ഫിലിം എഡിറ്റർ നിഷാദ് യൂസഫിന് അനുശോചനമറിയിച്ച് നടൻ സൂര്യ. ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. നിങ്ങൾ എപ്പോഴും ഓർമിക്കപ്പെടുമെന്ന് എക്സിൽ പങ്കുവെച്ച കുറുപ്പിൽ സൂര്യ പറഞ്ഞു.
കങ്കുവ ടീമിലെ പ്രധാനപ്പെട്ട വ്യക്തിയാണ് നിഷാദ്, നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നുവെന്നും സൂര്യ എക്സിൽ കുറിച്ചു. സൂര്യ നായകനാകുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എഡിറ്ററും നിഷാദാണ്.
നവംബര്‍ 14 നാണ് സൂര്യയുടെ ബിഗ്ബജറ്റ് ചിത്രമായ കങ്കുവ റിലീസാകാനിരിക്കെയാണ് ചിത്രത്തിന്റെ എഡിറ്ററായ നിഷാദിന്റെ മരണം. ഹരിപ്പാട് സ്വദേശിയായ നിഷാദിന് 43 വയസായിരുന്നു.
2022 ൽ മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ച തല്ലുമാല ഉൾപ്പെടെ നിരവധി മലയാള സിനിമകളുടെ എഡിറ്ററായിരുന്നു നിഷാദ്.
തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ച പ്രധാന ചിത്രങ്ങൾ. മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിൽക്കുന്നതിനിടെയാണ് നിഷാദിന്റെ മരണം ആത്മഹത്യയാണെന്നാണ് വിവരം.
#Heartbreaking #Nishad #remembered #Actor #Surya #expressed #condolences