#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത
Oct 5, 2024 04:23 PM | By Jain Rosviya

(moviemax.in)വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും അമൃത സുരേഷും ബാലയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇന്നും വലിയ വിവാദമായി കൊണ്ടിരിക്കുകയാണ്.

പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താല്‍പര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താന്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന് വിളിക്കുന്ന അവന്തിക വെളിപ്പെടുത്തിയത്.

പിന്നാലെ ബാലയും അമൃതയുമൊക്കെ അവരുടെ ഭാഗം ന്യായീകരിച്ചു. എന്നാല്‍ അമൃതയ്ക്കും കുടുംബത്തിനുമെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

പന്ത്രണ്ട് വയസുള്ള മകളെ പോലും ഈ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കി. പിന്നാലെ അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് സഹോദരി അഭിരാമി സുരേഷ് എത്തിയത്. 

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ആശുപത്രിയില്‍ നിന്നും കാര്‍ഡിയാക് ഐസിയുവിലേക്ക് സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു.

'മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ' എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്. 

കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രമായതിനാല്‍ അമൃതയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ അഭിരാമി അത് പിന്‍വലിക്കുകയും ചെയ്തു.

ഗായികയുടെ സുഖവിവരം അന്വേഷിച്ചിരുന്നവര്‍ക്ക് ഇടയിലേക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊണ്ട് അമൃത തന്നെ എത്തിയിരിക്കുകയാണിപ്പോള്‍. 

ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തിയ ശേഷമുള്ള അമൃതയുടെ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. 'മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ...' എന്ന് പറഞ്ഞ് അമൃതയുടെ സുഹൃത്താണ് ചിത്രം സഹിതം പങ്കുവെച്ച് എത്തിയത്.

കൂട്ടുകാരിയുടെ പോസ്റ്റ് സ്‌റ്റോറിയാക്കി തനിക്ക് സ്‌നേഹം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞിരിക്കുകയാണ് അമൃത. എല്ലാവര്‍ക്കും നന്ദി, എന്നെ കുറിച്ച് അന്വേഷിച്ചര്‍ക്കും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും നന്ദി എന്നുമായിരുന്നു അമൃത പറഞ്ഞിരിക്കുന്നത്.

അതേ സമയം ഗായികയുടെ നെഞ്ചില്‍ ബാന്‍ഡ് എയിഡ് ഒട്ടിച്ചത് പോലെയും ചിത്രത്തില്‍ കാണാം. ഇതോടെ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉയരുകയാണ്.

2010 ലാണ് അമൃത സുരേഷും നടന്‍ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ല്‍ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു.

മകള്‍ക്ക് മൂന്ന് വയസായത് മുതല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു. 2015 ലാണ് താരങ്ങള്‍ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ല്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.

എന്നാല്‍ മകളുടെ കാര്യത്തില്‍ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടന്‍ ബാല രംഗത്ത് വരാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത് 

#Band #aid #her #chest #Amrita #came #home #from #hospital #thanked #everyone

Next TV

Related Stories
'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും,  നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

Jun 22, 2025 07:41 PM

'സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കും, നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ...'; രേണുവിനെ കുറിച്ച് അയൽവാസി

രേണു സുധിയുടെ വ്യാജ വ്യക്തിത്വത്തെക്കുറിച്ചുള്ള അയൽക്കാരിയായ സ്ത്രീകളുടെ ഓഡിയോ ക്ലിപ്പ്...

Read More >>
ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

Jun 14, 2025 05:04 PM

ഇറങ്ങിപ്പോടീ..ശരീരത്തിന്റെ പലയിടത്തും മുറിവായി, അന്ന് അടിച്ചത് അതുകൊണ്ടാണ്! സംവിധായകന്റെ ഉപദ്രവം തുറന്ന് പറഞ്ഞ് ചിലങ്ക

സംവിധായകന്റെ ഉപദ്രവം നേരിട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തതിന്റെ കാരണം ചിലങ്ക...

Read More >>
Top Stories










https://moviemax.in/-