#Zeenathaman | ഹോട്ടലിൽ വച്ച് കണ്ണ് തല്ലിപ്പൊട്ടിച്ച് ഭര്‍ത്താവ്, തല നിലത്ത് ഇടിച്ചു, ഒരാളും തടഞ്ഞില്ല; സീനത്ത് അമന്‍ നേരിട്ട കൊടും ക്രൂരത

#Zeenathaman | ഹോട്ടലിൽ വച്ച് കണ്ണ് തല്ലിപ്പൊട്ടിച്ച് ഭര്‍ത്താവ്, തല നിലത്ത് ഇടിച്ചു, ഒരാളും തടഞ്ഞില്ല; സീനത്ത് അമന്‍ നേരിട്ട കൊടും ക്രൂരത
Nov 9, 2024 04:53 PM | By Jain Rosviya

(moviemax.in)ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായിരുന്നു സീനത്ത് അമന്‍.

ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ സീനത്ത് ഗ്ലാമറസ് ആകാനും തയ്യാറായിരുന്നു. സൂപ്പര്‍ നായികയായി നിറഞ്ഞു നിന്ന സീനത്തിന്റെ വ്യക്തി ജീവിതം പക്ഷെ പ്രശ്‌നഭരിതമായിരുന്നു.

രാജ്യം മൊത്തം ആരാധിക്കുന്ന സൂപ്പര്‍ നായികയായിരുന്നു സീനത്ത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ സീനത്തിന് പ്രണയം അനുഭവിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നതാണ് വസ്തുത.

ണ്ട് തവണ വിവാഹിതയായ സീനത്തിന്റെ രണ്ട് വിവാഹ ബന്ധങ്ങളും പ്രശ്‌നഭരിതമായിരുന്നു. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായ സീനത്തിന്റെ ബാല്യവും കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.

ജീവിതത്തില്‍ ഒരിക്കലും താന്‍ സ്‌നേഹം അറിഞ്ഞിട്ടില്ലെന്നാണ് മുമ്പ് സീനത്ത് പറഞ്ഞിട്ടുള്ളത്.

1978 ലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നടന്‍ സഞ്ജയ് ഖാനെയാണ് സീനത്ത് വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും.

സഞ്ജയ് നേരത്തെ തന്നെ വിവാഹിതനായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ആ വിവാഹം അധികനാള്‍ നീണ്ടു നിന്നില്ല.

1979 ല്‍ ഇരുവരും പിരിഞ്ഞു. പ്രശ്‌നഭരിതമായിരുന്നു സീനത്തിന്റേയും സഞ്ജയിയുടേയും ദാമ്പത്യം.

സഞ്ജയ് സീനത്തിനെ നിരന്തരം മര്‍ദ്ദിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തിരുന്നു. പരസ്യമായി പോലും സഞ്ജയ് സീനത്തിനെ മര്‍ദ്ദിച്ചിട്ടുണ്ട്.

ഒരിക്കല്‍ അബ്ദുള്ള എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു സഞ്ജയ്. സീനത്തായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമ ചെയ്യുന്ന അതേസമയത്ത് തന്നെ മറ്റൊരു സിനിമയും ചെയ്തിരുന്നു സീനത്ത്.

ലോനാവ്ലയില്‍ ആ സിനിമയുടെ സെറ്റിലിരിക്കെ ചില രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്ന് പറഞ്ഞ് സീനത്തിനെ സഞ്ജയ് മുംബൈയിലേക്ക് വിളിച്ചു വരുത്തി.

സീനത്ത് എത്തുമ്പോള്‍ താജ് ഹോട്ടലില്‍ ഒരു പാര്‍ട്ടിയിലായിരുന്നു സഞ്ജയ്. അദ്ദേഹത്തിന് ഒപ്പം ആദ്യ ഭാര്യയുമുണ്ടായിരുന്നു. സീനത്ത് വന്നുവെന്ന് അറിഞ്ഞതും സഞ്ജയ്ക്ക് ദേഷ്യം പിടിച്ചു.

സീനത്തിനെ എല്ലാവര്‍ക്കും മുമ്പിലിട്ട് സഞ്ജയ് മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനത്തിനെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചും കയ്യില്‍ കിട്ടിയതെടുത്ത് തല്ലിയും സഞ്ജയ് ഉപദ്രവിച്ചു.

തല നിലത്ത് തുടര്‍ച്ചയായി ഇടിച്ചു. മുഖത്തും ഇടിച്ചു. ഏറ്റവും സങ്കടകരമായ വസ്തുത എന്തെന്നാല്‍ സീനത്തിനെ തല്ലുന്നത് തടയാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല എന്നാണ്.

മാത്രമല്ല, സഞ്ജയുടെ ആദ്യ ഭാര്യ അദ്ദേഹത്തിന് പ്രോത്സഹാനം നല്‍കി കൂടെ നില്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലയ്ക്കുള്ള സഞ്ജയുടെ അടിയില്‍ അന്ന് സീനത്തിന് നഷ്ടമായത് തന്റെ ഒരു കണ്ണായിരുന്നു. തലയ്ക്ക് ഏറ്റ അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു സീനത്തിന്.

ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും സീനത്ത് സഞ്ജയ്ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടില്ല. താന്‍ ഒരിക്കല്‍ പ്രണയിച്ചിരുന്നയാള്‍ എന്ന കാരണത്താല്‍ സഞ്ജയ്ക്കെതിരെ ഒരു നടപടിയ്ക്കും നില്‍ക്കാതെ സീനത്ത് ആ വിവാഹ ബന്ധം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത്.

ഇതിന് മുമ്പും സഞ്ജയ് സീനത്തിനെ മര്‍ദ്ദിച്ചിട്ടുണ്ട്. കണ്ണിന് പരുക്കേല്‍പ്പിക്കുകയും വാരിയെല്ല് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സീനത്തിന്റെ ഡോക്ടര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണങ്ങളൊക്കെ സഞ്ജയ് നിരസിച്ചു. സീനത്തിന്റെ കണ്ണിന്റെ പ്രശ്‌നം പാരമ്പര്യം ആണെന്നായിരുന്നു സഞ്ജയ് പറഞ്ഞത്.



#lost #one #Eyed #no #one #stopped #him #zeenathaman #faced #severe #cruelty

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall