Oct 6, 2024 01:43 PM

പ്രേക്ഷകരുടെ ഹരമായ ബി​ഗ് ബോസ് റിയാലിറ്റി ഷോ പല ഭാഷകളിൽ പല ഘട്ടത്തിലാണുള്ളത്. തമിഴ് ബി​ഗ് ബോസ് എട്ടാം സീസണിന് നാളെ തുടക്കമാവും. ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ സീസൺ വരാൻ പോകുന്നത്.

നടൻ വിജയ് സേതുപതിയാണ് എട്ടാം സീസണിന്റെ അവതാരകൻ. കമൽ ഹാസൻ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് വിജയ് സേതുപതി പകരമെത്തുന്നത്. ജനപ്രിയ നടനായ വിജയ് സേതുപതി ഷോയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാൻ പ്രേക്ഷകർക്ക് താൽപര്യമുണ്ട്. ആദ്യമായാണ് തമിഴ് ബി​ഗ് ബോസിൽ അവതാരകൻ മാറുന്നത്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് മലയാളം ബി​ഗ് ബോസ് ആറാം സീസണിന്റെ ഫിനാലെ നടന്നത്. ഏഴാം സീസൺ തുടങ്ങാൻ ഇനിയും കുറച്ച് മാസങ്ങളുണ്ടെങ്കിലും ഇപ്പോഴേ ഷോയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ സീസണിൽ മോഹൻലാൽ അവതാരകനായി എത്തിയേക്കില്ലെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 


മലയാളം ബി​ഗ് ബോസിന്റെ ഒന്നാം സീസൺ മുതലുള്ള അവതാരകൻ മോഹൻലാലാണ്. മോഹൻലാലിന് പകരം മറ്റാര് എന്ന ചോദ്യവും അഭ്യൂഹങ്ങൾക്കിടെ വരുന്നുണ്ട്. സിനിമകളുടെ തിരക്കിനിടയിലും ഇതുവരെയുള്ള സീസണുകളുടെയെല്ലാം ഭാ​ഗമാകാൻ മോഹൻലാലിന് കഴിഞ്ഞു. എന്നാൽ ഇത്തവണ നടൻ എത്തുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. 

അതേസമയം ബി​ഗ് ബോസ് ഏഴാം സീസണിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വരാറായിട്ടില്ല. പ്രെഡിക്ഷൻ ലിസ്റ്റ് പോലും ഇതുവരെയും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ സത്യാവസ്ഥയറിയാൻ പ്രേക്ഷകർ കുറച്ച് കൂടെ കാത്തിരിക്കേണ്ടി വരും. തമിഴ് ബി​ഗ് ബോസ് എട്ടാം സീസണായിരിക്കും വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

റിപ്പോർട്ടുകൾ പ്രകാരം 60 കോടി രൂപയാണ് വിജയ് സേതുപതിക്ക് ബി​ഗ് ബോസിൽ നിന്നും ലഭിക്കുന്ന പ്രതിഫലം. കമൽ ഹാസന് 130 കോടി രൂപയായിരുന്നു ആദ്യം ലഭിച്ചത്. നേരത്തെ മാസ്റ്റർ ഷെഫ് എന്ന റിയാലിറ്റി ഷോയിൽ വിജയ് സേതുപതി അവതാരകനായി എത്തിയിട്ടുണ്ട്. ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാ​​ഗാർജുനയും കന്നഡയിൽ സുദീപുമാണ് ബി​ഗ് ബോസ് ഷോ അവതാരകരായത്. എല്ലാ ഭാഷകളിലെയും സൂപ്പർ താരങ്ങളെ അവതാരകരായി എത്തിക്കാൻ ഷോയ്ക്ക് സാധിച്ചു.

ഏറെ വിവാദങ്ങളാണ് ആറാം സീസണിൽ ഉണ്ടായത്. ഇക്കാര്യം മോഹൻലാലും ഫൈനൽ ദിവസം ചൂണ്ടിക്കാട്ടിയതാണ്. മത്സരാർത്ഥികൾക്കിടയിൽ ശാരീരിക ആക്രമണമുണ്ടായി. സിജോയെ അസി റോക്കി തല്ലുകയും കുറച്ച് നാളത്തേക്ക് സിജയോക്ക് ഷോയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു.

അസി റോക്കിയെ ഉടനെ പുറത്താക്കുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ സമയത്ത് ബി​ഗ് ബോസ് മലയാളം കൂടുതൽ ജനങ്ങളെ ഷോയിലേക്ക് ആകർഷിക്കുകയാണ്. ആദ്യ സീസൺ വന്നപ്പോൾ പലരും മുഖം തിരിക്കുകയും പിന്നീട് പതിയെ പ്രേക്ഷകർ ബിഗ് ബോസിലേക്ക് ആകർഷിക്കപ്പെടുകയുമാണുണ്ടായത്. ഇന്ന് മിക്കവർക്കും ബി​ഗ് ബോസ് ഷോ ചർച്ചാ വിഷയമാണ്. 

#No #Mohanlal #new #season #BiggBoss #who #will #replace #him? #Behind #rumors

Next TV

Top Stories