെ അവസാനത്തിലും 2000 ന്റെ തുടക്കത്തിലുമാണ് ഐശ്വര്യയും സല്‍മാനും പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡിനെ പിടിച്ചു കുലുക്കുന്നത്.

ഇരുവരുടെയും പ്രണയകഥ സിനിമാലോകത്ത് ഒരു സെന്‍സേഷനായി മാറി.ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്ന ഇരുവരും വിവാഹിതരാവാനും ആഗ്രഹിച്ചു. എന്നാല്‍ കാലം പോകുന്നതിനനുസരിച്ച് താരങ്ങള്‍ക്കിടയില്‍ വിള്ളല്‍ കൂടുതലായി.

ഐശ്വര്യയോട് അതീവ പൊസ്സസീവായ സല്‍മാന്‍ ഖാന്‍ നടി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളില്‍ പോയി വഴക്കുണ്ടാക്കാന്‍ തുടങ്ങി.

ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച 'ചല്‍തെ ചാല്‍തെ' എന്ന സിനിമയില്‍ ഐശ്വര്യയായിരുന്നു നായികയായി അഭിനയിക്കേണ്ടത്.

ചിത്രീകരണത്തിന്റെ എല്ലാം പൂര്‍ത്തിയായ ശേഷം സല്‍മാന്‍ സിനിമയുടെ ലൊക്കേഷനില്‍ വരികയും ഐശ്വര്യയുടെ പേരില്‍ ഷാരൂഖ് ഖാന്‍ അടക്കമുള്ളവരുമായി വഴക്കു കൂടുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ഐശ്വര്യയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും പകരം റാണി മുഖര്‍ജിയെ ആ കഥാപാത്രത്തിലേക്ക് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ഐശ്വര്യയ്ക്ക് അവസരം നഷ്ടപ്പെട്ടു.

നിരന്തരം സിനിമ ലൊക്കേഷനില്‍ സല്‍മാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് നടി അദ്ദേഹവുമായി വേര്‍പിരിയുന്നതിലേക്ക് എത്തി.

സല്‍മാന്‍ തന്നെ സംശയിക്കുകയും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. കടുത്ത മദ്യപാനിയായിരുന്ന സല്‍മാന്‍ ഒരിക്കല്‍ ഐശ്വര്യയെ തല്ലുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു.

പിന്നീടുള്ള അഭിമുഖങ്ങളില്‍ നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് താന്‍ ശരിക്കും ഐശ്വര്യയെ തല്ലിയത് അല്ലെന്നും ദേഷ്യത്തില്‍ സംഭവിച്ചു പോയതാണെന്നുമാണ് വിശദീകരണമായി സല്‍മാന്‍ പറഞ്ഞത്.

എന്തായാലും ചല്‍തെ ചാല്‍തെ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഷാരൂഖ് ഖാനും സല്‍മാനും തമ്മിലുള്ള വലിയ പിണക്കത്തിന് വഴിയൊരുക്കി.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒത്തിരി വര്‍ഷത്തോളം ഇരുവരും പിണങ്ങുകയും നേരില്‍ സംസാരിക്കുക പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയായി ഇരുവരും നല്ല സൗഹൃദത്തിലാണ്.

ഷാരൂഖിന്റെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ സല്‍മാനും നേരെ തിരിച്ച് സല്‍മാന്റെ വീട്ടിലേക്ക് ഷാരൂഖ് എത്തുന്നതും പതിവായി. അന്ന് ഉണ്ടായ പിണക്കവും വിഷമങ്ങളും എന്നും ഐശ്വര്യ ബാധിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാനുമായി കാണാനോ വര്‍ക്ക് ചെയ്യാനോ ഒന്നിനും താല്പര്യം ഇല്ലാതിരുന്ന ഐശ്വര്യ അദ്ദേഹവുമായിട്ടുള്ള സകല ബന്ധവും അവസാനിപ്പിച്ചിരുന്നു. ഇപ്പോഴും താരങ്ങള്‍ക്കിടയില്‍ വലിയ അകല്‍ച്ചയാണ് ഉള്ളത്.



#ShahrukhKhan #SalmanKhan #clashed #over #AishwaryaRai #incident #paved #way #actors #quarrel

Next TV

Related Stories
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
Top Stories










News Roundup






https://moviemax.in/-