#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ

#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ
Oct 6, 2024 02:45 PM | By Athira V

തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിലെ അം​ഗമാണ് നടൻ ബാല. തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാലയിലെ അഭിനേതാവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ്.

തുടരെ തുടരെ നിരവധി അവസരങ്ങൾ വന്ന് തുടങ്ങിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ജന്മസ്ഥലമായ ചെന്നൈ വിട്ട് ബാല കേരളത്തിൽ താമസമാക്കിയത്. നായികനായും വില്ലനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ബാല ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെയാണ് കൊച്ചിയിൽ വീടും വാങ്ങി. 

അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം ബാല പിന്നീട് വാർത്തകളിൽ നിറഞ്ഞത് മകളുടെ പേരിലാണ്. മകളെ കാണാൻ അമൃതയും കുടുംബവും അനുവദിക്കുന്നില്ലെന്നാണ് നിരന്തരമായി ബാല പറയാറുള്ളത്. 

കൂടാതെ പലപ്പോഴും അമൃതയുടെ വ്യക്തിത്വത്തെ തേജോവധം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങളും ബാലയിൽ നിന്നും ഉണ്ടായി. നടന്റെ അഭിമുഖങ്ങൾ സ്വര്യജീവിതത്തെ ബാധിച്ച് തുടങ്ങിയതോടെ അമ‍ൃതയ്ക്ക് വേണ്ടി സംസാരിച്ച ബാലയുടെ മകൾ അവന്തിക രം​ഗത്തെത്തിയിരുന്നു. അതോടെ കാര്യങ്ങൾ മുഴുവൻ തലകീഴായി മറിഞ്ഞു. ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മകളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. 

മകളുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ബാലയോടൊപ്പമുള്ള ദാമ്പത്യ ജീവിതത്തിനിടയിൽ താൻ അനുഭവിച്ച ക്രൂരതകൾ അമൃതയും തുറന്ന് പറഞ്ഞു. അമൃതയേയും ബാലയേയും അടുത്തറിയാവുന്നവരും ബാലയ്ക്കെതിരെ രം​ഗത്ത് എത്തിയിരുന്നു. നടന്റേത് വളരെ മോശം പെരുമാറ്റവും ചെയ്തികളുമാണെന്നാണ് മകളുടേയും അമൃതയുടേയും സുഹൃത്തുക്കളുടേയും വെളിപ്പെടുത്തലുകളിലൂടെ മനസിലാവുന്നത്. 

വേണ്ടി വന്നാൽ തെളിവുകൾ വരെ ഹാജരാക്കുമെന്ന രീതിയിലാണ് അമൃതയെ പിന്തുണച്ച് എത്തിയവർ പറഞ്ഞത്. ഇതോടെ മലയാളികളിൽ ഭൂരിഭാ​ഗവും ബാലയ്ക്ക് എതിരെ തിരിഞ്ഞു. നടന്റെ സോഷ്യൽ‌മീഡിയ പേജിലെ കമന്റ് ബോക്സ് മുഴുവനും നടനെ വിമർശിച്ചും കുറ്റപ്പെടുത്തിയുമുള്ള വാക്കുകളാണ്. ഇപ്പോഴിതാ നടൻ ബാല കേരളം വിടുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് ജനശ്രദ്ധനേടിയ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. 

ബാല കേരളം വിട്ട് പോവുകയാണെന്നാണ് തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ സന്തോഷ് വർക്കി പറഞ്ഞത്. നടൻ ബാല എന്നെ വിളിച്ചിരുന്നു. പുള്ളി കേരളം വിട്ട് പോവുകയാണെന്നാണ് പറഞ്ഞത്. എനിക്ക് പുള്ളിയെ മനസിലാക്കാൻ പറ്റുന്നില്ല. പല ആളുകളും പുള്ളി ജെനുവിൻ അല്ലെന്ന് പറയുന്നത് കേട്ടു. 

പക്ഷെ എന്റെ മുമ്പിൽ പുള്ളി ജെനുവിനായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മോളുടെ പേര് പറഞ്ഞ് പുള്ളി കരയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അമൃത സുരേഷും മോളും പറയുന്നത് വേറെ കാര്യങ്ങളാണ്. ഒരു കാലത്ത് പുള്ളി എനിക്ക് സഹോദരനെപ്പോലെയായിരുന്നു. പുള്ളിയെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. സിനിമാക്കാർ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുള്ളവരാണ്. അതുകൊണ്ട് അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നോട് സ്നേഹത്തോടെയൊക്കെയാണ് പെരുമാറിയത്. 

പക്ഷെ അമൃത സുരേഷും മോളും പറയുന്നത് കേൾക്കുമ്പോൾ വേറൊരു ഇമേജാണ് പുള്ളിയെ കുറിച്ച് വരുന്നത്. ഇതിൽ ഏതാണ് ശരിക്കുമുള്ള ഇമേജെന്ന് അറിയില്ല. എന്തായാലും ബാലയ്ക്ക് ഓൾ ദി ബെസ്റ്റ്. നിങ്ങൾ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക. നിങ്ങളെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. നല്ല ആളാണോ... മോശം ആളാണോയെന്ന് തിരിച്ചറിയാൻ പറ്റുന്നില്ലെന്നുമാണ് സന്തോഷ് വർക്കി പറഞ്ഞത്.

കുറച്ച് നാളുകൾക്ക് മുമ്പ് തന്നെ ബാല തന്നെ തല്ലിയെന്ന് ആരോപിച്ച് സന്തോഷ് വർക്കി രം​ഗത്തെത്തിയിരുന്നു. ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നുമാണ് സന്തോഷ് വർക്കി അന്ന് വെളിപ്പെടുത്തിയത്. ഒരു സമയത്ത് ബാലയുമായി നല്ല ബന്ധത്തിലായിരുന്നു സന്തോഷ് വർക്കി. 

#arattannan #aka #santhoshvarkey #open #up #about #actor #bala

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-