#ZeenathAman | മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു, നടനെതിരെ പരാതി നൽകാതെ സീനത് അമൻ

#ZeenathAman | മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചു, നടനെതിരെ പരാതി നൽകാതെ സീനത് അമൻ
Oct 3, 2024 04:52 PM | By Jain Rosviya

(moviemax.in)അസാധാരണമായ അഭിനയ പ്രതിഭ തെളിയിച്ചിട്ടുള്ള ബോളിവുഡിലെ മുതിര്‍ന്ന നടിയാണ് സീനത്ത് അമന്‍.

ഊര്‍ജ്ജസ്വലമായ നടിയുടെ പ്രകടനവും വ്യക്തിത്വത്തവുമൊക്കെ നടി ആഘോഷിക്കപ്പെടാനുള്ള കാരണമായി. സിനിമാ ജീവിതത്തില്‍ സന്തോഷങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെങ്കില്‍ വ്യക്തി ജീവിതത്തില്‍ ചില ദുരനുഭവങ്ങള്‍ സീനത്തിനുണ്ടായി.

പ്രമുഖനായൊരു നടനെ പ്രണയിച്ചതിലൂടെയാണ് സീനത്ത് അമന് ആഴത്തില്‍ മുറിവേല്‍ക്കണ്ടതായി വന്നത്. പ്രണയത്തിലായിരിക്കേ ഈ നടന്‍ അവളുടെ ഹൃദയം തകര്‍ക്കുക മാത്രമല്ല, അവളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു.

പിന്നീട് നടനിത് നിഷേധിച്ചെങ്കിലും സീനത്തിന്റെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍. എഴുപതുകളില്‍ വെള്ളിത്തിരയില്‍ നായികയായി നിറഞ്ഞ് നിന്ന സീനത്ത് അമന്‍ പല നടന്മാരുടെ പേരിനൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു.

എന്നാല്‍ നടിയ്ക്ക് ഏറ്റവുമധികം സ്‌നേഹവും വിശ്വാസവും തോന്നിയതും പ്രണയബന്ധം പുലര്‍ത്തിയിരുന്നതും നടന്‍ സഞ്ജയ് ഖാനുമായിട്ടാണ്.

പില്‍ക്കാലത്ത് തന്നെ ഉപദ്രവിച്ചുവെന്ന് നടി ആരോപിച്ചതും ചോദ്യം ചെയ്യപ്പെട്ടതും സഞ്ജയ് ഖാനായിരുന്നു. അക്കാലത്ത് ബോളിവുഡിലെ സംസാരവിഷയമായി ഇത് മാറുകയും ചെയ്തു.

 1970-ല്‍ അബ്ദുള്ള എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സീനത്തും സഞ്ജയ് ഖാനും ആദ്യമായി കണ്ടുമുട്ടുന്നത്. അതിന് ശേഷം, അവരുടെ കെമിസ്ട്രി പെട്ടെന്ന് പ്രണയമായി വളര്‍ന്നു.

ആ സമയത്ത് സറീന് ഖാനെ വിവാഹം കഴിച്ചെങ്കിലും ഭാര്യയെ അവഗണിച്ച് സഞ്ജയ് സീനത്തുമായി അടുപ്പം പുലര്‍ത്തി. ഇരുവരും ബന്ധം തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ അധികം വൈകാതെ കാര്യങ്ങള്‍ കൈവിട്ട് തുടങ്ങി.

 1978-ല്‍ ജയ്സല്‍മീറില്‍ വച്ച് അവര്‍ രഹസ്യമായി വിവാഹം കഴിക്കുന്നത് വരെ അവരുടെ ബന്ധം പോയതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സീനത്ത് അമനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് പലപ്പോഴും സഞ്ജയ് ഖാന്‍ നിഷേധിച്ച് പറഞ്ഞെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ നടി അദ്ദേഹവുമായിട്ടുള്ള ബന്ധം സ്ഥിരീകരിച്ചു.

 ഒരിക്കല്‍ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ സഞ്ജയ് ഖാനുണ്ടെന്ന് അറിഞ്ഞ സീനത്ത് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി അവിടേക്ക് പോയിരുന്നു.

അവിടെ വെച്ച് നടനെ കണ്ടെത്തിയതോടെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങളെത്തി. ഒടുവില്‍ സഞ്ജയ് അവളെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും മര്‍ദിക്കുകയും ചെയ്തു.

തങ്ങളുടെ ബന്ധത്തില്‍ സഞ്ജയിയെ വിശ്വസിക്കാന്‍ പാടില്ലായിരുന്നുവെന്ന് സീനത്ത് ആരോപിച്ചു. മാത്രമല്ല അന്നത്തെ വഴക്കില്‍ സീനത്ത് അമന്റെ മുഖത്ത് ഒന്നിലധികം മുറിവുകള്‍ ഉണ്ടാവുകയും നടിയ്ക്ക് ആശുപത്രിയിലേക്ക് പോകേണ്ടതായിട്ടും വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്രയും ആഘാതമുണ്ടാക്കിയ സംഭവത്തിന് ശേഷമാണ് സീനത്ത് അമന്‍ താന്‍ പ്രണയിച്ചത് തെറ്റായൊരു വ്യക്തിയെയാണെന്ന് മനസിലാക്കുന്നത്.

സഞ്ജയ് ഖാന്റെ സ്വഭാവത്തെ കുറിച്ചുള്ള വേദനാജനകമായ തിരിച്ചറിവിലേക്ക് എത്തിയ നടി അദ്ദേഹത്തിനെതിരെ പരാതി നല്‍കാന്‍ തുനിഞ്ഞില്ല. പകരം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 

#He #dragged #into #room #beaten #without #filing #complaint #against #actor #ZeenathAman

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories