കൊച്ചി:(moviemax.in) സിനിമ ടിക്കറ്റിന്റെ ചാർജ് കുറയ്ക്കുമെന്ന് ജി സുരേഷ് കുമാർ. ഇ-ടിക്കറ്റ് സംവിധാനത്തിനായി പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്ഫോമാണ് വെല്ലുവിളിയെന്നും സുരേഷ് കുമാർ പറഞ്ഞു. തിയേറ്ററുടമകൾക്ക് ഉപദ്രവമില്ലാത്ത രീതിയിലായിരിക്കും ഇത് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സിനിമ ടിക്കറ്റിന്റെ ചാർജ് കുറയ്ക്കും. ഇ-ടിക്കറ്റ് സംവിധാനത്തിനായി പത്ത് കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സർക്കാർ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഇത് നടത്തുക. ബുക്ക് മൈ ഷോ എന്ന പ്ലാറ്റ് ഫോമാണ് നമുക്ക് വെല്ലുവിളി, അത് ഏറ്റവും കുറഞ്ഞ നിരക്കിൽ കൊണ്ടുവരണം. തിയേറ്ററുടമകൾക്ക് ഉപദ്രവമില്ലാത്ത രീതിയിലായിരിക്കും ഇത് നടത്തുക. ജനങ്ങൾക്ക് സിനിമ കാണാൻ ക്യാഷ് കുറച്ച് കൊടുത്താൽ മതിയാകും ആ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്', ജി സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, സിനിമാ ടിക്കറ്റിലെ കൊള്ളനിരക്ക് തടയാൻ കർണാടക സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കിക്കൊണ്ടുള്ള തീരുമാനത്തിലേക്കാണ് സർക്കാർ നീങ്ങിയത്. നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം.
G Suresh Kumar says movie ticket prices will be reduced