---
title: "#EmraanHashmi |  സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം, നടന് പരിക്ക് "
english_title: "#EmraanHashmi  #Accident #while #filming #stunt #scene #actor #injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/241052/emraanhashmi-accident-while-filming-stunt-scene-actor-injured"
published_at: "2024-10-08T12:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704df2813d0a_hashmi.jpg"
keywords: []
---

# #EmraanHashmi |  സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം, നടന് പരിക്ക് 

> **Lead Summary:** ** **സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ പ്രസിദ്ധ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ​

## Article Content

** **സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ പ്രസിദ്ധ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ​

വിനയ്കുമാർ ശ്രീനിഗ്ധിയുടെ ഗൂഡചാരി- 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്.

കഴുത്തിൽ മുറിവേറ്റ നടന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കയാണ്. കഴുത്തിലെ മുറിവ് കെട്ടിവച്ചിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരിക്കിനെപ്പറ്റി സംവിധായകനോ നടനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

താരത്തിന്റെ ആരോ​ഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. അദിവി ശേഷ് രചന നിർവഹിക്കുന്ന ​ഗൂഡചാരി 2 വിന്റെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങിയത്.

2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് സ്പൈ ത്രില്ലറായ ​ഗൂഡാചാരി- 2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. അദിവി ശേഷ്, ശോഭിത ധൂലിപാല, ജ​ഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/241052/emraanhashmi-accident-while-filming-stunt-scene-actor-injured)