#VijayMadhav | കാശുണ്ടെങ്കില്‍ എന്തും ചെയ്യാം,രണ്ടാമത്തെ പ്രഗ്നന്‍സി ഞങ്ങള്‍ ഒട്ടും പ്ലാന്‍ ചെയ്തതായിരുന്നില്ല; ഒരു ജോലിയും ഇല്ലല്ലോ - വിജയ് മാധവ്

#VijayMadhav | കാശുണ്ടെങ്കില്‍ എന്തും ചെയ്യാം,രണ്ടാമത്തെ പ്രഗ്നന്‍സി ഞങ്ങള്‍ ഒട്ടും പ്ലാന്‍ ചെയ്തതായിരുന്നില്ല; ഒരു ജോലിയും ഇല്ലല്ലോ  - വിജയ് മാധവ്
Oct 10, 2024 10:02 PM | By ADITHYA. NP

(moviemax.in)വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്.

മകന്‍ ആത്മചയ്‌ക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങള്‍. ഇപ്പോള്‍ രണ്ടാമതൊരു കണ്‍മണിയെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

ഇതിനിടെ കഴിഞ്ഞ ഒരു മാസമായി മലേഷ്യയിലും മറ്റുമായി താരകുടുംബം ഒരുമിച്ച് യാത്ര പോയിരിക്കുകയായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയും ചെയ്തു.

എന്നാല്‍ പണിയൊന്നുമില്ലാതെ വീഡിയോ എടുത്തു നടക്കുകയാണെന്ന് തുടങ്ങി നിരന്തരം വിമര്‍ശനങ്ങളാണ് താരങ്ങള്‍ക്ക് ലഭിച്ചത്.

അത് ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്ന് ഈ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് പുതിയൊരു വീഡിയോയില്‍ വിജയ് പറയുന്നത്.ആത്മജ സെന്ററിന് മുന്നില്‍ നിന്നുള്ള വീഡിയോയുമായിട്ടാണ് വിജയ് എത്തിയത്.

ഒരുപാട് പേര് വിചാരിച്ചിരിക്കുന്നത് ഞങ്ങള്‍ യാത്രയിലാണെന്നും ഇവിടെ വിദ്യാരംഭത്തിന്റെ പരിപാടികളൊന്നുമില്ലെന്നുമാണ്.

ഞങ്ങള്‍ തിരുവന്തപുരത്തുണ്ട്. ഞായറാഴ്ച വിദ്യാരംഭം നടത്തുകയാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും കര്‍ണാടിക് സംഗീതവും ചിത്രരചനയുമൊക്കെ ആത്മജ സെന്ററില്‍ പഠിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു...

ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത് ഉപദേശമോ ന്യായീകരണമോ അല്ല. കുറച്ച് വിശദീകരണം മാത്രമാണ്. ഞങ്ങളുടെ കഴിഞ്ഞ ട്രിപ്പിനെ പറ്റി ചിലരുടെ സംശയങ്ങളും വിമര്‍ശനാത്മകമായ കമന്റുകളുമൊക്കെ ഞാന്‍ വായിച്ചു.

പോസിറ്റീവായി അഭിപ്രായം പറയുന്നതും കണ്ടു. അവരോടൊക്കെ സ്‌നേഹമുണ്ടാവും. ഞങ്ങളുടെ കഴിഞ്ഞൊരു മാസത്തെ യാത്രയെ കുറിച്ച് പറയാനാണ് ഈ വീഡിയോ.

ആത്മജയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെ വന്നത് കൊണ്ട് പ്ലാന്‍ ചെയ്തത് പോലെ യാത്ര പോകാന്‍ സാധിച്ചില്ല. പിന്നെ ഞങ്ങളങ്ങ് ഇറങ്ങുകയായിരുന്നു.

രണ്ടാമത്തെ പ്രഗ്നന്‍സി ഞങ്ങള്‍ ഒട്ടും പ്ലാന്‍ ചെയ്തതായിരുന്നില്ല. കുറേ നാള്‍ ഒരു പണിയും ചെയ്യാതെ കളിച്ച് നിന്നത് കൊണ്ട് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകളും ഉണ്ടായി.

ഞാന്‍ കുറച്ച് ജോലി തിരക്കായതോടെ ആത്മജയ്ക്ക് എന്നും കൊടുക്കുന്ന ടേക്ക് കെയര്‍ കൊടുക്കാന്‍ സാധിക്കാതെ വന്നു. ദേവിക ഗര്‍ഭകാല അസ്വസ്ഥകള്‍ കൊണ്ടുമൊക്കെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു.

എല്ലാവര്‍ക്കും ഒരു റിഫ്രഷ് ആവട്ടെ എന്നേ ചിന്തിച്ചിരുന്നുള്ളു. അമ്മയെവിടെ എന്ന് പലരും ചോദിച്ചിരുന്നു. അമ്മയ്ക്ക് ഞങ്ങളുടെ കൂടെ വരാന്‍ ചില ബുദ്ധിമുട്ടായത് കൊണ്ടാണ് വരാത്തത്. ഞങ്ങളുടെ വീഡിയോയ്ക്ക് വരുന്ന കമന്റുകളെല്ലാം ഞാന്‍ കാണാറുണ്ട്.

എല്ലാവര്‍ക്കും മറുപടി കൊടുക്കുക പോസിബിളല്ല. കുറച്ച് ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ട്. മന:പൂര്‍വ്വം കുറ്റപ്പെടുത്തുന്നതൊന്നും എനിക്ക് വിഷയമല്ല. കാരണം ജീവിതത്തെ വളരെ സീരിയസായി കാണുന്ന ആളല്ല ഞാന്‍. മുന്‍പ് അങ്ങനെയായിരുന്നു.

ഇന്ന് നമ്മുക്ക് കൈയ്യടിക്കുന്നവര്‍ നാളെ കല്ലെറിയാന്‍ വരും. രണ്ടിലും നമ്മള്‍ പതറേണ്ടതില്ല.കാശുണ്ടെങ്കില്‍ എന്തും ചെയ്യാം, എവിടെയും പോകാം... വെറുതേ വീഡിയോ ഇട്ടാല്‍ ലക്ഷങ്ങള്‍ കിട്ടും. ഒരു ജോലിയും കൂലിയുമില്ലല്ലോ, മേലനങ്ങി പണിയെടുക്ക്...

എന്നിങ്ങനെയുള്ള കമന്റുകള്‍ എന്നെ വേദനിപ്പിച്ചു. ഇവരാരും സത്യം അറിയാതെയാണോ പറയുന്നതെന്ന് വിചാരിച്ചു.

മ്മളൊക്കെ കൈ നിറയെ കാശുള്ള മില്യണര്‍ ഒന്നുമല്ല. വെറും സാധാരണക്കാരനാണ്. 'വീട് പണി പകുതിയായിട്ട് നില്‍ക്കുകയാണ്, എന്തെങ്കിലും സഹായിക്കാമോ? വീട് വെച്ചു, ലോണ്‍ അടച്ച് തീര്‍ന്നില്ല. ഇപ്പോള്‍ ജപ്തിയാവും...'

എന്നൊക്കെ പറഞ്ഞ് ചിലര്‍ ഞങ്ങളെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. അവരോട് പറയാനുള്ളത്, നിങ്ങള്‍ക്കൊക്കെ വീടും പറമ്പും ഒക്കെ ഉണ്ട്. എനിക്ക് സ്വന്തമായി വീടോ, സ്ഥലവുമില്ല.

വേണമെങ്കില്‍ എനിക്കും അതൊക്കെ നേടിയെടുക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ വേണ്ടെന്ന് വെച്ചതാണ്.

ഇത് വിഷമം കൊണ്ട് പറയുന്നതല്ല. ട്രിപ്പ് പോയ പൈസ വേണമെങ്കില്‍ സേവ് ചെയ്യാമായിരുന്നു. അപ്പോള്‍ ആ യാത്രയുടെ സുഖം കിട്ടുമായിരുന്നോ എന്നാണ് വിജയ് ചോദിക്കുന്നത്.

#money #anything #second #pregnancy #not #planned at all #job #VijayMadhav

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-