#saitamhankar | അവരുടെ കൂടെ അന്തിയുറങ്ങണം, നായകന്റെ കൂടെയും കിടക്ക പങ്കിടേണ്ടതാണ്; പത്ത് സെക്കന്റ് നിശബ്ദയ്ക്ക് ശേഷം നടന്നത്...!

#saitamhankar | അവരുടെ കൂടെ അന്തിയുറങ്ങണം, നായകന്റെ കൂടെയും കിടക്ക പങ്കിടേണ്ടതാണ്; പത്ത് സെക്കന്റ് നിശബ്ദയ്ക്ക് ശേഷം നടന്നത്...!
Oct 7, 2024 12:47 PM | By Athira V

ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് സായ് താംഹാങ്കര്‍. ബിഗ് സ്‌ക്രീനിന് പുറമെ ടെലിവിഷനിലും സായ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മറാത്ത സിനിമയിലെ മിന്നും താരമാണ് സായ്. ബോളിവുഡിനേക്കാള്‍ കൂടുതല്‍ സായ് താംഹാങ്കറിന് സ്വീകാര്യത നേടിക്കൊടുത്തത് മറാഠി സിനിമകളാണ്. സിനിമയില്‍ നിന്നും നല്ല ഓര്‍മ്മകള്‍ മാത്രമല്ല മോശം അനുഭവങ്ങളും സായ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 

സിനിമ മേഖലയില്‍ നിലനില്‍ക്കുന്നൊരു യാഥാര്‍ത്ഥ്യമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സായ് തുറന്ന് പറഞ്ഞിരുന്നു. നേരത്തെ മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് സായ് തുറന്ന് പറഞ്ഞത്. ഒരു സിനിമയിലെ വേഷം വാഗ്ദാനം ചെയ്തു കൊണ്ട് തനിക്ക് വന്നൊരു ഫോണ്‍ കോളിനെക്കുറിച്ചാണ് സായ് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

''എന്റെ പക്കല്‍ ഒരു സിനിമയുണ്ട്. പക്ഷെ ചൊറിയൊരു വിഷയമുണ്ടെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും കൂടെ അന്തിയുറങ്ങേണ്ടി വരും. പൊതുവെ നായകന്റെ കൂടെയും കിടക്ക പങ്കിടേണ്ടതാണ്. പക്ഷെ നിങ്ങള്‍ ആയതിനാല്‍ സംവിധായനും നിര്‍മ്മാതാവും മാത്രം മതിയാകും എന്ന് അയാള്‍ പറഞ്ഞു. നിന്റെ അമ്മയെ അയക്കാത്തത് എന്തേ എന്ന് ഞാന്‍ അയാളോട് തിരിച്ചു ചോദിച്ചു'' എന്നാണ് സായ് പറയുന്നത്.

''അയാള്‍ പത്ത് സെക്കന്റ് നിശബ്ദനായിരുന്നു. മേലാല്‍ എന്നെ വിളിക്കരുതെന്ന് നിങ്ങള്‍ക്ക് മനസിലായിക്കാണുമല്ലോ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. പിന്നീടൊരിക്കലും എനിക്ക് അത്തരത്തിലൊരു ഫോണ്‍ കോള്‍ വന്നിട്ടില്ല. ശരിയല്ലെന്ന് തോന്നുന്നതിനെതിരെ നമ്മള്‍ സംസാരിക്കുക തന്നെ വേണം'' താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. 


ടെലിവിഷനിലൂടെയായിരുന്നു സായുടെ തുടക്കം. തുസ്യാവിന ആയിരുന്നു ആദ്യ പരമ്പര. പിന്നീട് മറാഠി സിനിമയിലും ബോളിവുഡിലുമെല്ലാം സജീവമായി മാറുകയായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ മിമിയിലൂടെ ധാരാളം ആരാധകരെ നേടാന്‍ സായ്ക്ക് സാധിച്ചിരുന്നു.

പോണ്ടിച്ചേരി, ലവ് സോണിയ, സിറ്റി ഓഫ് ഗോള്‍ഡ്, മുംബൈ 1982 തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭക്ശകിലെ വേഷവും കയ്യടി നേടിയതായിരുന്നു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് സായ്. സോളോയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ഭക്ശക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബോല്‍ ബോല്‍ റാണി ആണ് പുതിയ സിനിമ. പിന്നാലെ ഗുല്‍കണ്ഡ് എന്ന ചിത്രവും അണിയറയിലുണ്ട്. 

ബിഗ് സ്‌ക്രീനിനും മിനി സ്‌ക്രീനിനും പുറമെ വെബ് സീരീസുകളിലും സായ് അഭിനയിച്ചിട്ടുണ്ട്. നവരസ, ക്രൈം ബീറ്റ്, പെര് പുരാണ്‍, മന്‍വത് മര്‍ഡേര്‍സ് തുടങ്ങിയ സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട് സായ്. മറാഠി സിനിമയിലെ മുന്‍നിര നായികയാണ് സായ്. മറാഠിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായ്. മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍, ഫിലിം ഫെയര്‍ മറാഠി തുടങ്ങിയ പുര്‌സകാരങ്ങളും സായ് നേടിയിട്ടുണ്ട്. 

#satamhankar #revealed #her #casting #couch #experience #how #she #handled #it

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall