#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍
Oct 23, 2024 04:59 PM | By Athira V

വിവാഹം ഓരോരുത്തരുടെയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നിമിഷമാണ്. പ്രത്യേകിച്ചും ആദ്യ വിവാഹം. ജനിച്ച് വളര്‍ന്നുവന്ന ചുറ്റുപാടും വീടും വീട്ടുകാരെയും വിട്ടെറിഞ്ഞ് ഒരു ദിവസം തികച്ചും അന്യമായ മറ്റൊരു കുടുംബത്തേക്ക് പറിച്ച് നടുകയെന്നാല്‍ അതത്ര നിസാരമായ ഒന്നല്ല. നിലവിലെ വിവാഹ ചടങ്ങികളിലെ ആഘോഷങ്ങളുടെ ആധിക്യം ഈ വിരഹ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതോടെ ചടങ്ങിന് വൈകാരികമായൊരു തലം കൂടി വന്ന് നിറയുന്നു. ഇത്തരമൊരു വൈകാരിക നിമിഷത്തില്‍ വിവാഹാനന്തരം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വധു വിസമ്മതിച്ചാല്‍? അതെ അത്തരൊരു നിമിഷത്തിലൂടെ കടന്ന് പോയ വധുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളേറ്റെടുത്തു.

https://x.com/24karattgold1/status/1848245915565396381

'ഹൃദയഭേദകമായ ഈ രംഗം കാണാൻ പോലും എനിക്ക് കഴിയില്ല.' എന്ന കുറിപ്പോടെ ആര്‍ജെ റിയ എന്ന എക്സ് ഹാന്‍റില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു വീട്ടില്‍ നിന്നും മൂന്നാല് കുട്ടികള്‍ ഇറങ്ങി വരുന്നത് കാണാം. പിന്നാലെ രണ്ട് പേര്‍ ചേര്‍ന്ന് വധുവുമായി വീട്ടിന് പുറത്തേക്ക് വരുന്നു.

വധു ഇതിനിടെ കൊച്ച് കുട്ടികളെ പോലെ കരഞ്ഞ് കൊണ്ട് പിന്നോട്ട് വലിക്കുന്നതും കാണാം. ഇടയ്ക്ക് വധുവിന്‍റെ സഹോദരന്‍, അവളെ തന്‍റെ ചുമലിലേക്ക് പിടിച്ച് കിടത്തുകയും വളരെ വേഗം കാറിന് സമീപത്തേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍, വധു കാറില്‍ കയറാതെ കൈ കൊണ്ട് തള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനിടെ സഹോദരനും ചില സ്ത്രീകളും ചേര്‍ന്ന് വധുവിനെ കാറില്‍ തള്ളിക്കയറ്റുന്നതോടെ വീഡിയോ അവസാനിക്കുന്നു.

'ശരിക്കും വളരെ ഹൃദ്യം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ഇത് വളരെ ഹൃദയഭേദകമായ ഒരു രംഗമാണ്. പക്ഷെ ഇത് അല്പം കൂടുതലാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ആരെങ്കിലും മരിക്കുമ്പോൾ പോലും ഞാൻ കരയാറില്ല.

പക്ഷേ, ഒരു പെൺകുട്ടി എന്നോട് വിടപറയുമ്പോൾ എനിക്ക് കരച്ചിൽ നിർത്താൻ കഴിയില്ല.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റൊരു കാഴ്ചക്കാരന്‍ ഈ അഭിപ്രായത്തെ പിന്‍താങ്ങിയത് 'നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്... അങ്ങനെയൊരു വിടവാങ്ങൽ ഉണ്ടെങ്കിൽ, ബക്കറ്റ് നിറയും' എന്ന് കുറിച്ച് കൊണ്ടായിരുന്നു.













#After #wedding #bride #refused #go #groom #house #followed #her #brother #video #viral

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories