നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും ജനപ്രീതിയുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. പഠനം പൂർത്തിയാക്കിയ ദിയ ലോക്ക്ഡൗൺ കാലത്താണ് യുട്യൂബ് ചാനലുമായി സജീവമായത്.
പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്. യുട്യൂബ് വീഡിയോയിൽ നിന്നും പ്രമോഷനിൽ നിന്നും മാത്രമല്ല ദിയയ്ക്ക് വരുമാനം വരുന്നത്... കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസി ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസ് ഓ ബൈ ഓസി എന്ന പേരിൽ ദിയയ്ക്കുണ്ട്.
വേൾഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ദിയ ചെയ്യുന്നുണ്ട്. ഇതിനോടകം തങ്ങൾക്ക് പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സിനെ ലഭിച്ചുവെന്നാണ് ദിയ ഓ ബൈ ഓസിയുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിട്ടുള്ളത്. വിവാഹശേഷം ഭർത്താവ് അശ്വിന്റെ സഹായവും ബിസിനസ് മെച്ചപ്പെടുത്താൻ ദിയയ്ക്ക് ലഭിക്കുന്നുണ്ട്.
അതേസമയം ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗം. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ചാനലിന്റെ ഉടമയായ സംഗീത അനിൽകുമാറാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും ആഭരണം പർച്ചേസ് ചെയ്തപ്പോഴുള്ള ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.
മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സംഗീത പറഞ്ഞു. സംഗീതയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി. ഓ ബൈ ഓസിയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള അനുഭവങ്ങളാണ് ഏറെയും പേർ പങ്കുവെച്ചത്.
മാത്രമല്ല ദിയയുടെ സ്ഥാപനത്തിലെ ഓർണമെന്റ്സിന് എല്ലാം വലിയ വിലയാണെന്നും എന്നാൽ ആ പ്രൈസിനുള്ള ഗുണനിലവാരമില്ലെന്നും കമന്റുകളുണ്ട്. അതേസമയം ഇപ്പോഴിതാ സംഗീതയുടെ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദിയ.
പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു.
ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരിയായ യുട്യൂബർ സംഗീത. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം.
ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു.
പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ... ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്.
റോങ്ങ് വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നൽകിയ മറുപടി.
#Anything #for #money #Ohbyozy #hit #YouTuber #starlet #responded