( moviemax.in ) മൂന്ന് മാസം മുമ്പാണ് ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. എഴുപത് ലക്ഷത്തിന് അടുത്ത് പണവും നിരവധി സ്റ്റോക്കുകളുമാണ് ദിയയ്ക്ക് നഷ്ടമായത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരികളായ വിനീത, രാധാകുമാരി, ദിവ്യ തുടങ്ങിയവരാണ് ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയത്.
അടുത്തിടെയാണ് ഇവർ പോലീസിൽ കീഴടങ്ങിയതും കുറ്റം സമ്മതിച്ചതും. ഗർഭിണിയായശേഷം ശാരീരികമായ വന്ന അവശതകൾ മൂലം ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിലെ സ്റ്റോക്കും സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിക്കാൻ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്രതികളായ മൂന്നുപേരെയും ദിയ അമിതമായി വിശ്വസിക്കുകയും ചെയ്തിരുന്നു.
സ്റ്റോക്കിൽ കുറവ് വന്നപ്പോൾ സംശയം തോന്നിയിരുന്നുവെങ്കിലും ദിയ അത് ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നീടാണ് സ്ഥാപനത്തിൽ നടക്കുന്ന തട്ടിപ്പ് മനസിലാക്കിയത്. മോഷ്ടിച്ച കാശ് തന്നെ തിരികെ ഏൽപ്പിച്ചാൽ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു ദിയ. പക്ഷെ എട്ട് ലക്ഷം രൂപ മാത്രമാണ് മൂന്നുപേരും തിരികെ നൽകിയത് അറുപത് ലക്ഷത്തിന് അടുത്ത് തുക ദിയയ്ക്ക് നഷ്ടമായിരുന്നു.
അതിനാലാണ് കേസുമായി നീങ്ങിയതും പ്രതികളെ പിടികൂടിയതും. ഈ സംഭവത്തിനുശേഷം തന്റെ ബിസിനസ് ദിയ നവീകരിച്ചു. മാത്രമല്ല തനിക്ക് വിശ്വസ്ഥരെന്ന് തോന്നുന്ന പുതിയ കുറച്ച് സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ പഴയതിനേക്കാൾ ഗംഭീരമായും പതിന്മടങ്ങായും സെയിൽ നടക്കുന്നതായി ദിയ ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി അറിയിക്കാറുണ്ട്.
രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണെങ്കിലും സമയം കണ്ടെത്തി ഓഫീസിലെ ജോലികളിലും ദിയ ഇടപെടാറുണ്ട്. എന്നാൽ ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസിക്ക് എതിരെ നിരവധി പരാതികൾ ഉയരുകയാണ്. പൈസ വാങ്ങിയിട്ട് പ്രോഡക്ട്സ് അയക്കുന്നില്ലെന്ന പരാതിയുമായി ചില കസ്റ്റമേഴ്സ് രംഗത്ത് എത്തി. ഗൂഗിൾ റിവ്യുവിലും നിരവധി പരാതികൾ ഓ ബൈ ഓസിയുടെ കസ്റ്റമർ സർവീസ് എതിരെ ഉയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ചില വോയ്സ് റെക്കോർഡുകളും സ്ക്രീൻ ഷോട്ടുകളും മൂപ്പൻസ് വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നു. പൈസ കൊടുത്ത് ഓർഡർ ചെയ്ത പലർക്കും ദിവസങ്ങൾ ഏറെയായിട്ടും പ്രോഡക്ട്സ് ലഭിച്ചിട്ടില്ല. ഗൂഗിൾ റിവ്യൂസിൽ തന്നെ പലരും അത് കുറിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ ഓർഡർ ചെയ്ത പ്രോഡക്ട് എനിക്കും ഇതുവരെ ലഭിച്ചിട്ടില്ല.
അവരോട് ചോദിക്കുമ്പോൾ ഒരു തരത്തിലും റിപ്ലൈ ചെയ്യുന്നില്ല. സ്റ്റിച്ച് ചെയ്ത് വസ്ത്രം അയക്കുന്നത് പോലെ കാലതാമസം എടുക്കേണ്ട കാര്യമില്ലല്ലോ. അവരുടെ കയ്യിൽ ഉള്ള പ്രോഡക്ട് അയക്കുക മാത്രമല്ലേ ചെയ്യേണ്ടതുള്ളു. അവർ കെയർലെസ് ആകുന്നതാണോ അതോ വേറെ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അറിയില്ല. പൊതുവെ അവിടെ നിന്നും ഓഡർ ചെയ്യാറില്ല. സ്റ്റാഫിനെ മാറ്റിയെന്നും എല്ലാം പക്കയായാണ് മുന്നോട്ട് പോകുന്നതെന്നും ദിയ ഒരു വീഡിയോയിൽ പറയുന്നത് കേട്ടതുകൊണ്ടാണ് പ്രോഡക്ട് ഓഡർ ചെയ്തത്.
പഴയ ക്രിമിനൽ സ്റ്റാഫ്സിനേക്കാൾ മോശം സ്റ്റാഫാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നു. പ്രോഡക്ട്സ് അയക്കുന്നേയില്ല. സാധനം കിട്ടുമോ ഇല്ലയോ എന്നതിൽ ഒരു ഉറപ്പുമില്ല. വെബ്സ്റ്റൈറ്റ് വഴിയാണ് എല്ലാം ചെയ്തത് എന്നാണ് മൂപ്പൻസ് വ്ലോഗിൽ പരാതിയുമായി എത്തിയ സ്ത്രീ പറഞ്ഞത്. ഗൂഗിൾ റിവ്യുവിലും നിരവധി പേർ ഓ ബൈ ഓസിക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്തിടെ ദിയയുടെ സഹോദരിമാരും അമ്മയും ചേർന്ന് സിയ എന്നൊരു സാരി ബ്രാന്റും ആരംഭിച്ചിരുന്നു. അവിടെയും കച്ചവടം തകൃതിയായി നടക്കുകയാണ്.
after controversy again allegations against diyakrishna oh by ozy store video