#AswathySreekanth | ഒന്ന് തൊട്ട് നോക്കുന്നോ';ഭയന്ന് വിറച്ചു നിലവിളിച്ചത് മുതൽ എല്ലാം ഇന്നും ഓര്‍മ്മയുണ്ട് -അശ്വതി

 #AswathySreekanth | ഒന്ന് തൊട്ട് നോക്കുന്നോ';ഭയന്ന് വിറച്ചു നിലവിളിച്ചത് മുതൽ എല്ലാം ഇന്നും ഓര്‍മ്മയുണ്ട് -അശ്വതി
Sep 29, 2024 04:36 PM | By ShafnaSherin

(moviemax.in)നടന്‍ ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. പിന്നാലെ ഒരു വിഭാഗം മൂന്ന് വയസിലുണ്ടായ സംഭവങ്ങള്‍ എങ്ങനെ മകള്‍ക്ക് ഓര്‍മ്മ വരുന്നു എന്ന ചോദ്യവുമായി എത്തി.

മനശാസ്ത്ര വിദഗ്ധരടക്കം ഇക്കാര്യം അംഗീകരിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മാത്രം ഉള്‍ക്കൊള്ളാന്‍ ഒരുക്കമായിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.തന്റെ മനസിലെ ആദ്യത്തെ ഓര്‍മ്മ പങ്കുവെക്കുകയാണ് അശ്വതി

തന്റെ മൂന്നാം വയസിലുള്ള ഓര്‍മ്മയാണ് അശ്വതി പങ്കുവെക്കുന്നത്. അശ്വതിയുടെ പോസ്റ്റിന് താഴെ സമാനമായ രീതിയില്‍ തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.എന്റെ ആദ്യ പുസ്തകത്തിന്റെ ആമുഖത്തില്‍ ഒരു ചോദ്യമുണ്ടായിരുന്നു. നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓര്‍മ്മ ഏത് പ്രായത്തിലാണ് എന്നതായിരുന്നു അത്.

സന്തോഷമുള്ള ഓര്‍മകളേക്കാള്‍ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങള്‍ ഓര്‍ത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്. സംഭവിച്ചത് എന്തായിരുന്നു എന്ന് മുതിര്‍ന്നപ്പോഴാവും വ്യക്തമാവുന്നതെങ്കിലും ആ ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍, മണങ്ങള്‍ ഒക്കെ നമ്മള്‍ ഓര്‍ത്ത് വച്ചേക്കാം.

അത്തരമൊരു അവസ്ഥയില്‍ വീണ്ടും ചെന്നെത്താതിരിക്കാന്‍ നമ്മളെ സഹായിക്കുന്നതിന്റെ ഭാഗമാണത്. ചെറുപ്പത്തില്‍ നായ കടിച്ചാല്‍, വെള്ളത്തില്‍ വീണാല്‍ ഒക്കെ ആ ഭയം ജീവിതാവസാനം വരെ കൂടെയുണ്ടാവില്ലേ?മൂന്ന് വയസ്സുള്ളപ്പോള്‍ ചൂടന്‍ തേപ്പു പെട്ടിയില്‍ കൈവെള്ള പതിപ്പിച്ചത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്.

അച്ഛന്റെ അനുജന്‍ അയണ്‍ ചെയ്യുകയായിരുന്നു. ഇതിന് ചൂടുണ്ടോ എന്ന് ഞാന്‍ ചോദിച്ചതും, 'ഹേയ് ഒട്ടുമില്ല, ഒന്ന് തൊട്ട് നോക്കുന്നോ' എന്ന് കൊച്ചച്ചന്‍ സര്‍ക്കാസം പറഞ്ഞതും ഞാന്‍ അപ്പൊള്‍ തന്നെ കൈ വെള്ള അപ്പാടെ അതില്‍ വച്ചു നോക്കിയതും അത്ര തെളിച്ചമുള്ള പൊള്ളുന്ന ഓര്‍മ്മയാണ്.

ഏറെക്കുറെ അതേ പ്രായത്തിലാണ് രാത്രി അടുക്കയില്‍ ഒരു മൂങ്ങ വഴി തെറ്റി കയറുന്നത്. ഭയന്ന് വിറച്ചു നിലവിളിച്ചതും, വീടിന്റെ മഞ്ഞ വെളിച്ചത്തില്‍ കണ്ണ് കാണാതെ പറന്ന് നടന്ന മൂങ്ങയുടെ ദൃശ്യവും ഇന്നും മറന്നിട്ടില്ല.

നിങ്ങളുടെ ഏറ്റവും ആദ്യത്തെ ഓര്‍മ്മ എത്രാമത്തെ വയസ്സിലേതാണ് ? പങ്കു വയ്ക്കാമോ? കുട്ടിയല്ലേ, എന്ത് ഓര്‍മ്മ കാണാനാണ് എന്ന് കുഞ്ഞുങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം !കഴിഞ്ഞ ദിവസം അമൃത സുരേഷിന്റെ മകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരേയും അശ്വതി രംഗത്തെത്തിയിരുന്നു.

'പന്ത്രണ്ടു വയസ്സ് മാത്രമുള്ളൊരു കുഞ്ഞിനെ ശപിച്ചും ആക്ഷേപിച്ചും ബുള്ളിയിങ് ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ മാനസിക നില ശരിക്കും എന്തായിരിക്കും ? ആര് എന്ത് ചെയ്തതിന്റെ പേരില്‍ ആയാലും ആ കുഞ്ഞിന് ഇതുണ്ടാക്കുന്ന ൃേമൗാമ യ്ക്ക് ആര് സമാധാനം പറയും? ബാലാവകാശ കമ്മീഷന് ഇതില്‍ എങ്ങനെ ഇടപെടല്‍ നടത്താനാവും എന്നറിയാന്‍ ആകാംഷയുണ്ട്.' എന്നായിരുന്നു അശ്വതി പറഞ്ഞത്.

#remember #everything #from # time #cried #out #fear #Ashwati

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall