#lakshminakshatra | 'ആ സത്യം നിങ്ങളോടു ഞാൻ പറയാം...' സ്റ്റാര്‍ മാജിക്കിനുള്ളില്‍ നടക്കുന്നതിതാണ്! പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

#lakshminakshatra | 'ആ സത്യം നിങ്ങളോടു ഞാൻ പറയാം...' സ്റ്റാര്‍ മാജിക്കിനുള്ളില്‍ നടക്കുന്നതിതാണ്! പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര
Nov 3, 2024 12:10 PM | By Athira V

ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അവതാരകയായി എത്തിയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധേയ ആവുന്നത്. ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ് ലക്ഷ്മിക്ക് ജനപ്രീതി നേടിക്കൊടുത്തത്. ഇതിനുപുറമേ സ്റ്റേജ് പ്രോഗ്രാമുകളിലും യൂട്യൂബ് ചാനലിലും ഒക്കെ സജീവമാണ് താരം.

അടുത്തിടെയായി ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ വന്ന ചില വീഡിയോസ് വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. കൊല്ലം സുധി യുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തതിന്റെ പേരിലായിരുന്നു ലക്ഷ്മി പരിഹസിക്കപ്പെട്ടത്. ഇതോടെ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വീഡിയോസ് ഒന്നും കാണാനില്ലായിരുന്നു.

എന്നാലിപ്പോള്‍ വീണ്ടും പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി. സ്റ്റാര്‍ മാജിക് ഷൂട്ട് ഡേ എന്ന് പറഞ്ഞ പങ്കുവച്ച വീഡിയോയില്‍ നിങ്ങളോട് ഞാന്‍ ആ സത്യം പറയാം എന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. രാവിലെ എഴുന്നേറ്റ് സ്റ്റാര്‍ മാജിക് ഷൂട്ടിങ്ങിലേക്ക് പോയതിനുശേഷം അവിടെ നടക്കുന്ന പിന്നാമ്പുറ കാഴ്ചകളായിരുന്നു വീഡിയോയില്‍ ഉള്ളത്. തന്റെ സ്‌റ്റൈലിസ്റ്റിന്റെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും കൂടെ വര്‍ക്ക് ചെയ്യുന്നത് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങുന്നതും ഒക്കെ ലക്ഷ്മി കാണിച്ചിരുന്നു.

മേക്കപ്പ് ചെയ്യുന്നതും ബാക്കിയൊക്കെ കാണിച്ച ലക്ഷ്മി അടുത്തതായി ഇനി ഡ്രസ്സ് മാറിയിട്ട് വരാമെന്നായി. അതെന്തായാലും നിങ്ങളെ ഞാന്‍ കാണിക്കുന്നില്ല. അത് കുറച്ച് ഓവര്‍ ആയിപ്പോകും. ഇതിനിടെ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും തന്റെ മുടി വളര്‍ന്നു പന്തലിച്ചു എന്നും ലക്ഷ്മി പറയുന്നു. എക്‌സ്ട്രാ ഫിറ്റിംഗ് ആയി നീണ്ട മുടി പിടിപ്പിച്ചതാണ് താരം കാണിച്ചത്.

അങ്ങനെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായതിന് ശേഷമാണ് ലക്ഷ്മി സ്റ്റാര്‍ മാജിക്കിന്റെ വേദിയിലേക്ക് പോകുന്നത്. ആദ്യത്തെ ഷൂട്ടിന് ശേഷം രണ്ടാമതൊരു ലുക്കിലേക്കും മാറിയിരുന്നു. അങ്ങനെ ഒരു ലുക്കില്‍ രണ്ട് എപ്പിസോഡുകള്‍ വീതം പൂര്‍ത്തിയാക്കിയ ശേഷമാണ് ലക്ഷ്മി തിരിച്ച് വരുന്നത്. പരിപാടി കഴിയുമ്പോഴെക്കും ശബ്ദമൊക്കെ പോയി ആകെ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറും. രാത്രിയാവുന്നതോട് കൂടിയാണ് താന്‍ അവിടെ നിന്നും തിരികെ പോകുന്നത്.

ഒരു ദിവസത്തെ സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് റൂട്ടിന്‍ ഇതുപോലെയാണ്. പക്ഷേ നിങ്ങള്‍ കണ്ടത് എന്റെ ഭാഗം മാത്രമാണ്. ബാക്കി പുറത്ത് കാണിക്കാന്‍ നമുക്ക് ഒരുപാട് പരിമിതികളുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു...

ഏറെ നാളായി കാണാന്‍ കാത്തിരുന്ന വീഡിയോ ആണെന്നും ലക്ഷ്മിയുടെ തമാശകളും സംസാരവും ഒക്കെ ഇഷ്ടമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ചിലര്‍ സ്റ്റാര്‍ മാജിക് നേരില്‍ കാണാനുള്ള അവസരത്തെ കുറിച്ചുമൊക്കെ ചോദിക്കുകയാണ്...

#'I'll #tell #you #the #truth #is #walking #inside #StarMagic #LakshmiNakshatra #with #new #video

Next TV

Related Stories
കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

Oct 20, 2025 10:34 AM

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി...

Read More >>
ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

Oct 19, 2025 09:46 PM

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി...

Read More >>
മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

Oct 19, 2025 04:16 PM

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന് കഴിഞ്ഞില്ല

മിന്ന് മാഞ്ഞ് പോയി സുധി, ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല; ഹിപ്നോട്ടിസത്തിൽ രേണുവിന് സാധിച്ചത് കിച്ചുവിന്...

Read More >>
വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

Oct 19, 2025 12:25 PM

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ മെഹ്റിൻ

വസ്ത്രം പൊക്കിക്കാണിക്കുന്നവർ! ഞങ്ങൾക്ക് ശപിക്കാനോ അനു​ഗ്രഹിക്കാനോ കഴിവില്ല, എങ്ങനെയെങ്കിലും അവസാനിപ്പിക്കണം -നാദിറ...

Read More >>
പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

Oct 18, 2025 01:43 PM

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി സുധീർ!

പ്ര​ഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്, ഓമിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി; വീണ്ടും ​ഗർഭിണിയാണെന്ന് തൻവി...

Read More >>
റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

Oct 18, 2025 11:56 AM

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന

റാഫിയാണ് ആദ്യം പറഞ്ഞത് ..! ദുബായിൽ ജോലി ചെയ്യുന്നതിനോട് മുൻ ഭർത്താവിന് എതിർപ്പ്?; സലൂണിൽ മാനേജറായി തുടക്കം; മഹീന...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall