#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്
Oct 5, 2024 07:49 AM | By Jain Rosviya

സീരിയലിലെ വില്ലത്തിമാരായി അഭിനയിക്കുന്ന നടിമാര്‍ക്ക് പൊതുസ്ഥലത്ത് നിന്നും അടിക്കിട്ടുന്ന കഥകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.അത്തരത്തില്‍ തനിക്ക് കിട്ടിയ തല്ലിനെ കുറിച്ച് പറയുകയാണ് നടി സൗപര്‍ണിക സുഭാഷ്.

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്. മുന്‍പ് താന്‍ അഭിനയിച്ച സീരിയലുകളെ പറ്റി സംസാരിക്കവേ പ്രേക്ഷകരില്‍ നിന്നുമുണ്ടായ ദുരനുഭവത്തെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു.

മാനസപുത്രി എന്ന ഹിറ്റ് സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു നായികയെ ഉപദ്രവിച്ചെന്ന പേരില്‍ ഒരു അമ്മയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയതെന്ന് സൗപര്‍ണിക പറയുന്നു.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 'മാനസപുത്രിയില്‍ ഞാന്‍ നെഗറ്റീവ് റോളാണ് ചെയ്തിരുന്നത്. അര്‍ച്ചനയുടെ കൂടെയായിരുന്നു എപ്പോഴും ഞാനും.

സോഫി എന്ന കഥാപാത്രത്തെ എല്ലാവരും ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ പാറശ്ശാലയിലുള്ള അമ്പലത്തില്‍ പോയപ്പോള്‍ അവിടെ അടുത്തുള്ള ഒരു കടയില്‍ ജ്യൂസ് കുടിക്കാനായി കയറി.

അർദ്ധരാത്രിയിലാണ് വേര്‍പിരിയാമെന്ന മെസേജ് വരുന്നത്! കാരണമറിയാതെ വേദനിച്ചു; ഭർത്താവിന്റെ തമാശയെ പറ്റി ജെനീലിയ പെട്ടെന്ന് എടീ, നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് പറഞ്ഞ് ഒരടി കിട്ടി.

ആദ്യം ഇതെന്താണെന്ന് മനസിലായില്ല. അതുപോലെ അമ്പലത്തില്‍ തൊഴുതോണ്ട് നിന്നപ്പോഴും ഒരു അമ്മൂമ്മ വന്നിട്ട് 'നിന്നെ പോലെയുള്ള മക്കളുള്ള അച്ഛനമ്മമാര്‍ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക' എന്ന് ചോദിച്ചു.

അമ്പലത്തില്‍ നിറച്ചും ആളുകളുണ്ട്. അവരൊക്കെ ഇത് കേട്ടിട്ട് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും വരെ പറഞ്ഞോണ്ട് ആളുകള്‍ വഴക്ക് ഉണ്ടാക്കാന്‍ വന്നപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു.

പക്ഷേ പിന്നീട് എന്റെ ആ കഥാപാത്രം വിജയിച്ചത് കൊണ്ടാണല്ലോ ആളുകള്‍ അങ്ങനെ പറയുന്നതെന്ന് ഓര്‍ത്തപ്പോള്‍ സമാധാനിച്ചു. 

ആദ്യമായി അഭിനയിക്കാനെത്തിയതിനെ പറ്റിയും ഇത് തന്നെയാണ് തന്റെ കരിയറെന്നും ചെറിയ പ്രായത്തിലെ താന്‍ മനസിലാക്കിയിരുന്നുവെന്നാണ് സൗപര്‍ണിക പറയുന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. അവന്‍ ചാണ്ടിയുടെ മകനാണ് ആദ്യ സിനിമ. അച്ഛനും അമ്മയ്ക്കും ഞാന്‍ പഠിത്തവുമായി മുന്നോട്ട് പോയാല്‍ മതിയെന്നും കലാപരമായി പോവേണ്ടതില്ലെന്നുമുള്ള തീരുമാനമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ അച്ഛന്റെയും അമ്മയുടെയും നാടകമൊക്കെ കണ്ടിട്ട് ഞാന്‍ അതൊക്കെ സ്‌കൂളില്‍ പോയി അവതരിപ്പിക്കുമായിരുന്നു.

എന്നിട്ട് അതിന് കിട്ടുന്ന സമ്മാനം വീട്ടില്‍ കാണിക്കാതെ ഞാന്‍ ഒളിപ്പിച്ച് വെക്കും.

അമ്മ അതൊക്കെ കണ്ടാല്‍ ഞാന്‍ ഇതിനൊക്കെ പോയിട്ട് പഠിക്കത്തില്ലെന്നായിരിക്കും പറയുക. അച്ഛന് കാര്യം അറിയാമെങ്കിലും അമ്മയ്ക്ക് ഒന്നും അറിയില്ലായിരുന്നു. 

#message #break #up #midnight #SouparnikaSubhash #recalls #reaction #her #negative #role

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories