കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ചയായതും വൈറലായതുമായ ഒരു വാർത്തയായിരുന്നു ബിഗ് ബോസ് താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽ ചിത്രീകരിച്ചുവെന്നത്. ക്ഷേത്രകുളത്തിൽ ഇറങ്ങി ജാസ്മിൻ കാല് കഴുകിയതും വലിയ വിഷയമാവുകയും ക്ഷേത്രം ദേവസ്വം ജാസ്മിന് എതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതി വിലക്കുള്ള ഏരിയയിലാണ് ജാസ്മിൻ റീൽസ് ചിത്രീകരിച്ചത് എന്നതാണ് റീൽ വിവാദമാകാൻ കാരണം.
മാത്രമല്ല ശുദ്ധികലശം നടത്താനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ദേവസ്വം. റീൽ വിവാദമായപ്പോൾ തന്നെ മാപ്പ് പറഞ്ഞ് റീൽ ജാസ്മിൻ ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ രംഗത്ത് എത്തിയിരിക്കുകയാണ്. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലേയെന്നും വിശ്വാസം ബിസിനസാക്കരുതെന്നും ജാസ്മിന്റെ മാനസീകാവസ്ഥ കൂടി വിഷയം വിവാദമാക്കുന്നവർ ആലോചിക്കണമെന്നും സായ് പറഞ്ഞു.
ഇന്റൻഷലി ചെയ്തതല്ല. അവിടെ വീഡിയോ എടുക്കരുതെന്ന കാര്യമോ ഹൈക്കോടതി വിധിയെ കുറിച്ചോ എനിക്ക് അറിയില്ല എന്നാണ് ഞാൻ വിളിച്ചപ്പോൾ ജാസ്മിൻ പറഞ്ഞത്. അറിഞ്ഞുകൊണ്ട് ഒരു മതവികാരം വ്രണപ്പെടുത്താനോ ഹിന്ദുക്കളെ മുഴുവനായി അപമാനിക്കാനോ ക്ഷേത്രത്തിനെ അപമാനിക്കാനോ ചെയ്ത വീഡിയോയാണ് ജാസ്മിന്റേതെന്ന് എനിക്ക് തോന്നിയില്ല അങ്ങനെ കാണുന്നുമില്ല.
അതേസമയം നിയമം അറിയില്ലെന്നതും അവിടെ എഴുതിവെച്ച കാര്യങ്ങൾ ശ്രദ്ധിച്ചില്ലെന്നതും ജാസ്മിന്റെ ഭാഗത്ത് നിന്നും വന്ന വലിയൊരു തെറ്റാണ്. കണ്ടന്റ് ക്രിയേറ്ററായതിനാൽ ചില സ്ഥലങ്ങളിൽ പോകുമ്പോഴും വീഡിയോകൾ പകർത്തുമ്പോഴും നമ്മൾ കെയർഫുള്ളായിരിക്കണം. അവിടെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ആരാധനാലയങ്ങളുടെ കാര്യത്തിൽ. ഗുരുവായൂർ പോലീസ് ദേവസ്വത്തിൽ നിന്നും കിട്ടിയ പരാതി നേരെ കോടതിക്ക് കൈമാറുകയാണ് ചെയ്തത്. എഫ്ഐആർ ഒന്നും ഇട്ടിട്ടില്ല.
ജാസ്മിൻ മാപ്പ് പറഞ്ഞ് വീഡിയോയും ഡിലീറ്റ് ചെയ്തു. ക്ഷേത്രത്തിൽ ശുദ്ധികലശം നടത്താൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് ഈ വിഷയത്തിൽ സംസാരിക്കണമെന്ന് എനിക്ക് തോന്നിയത്. ജാസ്മിനെ വെളുപ്പിക്കുകയാണെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പറയാനുള്ളത് ഞാൻ പറയും. ഈ വിഷയത്തിൽ പെറ്റി കേസ് എടുക്കാനുള്ള വകുപ്പ് പോലും പോലീസിന് ഇല്ല.
പിന്നെ കോടതിയലക്ഷ്യം നടന്നതുകൊണ്ട് വേണമെങ്കിൽ കേസ് എടുക്കാം. അതും കോടതി പറയുന്നത് അനുസരിച്ച്. ഏറിപ്പോയാൽ ക്ഷേത്രശുദ്ധികലശത്തിന് വേണ്ട പൈസ ജാസ്മിൻ ചിലപ്പോൾ കൊടുക്കേണ്ടി വരും എന്നാണ് അറിയാൻ കഴിഞ്ഞത്. അല്ലാതെ ജാമ്യമില്ലാ വകുപ്പിന് അറസ്റ്റ് ചെയ്യേണ്ടതായ കാര്യം ഇല്ലെന്ന് മനസിലായതുകൊണ്ടാണ് പോലീസ് ഇതിന് എതിരെ അധികം നടപടി എടുക്കാത്തത്. ആർഎസ്എസ്, യുവമോർച്ച, ഹിന്ദു ഐക്യവേദി തുടങ്ങിയവരുടെ പ്രശ്നം പേര് ജാസ്മിൻ ജാഫർ എന്നാണ് എന്നതാണ്.
അതുകൊണ്ടാണ് അവർ ഈ വിഷയം കത്തിക്കാൻ നോക്കുന്നത്. അല്ലാതെ ക്ഷേത്രത്തിലിരിക്കുന്ന കൃഷ്ണന് ജാസ്മിനോ തോമസോ രാഹുലോ ഒന്നും കുളത്തിൽ ഇറങ്ങി കാലുകഴുകിയാൽ യാതൊരു പ്രശ്നവും ഇല്ല. ജാസ്മിൻ കുളത്തിൽ ഇറങ്ങിയതുകൊണ്ട് ശ്രീകോവിലിൽ നിന്ന് ഇറങ്ങി കൃഷ്ണൻ ഓടിയൊന്നും ഇല്ലല്ലോ. അതോ കുളത്തിലെ മീൻ പരാതിപ്പെട്ടോ?. ഇത് 2025 തന്നെയല്ലേ?.
ഇവന്മരൊക്കെ എന്താണ് ഇങ്ങനെ?. ഒരു അമ്പലം നടത്തികൊണ്ട് പോകുന്നവർക്ക് കാശ് തന്നെയാണ് മെയിൻ. ക്ഷേത്രത്തിലെ സെക്യൂരിറ്റി കണ്ടില്ലേ ജാസ്മിൻ വീഡിയോ എടുക്കുന്നത്?. ഇവർക്കെല്ലാം എല്ലാം പൈസയാക്കി മാറ്റമമെന്ന ലക്ഷ്യമേയുള്ളു. ജാസ്മിൻ കുളത്തിൽ ഇരുന്ന് മാനിക്യൂറും പെഡിക്യൂറും ഒന്നും ചെയ്തില്ലല്ലോ?. കല്യാണം കഴിക്കാൻ എത്തുന്നവർക്കും കാറ് പൂജിക്കാൻ എത്തുന്നവർക്കും തുലാഭാരം നടത്താൻ എത്തുന്നവർക്കും വീഡിയോ എടുക്കാൻ അനുവാദം കൊടുക്കുന്നുണ്ടല്ലോ. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലേ?. വിശ്വാസം ബിസിനസാക്കരുത്. അത് കാണുമ്പോൾ സഹിക്കുന്നില്ല.
ഞാൻ കാരണം ഒരു സ്ഥലം അശുദ്ധമായി എന്ന് ഒരു മനുഷ്യന് തോന്നിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. ഞാൻ എന്താ അത്ര അഴുക്കാണോ മോശമാണോയെന്ന് ആ വ്യക്തി ചിന്തിക്കില്ലേ. ഒരാൾക്ക് ലൈഫ് മടുക്കാൻ ഇതിലും വലിയ കാരണം വേറെ വേണോ?. ഇതൊക്കെ വൃത്തിക്കേടാണ്. വിഗ്രഹങ്ങൾക്ക് ജീവനുണ്ടായിരുന്നുവെങ്കിൽ എല്ലാത്തിനേയും വെട്ടിനിരത്തിയേനെ. എന്ത് ഇക്വാലിറ്റിയാണ് ഇവിടെ ഉള്ളത്. ഫെമിനിസ്റ്റുകൾ എവിടെ എന്നും സായ് കൃഷ്ണ ചോദിക്കുന്നു.
saikrishna reacted to jasmin jaffar guruvayur temple controversy video