(moviemax.in) ഓണ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോയിൽ 'ഹൃദയപൂർവ്വം', ഫഹദ് ഫാസിൽ- അൽത്താഫ് സലിം ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര', ഡൊമിനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ- നസ്ലെൻ കൂട്ടുകെട്ടിൽ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്നീ മൂന്ന് പ്രധാന ചിത്രങ്ങളാണ് ഓണത്തിനെത്തുന്നത്. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. കല്യാണി നായികയായെത്തുന്ന രണ്ട് ചിത്രങ്ങളാണ് ഓണത്തിനെത്തുന്നത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രം എന്ന ലേബലിലാണ് ലോക എത്തുന്നത്.
'ലോകപൂർവ്വംഓടും' എന്ന ഹാഷ് ടാഗിലാണ് കല്യാണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും വ്യത്യസ്ത സ്‌ക്രീനുകളിൽ പരസ്പരം പിന്തുണച്ചുകൊണ്ട് എല്ലാവരുമുണ്ടെന്ന് തനിക്കറിയാമെന്നും കല്യാണി കുറിച്ചു.
Kalyani Priyadarshan wishes Onam films